അ​ഡ്വ.​ രാ​മ​ന്‍​പി​ള്ള​യ്ക്ക് ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ്; നിയമ വാഴ്ചയോടുള്ള വെല്ലുവിളിയെന്ന് രാമൻപിള്ള

 

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ സാ​ക്ഷി​യെ സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ദി​ലീ​പിന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ അ​ഡ്വ.​ ബി.​ രാ​മ​ന്‍​പി​ള്ള​യോ​ട് മൊ​ഴി​ ന​ല്‍​കാ​നാ​യി ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ് ന​ല്‍​കി​യ​തി​ല്‍ അ​ഭി​ഭാ​ഷ​ക​ര്‍ ഇ​ന്ന് പ്ര​തി​ഷേ​ധി​ക്കും.

കേ​ര​ള ഹൈ​ക്കോ​ര്‍​ട്ട് അ​ഡ്വ​ക്കേ​റ്റ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് ഉ​ച്ച​യ്ക്കാ​ണ് പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന​ത്.ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ചെ​ന്ന കേ​സി​ലെ മാ​പ്പു​സാ​ക്ഷി​യെ സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ അ​ഡ്വ.​ രാ​മ​ന്‍​പി​ള്ള​യ​ക്ക് ക​ഴി​ഞ്ഞ 14-നാ​ണ് ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.

16 ന് ​ചോ​ദ്യം ചെയ്യു​മെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​റി​യി​ച്ച​ത്.സാ​ക്ഷി​യാ​യ ജി​ന്‍​സ​ന്‍ എ​ന്ന​യാ​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തൃ​ശൂ​ര്‍ പീ​ച്ചി പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് നോ​ട്ടീ​സ്.

കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച് കോ​ട്ട​യം യൂ​ണി​റ്റ് ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് എ​സ്.​ അ​മ്മി​ണി​ക്കു​ട്ട​നാ​ണ് അ​ഡ്വ.​ രാ​മ​ന്‍​പി​ള്ള​യ്ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.

രാ​മ​ന്‍​പി​ള്ള​യു​ടെ ഓ​ഫീ​സി​ലോ വ​സ​തി​യി​ലോ ഫെ​ബ്രു​വ​രി 16 ന് ​രാ​വി​ലെ ഒ​മ്പ​തോടെ എ​ത്തി മൊ​ഴി എ​ടു​ക്കു​മെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.

കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ പ​ള്‍​സ​ര്‍ സു​നി​യു​ടെ സ​ഹ​ത​ട​വു​കാ​ര​നാ​യ ജി​ന്‍​സ​ണെ മ​റ്റൊ​രു സ​ഹ​ത​ട​വു​കാ​ര​നാ​യ കൊ​ല്ലം സ്വ​ദേ​ശി നാ​സ​ര്‍ മു​ഖേ​ന അ​ഭി​ഭാ​ഷ​ക​ന്‍ സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി.

ജി​ന്‍​സ​ണും നാ​സ​റും ഇ​തു​സം​ബ​ന്ധി​ച്ച് സം​സാ​രി​ക്കു​ന്ന ശ​ബ്ദ​സം​ഭാ​ഷ​ണം നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു.


നിയമ വാഴ്ചയോടുള്ള വെല്ലുവിളി: രാമൻപിള്ള
ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ സാ​ക്ഷി​യെ സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ മൊ​ഴി ന​ല്‍​കാ​നാ​യി ത​നി​ക്ക് ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ് ന​ല്‍​കി​യ ന​ട​പ​ടി നി​യ​മ​വാ​ഴ്ച​യോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെന്ന് അഡ്വ. രാമൻപിള്ള.

കേ​സി​ല്‍ പ്ര​തി​ക്കു വേ​ണ്ടി ഹാ​ജ​രാ​കു​ന്ന അ​ഭി​ഭാ​ഷ​ക​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്കം ഇ​ന്ത്യ​ന്‍ തെ​ളി​വു നി​യ​മ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment