ചെ​റാ​യി​യി​ൽ വീ​ണ്ടും മ​ദ്യ​ശാ​ല തു​റ​ക്കാ​ൻ നീ​ക്കം; എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി

ചെ​റാ​യി: ചെ​റാ​യി ദേ​വ​സ്വം ന​ട​യി​ൽ ഒ​രു​വ​ർ​ഷം മു​ന്പ് അ​ട​ച്ചൂ​പൂ​ട്ടി​യ ബെ​വ്കോ വി​ദേ​ശ​മ​ദ്യ​ശാ​ല വീ​ണ്ടും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ഇ​ന്ന​ലെ കൊ​ച്ചി റേ​ഞ്ച് എ​ക്സൈ​സ് സി​ഐ എ​ത്തി സ്ഥ​ല പ​രി​ശോ​ധ​ന ന​ട​ത്തി. അ​തേ​സ​മ​യം പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ്ത്രീ​ക​ള​ട​ക്ക​മു​ള്ള സ്ഥ​ല​വാ​സി​ക​ൾ നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്.

ഒ​രു കാ​ര​ണ​വ​ശാ​ലും ഇ​വി​ടെ വീ​ണ്ടും മ​ദ്യ​ശാ​ല അ​നു​വ​ദി​ക്ക​രു​തെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. ഇ​ത് നി​രാ​ക​രി​ച്ച് മ​ദ്യ​ശാ​ല തു​ട​ങ്ങി​യാ​ൽ ജ​ന​കീ​യ സ​മ​രം ആ​രം​ഭി​ക്കു​മെ​ന്ന് സ്ത്രീ​ക​ൾ എ​ക്സൈ​സി​നു മു​ന്ന​റി​യി​പ്പും ന​ൽ​കി. ഇ​തി​നി​ടെ മ​ദ്യ​ശാ​ല​ക്ക് ലൈ​സ​ൻ​സ് ന​ൽ​ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡി​വൈ​എ​ഫ്ഐ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പോ​സ്റ്റ​ർ പ്ര​ചാ​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

പ​ള്ളി​പ്പു​റം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ശാ​ഖ, ബാ​ങ്കി​ന്‍റെ മെ​ഡി​ക്ക​ൽ സ്റ്റോ​ർ, സൂ​പ്പ​ർ മാ​ർ​ക്ക​റ്റ്, ബി​എ​സ്എ​ൻ​എ​ൽ ഉ​പ​ഭോ​ക്തൃ​സേ​വ​ന​കേ​ന്ദ്രം, ടെ​ല​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ച്, പ​ഞ്ചാ​യ​ത്താ​ഫീ​സ്, സ​ർ​ക്കാ​ർ ഹോ​മി​യോ ഡി​സ്പ​ൻ​സ​റി എ​ന്നി​വ​ക്ക് സ​മീ​പം നേ​ര​ത്തെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഈ ​മ​ദ്യ​ശാ​ല നാ​ട്ടു​കാ​ർ​ക്ക് ശ​ല്യ​മാ​യ​പ്പോ​ൾ സ​ഹ​കാ​രി​ക​ളു​ടെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്നാ​ണ് അ​ട​ച്ചു പൂ​ട്ടി​യ​ത്.

ഇ​പ്പോ​ൾ ബെ​വ്കോ​യി​ലെ ഉ​ന്ന​ത​ർ​ക്ക് വ​ൻ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി കെ​ട്ടി​ട ഉ​ട​മ​യും ഒ​രു ബെ​വ്കോ ജീ​വ​ന​ക്കാ​ര​നും ചേ​ർ​ന്നാ​ണ് മ​ദ്യ​ശാ​ല തു​റ​ക്കാ​ൻ വീ​ണ്ടും ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന.

Related posts