സംസ്ഥാനത്ത് ആദ്യം;ച​രി​ത്ര പ​ഠ​ന​ത്തി​ന് പൈ​തൃ​ക മ്യൂ​സി​യ​മൊ​രു​ക്കി ബ​ത്തേ​രി അ​സം​പ്ഷ​ൻ ഹൈ​സ്കൂ​ൾ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ച​രി​ത്ര പ​ഠ​ന​ത്തി​ന് പൈ​തൃ​ക മ്യൂ​സി​യ​മൊ​രു​ക്കി ബ​ത്തേ​രി അ​സം​പ്ഷ​ൻ ഹൈ​സ്കൂ​ൾ. സം​സ്ഥാ​ന​ത്തു​ത​ന്നെ സ്കൂ​ളി​ൽ ച​രി​ത്ര മ്യൂ​സി​യം സ്ഥാ​പി​ക്കു​ന്ന ആ​ദ്യ സ്കൂ​ളാ​ണി​ത്. നാ​ടി​ന്‍റെ പൈ​തൃ​ക​വും ച​രി​ത്ര​വും മ​ന​സി​ലാ​ക്കാ​നും പ​ഠി​ക്കാ​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഉ​പ​ക​രി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് മ്യൂ​സി​യം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

നാ​ട്ടി​ൽ നി​ത്യോ​പ​യോ​ഗ​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​യും കാ​ല​പ്ര​വാ​ഹ​ത്തി​ൽ അ​ന്യം​നി​ന്ന് പോ​യ​തു​മാ​യ പൈ​തൃ​ക വ​സ്തു​ക്ക​ളു​ടെ അ​ഞ്ഞൂ​റി​ല​ധി​കം ഇ​ന​ങ്ങ​ളാ​ണ് മ്യൂ​സി​യ​ത്തി​ലു​ള്ള​ത്. കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, വി​ള​ക്കു​ക​ൾ, ച​രി​ത്ര​പ​ര​മാ​യ ഫോ​സി​ലു​ക​ൾ, സ്റ്റാ​ന്പു​ക​ൾ, വാ​ച്ച്, ക്ലോ​ക്ക്, കാ​മ​റ, ടൈ​പ്പ് റൈ​റ്റ​റു​ക​ൾ, റേ​ഡി​യോ, ഗ്രാ​മ​ഫോ​ണ്‍ , താ​ളി​യോ​ല, നാ​രാ​യം തു​ട​ങ്ങി​യ വ​സ്തു​ക്ക​ളു​ടെ ശേ​ഖ​രം മ്യൂ​സി​യ​ത്തി​ന് മി​ക​വേ​കു​ന്നു.

കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന വി​ധ​ത്തി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മാ​നേ​ജ്മെ​ന്‍റി​ന്‍റേ​യും അ​ധ്യാ​പ​ക​രു​ടേ​യും പി​ടി​എ​യു​ടേ​യും വി​ദ്യാ​ർ​ഥി​ക​ളു​ടേ​യും മൂ​ന്നു വ​ർ​ഷം നീ​ണ്ട പ്ര​യ​ത്ന​ഫ​ല​മാ​ണ് ഈ ​മ്യൂ​സി​യം. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും വ​സ്തു​ക്ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

മ്യൂ​സി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 11ന് ​മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി നി​ർ​വ​ഹി​ക്കു​മെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ജെ​യിം​സ് പു​ത്ത​ൻ​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഹെ​ഡ്മാ​സ്റ്റ​ർ എ​ൻ.​യു. ടോ​മി, അ​ധ്യാ​പ​ക​രാ​യ ഷാ​ജ​ൻ സെ​ബാ​സ്റ്റ്യ​ൻ, എ.​ടി. ഷാ​ജി, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​എ​സ്. ശ്രീ​നി​വാ​സ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. സ​ത്താ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts