അധോലോകത്തെ അടിച്ചമർത്തി യുപി; ജെസിബി മറിച്ചിട്ടത് ഖാ​ൻ മു​ബാ​റ​ക്കി​ന്‍റെ ഒരു കോടിയുടെ വീട് ; ഒ​റ്റ ദി​വ​സം 35 കോ​ടി​ രൂപയു​ടെ സ്വ​ത്ത് ക​ണ്ടു​കെ​ട്ടി​


ല​ക്‌​നൗ: കൊ​ടും കു​റ്റ​വാ​ളി​ക​ളു​ടെ 35 കോ​ടി രൂ​പ​യു​ടെ സ്വ​ത്ത് ക​ണ്ടു​കെ​ട്ടി യു​പി പോ​ലീ​സ്. ഇ​ന്ന​ലെ ഒ​റ്റ ദി​വ​സം കൊ​ണ്ടാ​ണ് വി​വി​ധ കേ​സു​ക​ളി​ലെ പ്ര​തി​ക​ളു​ടെ സ്വ​ത്ത് പോ​ലീ​സ് ക​ണ്ടു​കെ​ട്ടി​യ​ത്.

മു​സാ​ഫ​ർ ന​ഗ​റി​ലെ അ​ധോ​ലോ​ക നേ​താ​വ് ഇം​ലാ​ഖി​ന്‍റെ മാ​ത്രം 25 കോ​ടി​യു​ടെ സ്വ​ത്താ​ണ് ക​ണ്ടു​കെ​ട്ടി​യ​ത്. വാ​രാ​ണാ​സി​യി​ലെ ക​ള്ള​ക്ക​ട​ത്ത് നേ​താ​വ് ശി​വ​ങ്ക​ര​ൻ എ​ന്ന​യാ​ളു​ടെ 4.88 കോ​ടി രൂ​പ​യു​ടെ സ്വ​ത്തും ക​ണ്ടു​കെ​ട്ടി.

1 കോടി രൂപയുടെ വീട്…
അ​ധോ​ലോ​ക നേ​താ​വ് ഖാ​ൻ മു​ബാ​റ​ക്കി​ന്‍റെ വീ​ട് യു​പി സ​ർ​ക്കാ​ർ പൊ​ളി​ച്ചു. അം​ബേ​ദ്ക​ർ ന​ഗ​ർ ജി​ല്ല​യി​ൽ മു​ബാ​റ​ക് നി​ർ​മ്മി​ച്ച ഒ​രു കോ​ടി രൂ​പ​യു​ടെ ര​ണ്ട് നി​ല വീ​ടാ​ണ് സ​ർ​ക്കാ​ർ പൊ​ളി​ച്ച് നീ​ക്കി​യ​ത്.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച മു​ബാ​റ​കി​ന്‍റെ 1.40 കോ​ടി രൂ​പ വി​ല​വ​രു​ന്ന 20 കെ​ട്ടി​ട​ങ്ങ​ൾ അ​ധി​കൃ​ത​ർ പൊ​ളി​ച്ച് നീ​ക്കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വീ​ട് പൊ​ളി​ച്ച​ത്.

അ​ന്പ​തി​ല​ധി​കം ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ കൊ​ടും കു​റ്റ​വാ​ളി​യാ​ണ് മു​ബാ​റ​ക്. ഗാം​ങ്സ്റ്റ​ർ നി​യ​മം ചു​മ​ത്തി മു​ബാ​റ​കി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ നീ​ക്കം.

1.20 കോടി രൂപ….
ബാ​ഗ്പ​ട്ടി​ൽ മ​റ്റൊ​രു ക്രി​മി​ന​ലാ​യ സു​നി​ൽ ര​തി​യു​ടെ 1.20 കോ​ടി രൂ​പ​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്തു​ക്ക​ൾ ഇ​ന്ന​ലെ ക​ണ്ടു​കെ​ട്ടി. 2018 ജൂ​ലൈ​യി​ൽ ബാ​ഗ്പ​ത് ജ​യി​ലി​നു​ള്ളി​ൽ കൊ​ടും​കു​റ്റ​വാ​ളി​യാ​യ മു​ന്നാ ബ​ജ്രം​ഗി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ് സു​നി​ൽ ര​തി.

ഗാം​ഗ്‌​സ്റ്റ​ർ നി​യ​മ​പ്ര​കാ​രം ഇ​യാ​ളു​ടെ മൂ​ന്ന് വീ​ടു​ക​ളും ആ​ഢം​ബ​ര കാ​റും ക​ണ്ടു​കെ​ട്ടി​യെ​ന്ന് പോ​ലീ​സ് സൂ​പ്ര​ണ്ട് അ​ഭി​ഷേ​ക് സിം​ഗ് പ​റ​ഞ്ഞു.
ല​ഖിം​പൂ​ർ ഖേ​രി, ബ​ഹ്‌​റൈ​ച്ച് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ശു ക​ശാ​പ്പ് നി​യ​മ​പ്ര​കാ​രം ര​ണ്ട് പ്ര​തി​ക​ളു​ടെ സ്വ​ത്തു​ക്ക​ളും ക​ണ്ടു​കെ​ട്ടി​യി​ട്ടു​ണ്ട്.

30 ല​ക്ഷം രൂ​പ വീ​തം വ​രു​ന്ന സ്വ​ത്തു​ക്ക​ളാ​ണ് ഇ​രു​വ​രി​ൽ നി​ന്നും പോ​ലീ​സ് ക​ണ്ടു​കെ​ട്ടി​യ​ത്. റാ​യ്ബ​റേ​രി സ്വ​ദേ​ശി​യാ​യ രാ​ജീ​വ് കു​മാ​ർ എ​ന്ന കു​റ്റ​വാ​ളി​യു​ടെ 1.5 കോ​ടി രൂ​പ​യു​ടെ സ്വ​ത്താ​ണ് ക​ണ്ടു​കെ​ട്ടി​യ​ത്. ഇ​തി​ൽ ഇ​രു​നി​ല വീ​ടും ആ​ഢം​ബ​ര കാ​റു​ക​ളും ഉ​ൾ​പ്പെ​ടു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​യാ​ൾ​ക്കെ​തി​രേ 25ല​ധി​കം കേ​സു​ക​ളു​ണ്ട്. ക​ഴി​ഞ്ഞ ഒ​ന്പ​ത് മാ​സ​ത്തി​നി​ടെ ഗ്യാ​ങ്സ്റ്റ​ർ ആ​ക്ട് പ്ര​കാ​രം 8,906 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും 270 കോ​ടി രൂ​പ​യു​ടെ സ്വ​ത്ത് ക​ണ്ടു​കെ​ട്ടു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment