‘ഈ ഷെഡ് അനധികൃതം, പൊളിച്ചുമാറ്റണം’ ; ലോക് ഡൗണിന്‍റെ മറവിൽ കോട്ടയം മെഡിക്കൽ കോളജിൽ അനധികൃത നിർമാണം


ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മി​ൽ​മ ബൂ​ത്തി​നോ​ട ു ചേ​ർ​ന്ന് അ​ന​ധി​കൃ​ത​മാ​യി നി​ർ​മി​ച്ച ഷെ​ഡ് പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മി​ൽ​മ ബൂ​ത്ത് ന​ട​ത്തു​ന്ന കു​ടും​ബ​ശ്രീ​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ അ​നു​മ​തി​യി​ല്ലാ​തെ ഷെ​ഡ് നി​ർ​മി​ച്ച​ത്. ഷെ​ഡ് നി​ർ​മി​ച്ചു കൊ​ണ്ടി​രു​ന്ന സ​ന്ദ​ർ​ഭ​ത്തി​ൽ സു​ര​ക്ഷ അ​ധി​കൃ​ത​ർ ചോ​ദി​ച്ച​പ്പോ​ൾ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വാ​ക്കാ​ൽ അ​നു​മ​തി ല​ഭി​ച്ചു​വെ​ന്ന് പ​റ​ഞ്ഞ് നി​ർ​മാ​ണം പൂ​ർ​ത്തീ ക​രി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ അ​നു​മ​തി​യി​ല്ലാ​തെ നി​ർ​മി​ച്ച ഷെ​ഡ് പൊ​ളി​ച്ചു നീ​ക്കാ​ൻ അ​ധി​കൃ​ത​ർ രേ​ഖാ​മൂ​ലം ക​ത്ത് ന​ൽ​കി. ലോ​ക് ഡൗ​ണ്‍ സ​മ​യ​ത്ത് ആ​ശു​പ​ത്രി പ​രി​സ​ര​ത്തെ മു​ഴു​വ​ൻ ഹോ​ട്ട​ലു​ക​ളും ത​ട്ടു​ക​ട​ക​ളും അ​ട​ച്ചി​ട്ടി​രു​ന്നു.

ഈ ​സ​മ​യ​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത് മി​ൽ​മ ബൂ​ത്ത് മാ​ത്ര​മാ​യി​രു​ന്ന​തി​നാ​ൽ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​രും ഭ​ക്ഷ​ണം ക​ഴി​ച്ചു കൊ​ണ്ടി​രു​ന്ന​ത് ഇ​വി​ടെ​യാ​യി​രു​ന്നു. 24 മ​ണി​ക്കൂ​റും വ​ലി​യ തി​ര​ക്കാ​യി​രു​ന്നു. ഇ​തി​നാ​ൽ ആ​രു​ടെ​യും അ​നു​മ​തി​യി​ല്ലാ​തെ ഇ​വ​ർ ഷെ​ഡ് നി​ർ​മി​ക്കു​ക​യാ​യി​രു​ന്നു.

കു​ടം​ബ​ശ്രീ യൂ​ണി​റ്റാ​ണ് ഇ​പ്പോ​ൾ മി​ൽ​മ ബൂ​ത്ത് ന​ട​ത്തു​ന്ന​തെ​ന്നും ര​ണ്ടു മാ​സ​ത്തി​നു​ശേ​ഷം കു​ടും​ബ​ശ്രീ മി​ഷ​നെ മി​ൽ​മ ബൂ​ത്ത് ന​ട​ത്താ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment