ക​ഞ്ചാ​വ​ല്ല, ചോദിച്ചത്  കൈ​കൊ​ണ്ട് ഉ​രു​ട്ടി​യ സി​ഗ​ര​റ്റി​നെ​ക്കു​റി​ച്ച്;​ ഒ​രി​ക്ക​ലും സി​ഗ​ര​റ്റ് വ​ലി​ച്ചി​ട്ടി​ല്ലെ​ന്ന് നടിമാർ; മൊഴികളിൽ താരങ്ങൾ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ…

ബൈ: വാ​ട്‌​സ്ആ​പ്പ് സ​ന്ദേ​ശ​ങ്ങ​ളി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന​ത് കൈ​കൊ​ണ്ട് ഉ​രു​ട്ടി​യ സി​ഗ​ര​റ്റി​നെ​ക്കു​റി​ച്ചെ​ന്ന് മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടി​ൽ താ​ര​ങ്ങ​ളു​ടെ മൊ​ഴി.

പ്ര​മു​ഖ ന​ടി​മാ​രാ​യ ദീ​പി​ക പ​ദു​ക്കോ​ൺ, സാ​റാ അ​ലി​ഖാ​ൻ, ശ്ര​ദ്ധാ ക​പൂ​ർ, രാ​കു​ൽ പ്രീ​ത് സിം​ഗ് എ​ന്നി​വ​രെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ബോ​ളി​വു​ഡി​ലെ മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന നാ​ർ​ക്കോ​ട്ടി​ക്‌​സ് ക​ൺ​ട്രോ​ൾ ബ്യൂ​റോ (എ​ൻ​സി​ബി) ചോ​ദ്യം ചെ​യ്ത​ത്.

“ഡൂ​ബ്” എ​ന്ന വാ​ക്ക് ഇ​ത്ത​ര​ത്തി​ലു​ള്ള സി​ഗ​ര​റ്റി​നെ ഉ​ദേ​ശി​ച്ചാ​ണെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം ഒ​രി​ക്ക​ലും സി​ഗ​ര​റ്റ് വ​ലി​ച്ചി​ട്ടി​ല്ലെ​ന്നും ന​ടി​മാ​ർ ചോ​ദ്യം ചെ​യ്യ​ലി​ൽ പ​റ​ഞ്ഞ​താ​യി ഒ​രു എ​ൻ‌​സി‌​ബി ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.​

വാ​ട്‌​സാ​പ്പ് ചാ​റ്റ് ന​ട​ത്തി​യ കാ​ര്യം സ​മ്മ​തി​ച്ച ദീ​പി​ക​യും ശ്ര​ദ്ധ​യും മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചെ​ന്ന ആ​രോ​പ​ണം നി​ഷേ​ധി​ച്ചു. ചോ​ദ്യം ചെ​യ്യാ​നാ​യി എ​ൻ​സി​ബി​ഓ​ഫീ​സി​ലേ​ക്ക് വി​ളി​പ്പി​ച്ച ദീ​പി​ക പ​ദു​കോ​ൺ, സാ​റാ അ​ലി ഖാ​ന്‍, ശ്ര​ദ്ധ ക​പൂ​ര്‍ എ​ന്നി​വ​രു​ടെ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ട​ങ്ങി​യ സം​ഘം ര​ണ്ട് റൗ​ണ്ടു​ക​ളി​ലാ​യാ​ണ് ദീ​പി​ക​യെ ചോ​ദ്യം ചെ​യ്ത​ത്. ദീ​പി​ക ല​ഹ​രി ആ​വ​ശ്യ​പ്പെ​ട്ട് ചാ​റ്റ് ചെ​യ്ത മാ​നേ​ജ​ര്‍ ക​രി​ഷ്മ പ്ര​കാ​ശി​നൊ​പ്പം ഇ​രു​ത്തി​യാ​ണ്‌ താ​ര​ത്തെ ചോ​ദ്യം ചെ​യ്ത​ത്.

Related posts

Leave a Comment