തട്ടിപ്പുകാരിയുടെ പടം പത്രത്തിൽ കണ്ട വീട്ടമ്മ ഞെട്ടി; തന്‍റെ വീട്ടിലും ജോലിക്കുവന്നുപോയത് പ്രവീണ; അലമാരി പരിശോധിച്ചപ്പോൾ എട്ടുപവൻ സ്വർണം നഷ്ടപ്പെട്ടതായി വീട്ടമ്മ

ക​ടു​ത്തു​രു​ത്തി: വീ​ട്ടു​ജോ​ലി​ക്കാ​യെ​ത്തി​യ സ്ത്രീ ​എ​ട്ടേ​കാ​ൽ പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണം ക​വ​ർ​ന്ന​താ​യി പ​രാ​തി. കോ​ത​ന​ല്ലൂ​ർ പാ​ല​ത്ത​ട​ത്തി​ൽ സാ​ബു​വി​ന്‍റെ ഭാ​ര്യ മേ​രി​യാ​ണ് ത​ന്‍റെ 66 ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ​ണം പോ​യ​താ​യി കാ​ണി​ച്ചു ക​ടു​ത്തു​രു​ത്തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. വീ​ട്ടു​വേ​ല​ക്കാ​യെ​ത്തി​യി​രു​ന്ന കാ​ണ​ക്കാ​രി മ​ഴു​വി​നാ​ക്കു​ന്നേ​ൽ പ്ര​വീ​ണ (24) ക്കെ​തി​രെ​യാ​ണ് വീ​ട്ട​മ്മ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

സം​ഭ​വം സം​ബ​ന്ധി​ച്ചു പ​രാ​തി​യി​ൽ പ​റ​യു​ന്ന​തി​ങ്ങ​നെ- ത​നി​ച്ചു താ​മ​സി​ച്ചി​രു​ന്ന വീ​ട്ട​മ്മ​യാ​യ അ​തി​ര​ന്പു​ഴ പ​ണ്ടാ​ര​ക്ക​ള​ത്തി​ൽ അ​മ്മി​ണി ജോ​സ​ഫി​ന് ഭ​ക്ഷ​ണ​ത്തി​ൽ മ​യ​ക്ക് മ​രു​ന്ന് ന​ൽ​കി പ​ണ​വും സ്വ​ർ​ണ​വും ക​വ​ർ​ന്ന കേ​സി​ൽ പ്ര​വീ​ണ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ഈ ​വി​വ​രം ക​ഴി​ഞ്ഞ ദി​വ​സം പ​ത്രം അ​ടു​ക്കി വ​യ്ക്കു​ന്ന​തി​നി​ടെ മേ​രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​താ​ണ് മോ​ഷ​ണ വി​വ​രം അ​റി​യാ​ൻ സ​ഹാ​യി​ച്ച​ത്.

പ​ത്ര​ത്തി​ലെ ഫോ​ട്ടോ ക​ണ്ട​പ്പോ​ഴാ​ണ് ഇ​വ​ർ ത​ങ്ങ​ളു​ടെ വീ​ട്ടി​ൽ ജോ​ലി​ക്കാ​യി മാ​സ​ത്തി​ൽ പ​ല​പ്രാ​വ​ശ്യം വ​ന്നു​പോ​യ പ്ര​വീ​ണ​യാ​ണെ​ന്ന് വീ​ട്ടു​കാ​ർ തി​രി​ച്ച​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് സം​ശ​യം തോ​ന്നി മേ​രി വീ​ട്ടി​ലെ അ​ല​മാ​ര പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ആ​റ് പ​വ​ന്‍റെ മാ​ല​യും ര​ണ്ടാ​കാ​ൽ പ​വ​ന്‍റെ വ​ള​യും ര​ണ്ട് ഗ്രാം ​വ​രു​ന്ന ക​മ്മ​ലും ന​ഷ്ട​പ്പെ​ട്ട വി​വ​രം വീ​ട്ടു​കാ​ർ അ​റി​യു​ന്ന​ത്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി ര​ണ്ടി​ന് വീ​ട്ടി​ലെ​ത്തി​യ പ്ര​വീ​ണ മേ​രി​യോ​ടൊ​പ്പം ഭ​ക്ഷ​ണം ക​ഴി​ച്ചെ​ങ്കി​ലും മീ​ൻ​ക​റി കൂ​ട്ടി​യി​രു​ന്നി​ല്ല. ഈ ​ക​റി ക​ഴി​ച്ച മേ​രി​ക്ക് ഏ​താ​നും സ​മ​യ​ത്തി​ന​കം ത​ല​ക​റ​ക്കം ഉ​ണ്ടാ​യി​രു​ന്നു. വൈ​കു​ന്നേ​രം വ​രെ വീ​ട്ട​മ്മ മ​യ​ക്ക​ത്തി​ലു​മാ​യി​രു​ന്നു. രാ​ത്രി​യി​ൽ ക​ട​യി​ൽ​നി​ന്ന് വീ​ട്ടി​ലെ​ത്തി​യ സാ​ബു​വി​നും മീ​ൻ​ക​റി ക​ഴി​ച്ച് ഏ​താ​നും സ​മ​യ​ത്തി​ന​കം അ​സ്വ​സ്ഥ​ത​യും ക്ഷീ​ണ​വും അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. ഈ ​സ​മ​യ​മ​ത്ര​യും പ്ര​വീ​ണ ജോ​ലി​ക​ൾ ചെ​യ്ത് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ലി​ത് വീ​ട്ടു​കാാ​ർ കാ​ര്യ​മാ​യി എ​ടു​ത്തി​രു​ന്നി​ല്ല. വ​ല്ല​പ്പോ​ഴും മാ​ത്ര​മേ സ്വ​ർ​ണം സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന അ​ല​മാ​ര വീ​ട്ടു​കാ​ർ തു​റ​ന്ന് നോ​ക്കാ​റു​ള്ളൂ. ക​ഴി​ഞ്ഞ 21 ന് ​കോ​ത​ന​ല്ലൂ​രി​ൽ നി​ന്നാ​ണ് അ​തി​ര​ന്പു​ഴ​യി​ലെ മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വീ​ണ​യെ ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ ഇ​പ്പോ​ൾ സ​ബ്ജ​യി​ലി​ൽ റി​മാ​ന്‍റി​ലാ​ണ്. കോ​ട്ട​യ​ത്തു​നി​ന്നെ​ത്തി​യ സ​യ​ന്‍റി​ഫി​ക് വി​ദ​ഗ്ധ​ർ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

Related posts