കേരളത്തിനായി ശമ്പളമില്ലാതെ വിമാനം പറത്താന്‍ തയ്യാറായി എയര്‍ഇന്ത്യ പൈലറ്റുമാര്‍ ! മുമ്പു പ്രഖ്യാപിച്ച സമരം മാറ്റിവച്ചത് കേരളത്തോടുള്ള സഹാനുഭൂതിയില്‍…

ന്യൂഡല്‍ഹി:കേരളത്തിനായി ശമ്പളമില്ലാതെ വിമാനം പറത്താന്‍ സമ്മതമറിയിച്ച് എയര്‍ഇന്ത്യ പൈലറ്റുമാര്‍. ഫ്ളൈയിങ് അലവന്‍സ് ഉടന്‍ നല്‍കാത്ത പക്ഷം വിമാനം പറത്തല്‍ നിര്‍ത്തിവെച്ചുകൊണ്ട് സമരത്തിലേക്ക് നീങ്ങാനിരുന്ന പൈലറ്റുമാരാണ് കേരളത്തിലെ ദുരിതബാധിതര്‍ക്കു വേണ്ടി സമരം മാറ്റിവെച്ചിരിക്കുന്നത്. സമരം മാറ്റിവെയ്ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാക്കി ഇന്ത്യന്‍ കോമേഴ്സ്യല്‍ പൈലറ്റ്സ് അസോസിയേഷന്‍(ഐസിപിഎ) പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തെഴുതി.

വിമാനം പറത്തല്‍ നിര്‍ത്തിവെയ്ക്കുമെന്ന് പൈലറ്റുമാര്‍ കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരളത്തിലെ സാഹചര്യം കണക്കിലെടുത്ത് ആളുകളെ കൊണ്ടുവരുന്നതിനായി അധികം വിമാനങ്ങള്‍ പറത്താനോ, സാധന സാമഗ്രികള്‍ എത്തിക്കുന്നതിനോ തങ്ങള്‍ തയാറാണെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. എയര്‍ബസ് 320, ബോയിങ് 787 എന്നിവയിലെ ഐസിപിഎ പൈലറ്റുമാര്‍ ഓപ്പറേഷന്‍ മദദിലും ഓപ്പറേഷന്‍ സഹയോഗിലും പങ്കെടുക്കാന്‍ തയാറാണെന്നാണ് അറിയിച്ചിരിക്കുന്നത്.

Related posts