സ​ഹ​പാ​ഠി​ക്ക് വീ​ടൊ​രു​ക്കാ​ന്‍ എ​സ്എ​ഫ്ഐ; വി​ദ്യാ​ര്‍​ഥി​ക​ള്‍ ഓ​ണ​പ്പൊ​ട്ട​ന്‍ കെ​ട്ടി സ്വ​രൂ​പി​ച്ച പ​ണം കൈ​മാ​റി

നാ​ദാ​പു​രം: വി​ല​ങ്ങാ​ട് ആ​ലി​മൂ​ല​യി​ല്‍ ഊ​രു​ള്‍​പൊ​ട്ട​ലി​ല്‍ വീ​ട് ന​ഷ്ട​പ്പെ​ട്ട സ​ഹ​പാ​ഠി​ക്ക് വീ​ട് നി​ര്‍​മി​ക്കാ​ന്‍ ഓ​ണ​പ്പൊ​ട്ട​ന്‍ വേ​ഷം കെ​ട്ടി എ​സ്എ​ഫ്ഐ ​വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ണം സ്വ​രൂ​പി​ച്ചു.​വെ​ള​ളി​യോ​ട് ഹ​യ​ര്‍ സെ​ക്ക​ൻഡറി സ്‌​കൂ​ള്‍ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​യാ​യ വി​നീ​തി​നാ​ണ് ആ​ഗ​സ്ത് എ​ട്ടി​ന് രാ​ത്രി​യി​ലു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ കി​ട​പ്പാ​ടം ന​ഷ്ട​മാ​യ​ത്.

രോ​ഗ ബാ​ധി​ത​രാ​യ നി​ര്‍​ധ​ന കു​ടും​ബ​ത്തി​ന് കി​ട​ന്നു​റ​ങ്ങാ​ന്‍ ഇ​ട​മി​ല്ലാ​തെ വ​ന്ന​തോ​ടെ വെ​ള​ളി​യോ​ട് ഹ​യ​ര്‍ സെ​ക്കന്‍​ഡ​റി സ്‌​കൂ​ള്‍ പി​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വീ​ട് നി​ര്‍​മി​ച്ച് കൊ​ടു​ക്കാ​ന്‍ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചി​രു​ന്നു. വെ​ള​ളി​യോ​ട് എ​സ്എ​ഫ്ഐ യൂ​ണി​റ്റ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ങ്ങ​ളാ​ല്‍ ക​ഴി​യു​ന്ന വി​ധം സ​ഹ​പാ​ഠി​യെ സ​ഹാ​യി​ക്ക​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഒ​ന്നാം ഓ​ണ​ത്തി​നും ര​ണ്ടാം ഓ​ണ​ത്തി​നും ഓ​ണ​പ്പൊ​ട്ട​ന്‍ വേ​ഷം കെ​ട്ടി വീ​ടു​ക​ള്‍ ക​യ​റി പ​ണം സ്വ​രൂ​പി​ച്ച​ത്.

ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി വി​ദ്യാർ​ഥി​ക​ളാ​യ അ​തു​ല്‍,ആ​ദ​ര്‍​ശ് അ​ഭി​ജി​ഷ്ണു,ജി​ഷ്ണു എ​ന്നി​വ​ര​ട​ങ്ങു​ന്ന നാ​ലുപേ​രാ​ണ് വേ​ഷം കെ​ട്ടി​യ​ത്.​പ​ര​പ്പു​പാ​റ​ മു​ത​ല്‍ പു​തു​ക്ക​യം വ​രെ​യു​ള​ള ഭാ​ഗ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ല്‍ ര​ണ്ട് ഗ്രൂ​പ്പാ​യി തി​രി​ഞ്ഞാ​ണ് വീ​ടു​ക​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്.​

ഇ​വ​ര്‍​ക്ക് ഓ​ണ​പ്പൊ​ട്ട​ന്‍ വേ​ഷം കെ​ട്ടി ല​ഭി​ച്ച തു​ക യൂ​ണി​റ്റ് സെ​ക്ര​ട്ട​റി അ​തു​ല്‍ സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പാ​ൾ മ​നോ​ജി​ന് കൈ​മാ​റി.​യൂ​ണി​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ഭി ജി​ഷ്ണു, ജി​ഷ്ണു, അ​ര്‍​ജു​ന്‍,അ​മ​ല്‍,അ​നി​രു​ദ്ധ്,ആ​ദ​ര്‍​ശ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

Related posts