അങ്ങോട്ട് ഡോളര്‍, ഇങ്ങോട്ട് സ്വര്‍ണം! ഏഴുതവണ കടത്തി; എട്ടാംതവണ കുടുങ്ങി! 3.12 കോടിയുടെ ഹവാല പണം കടത്താന്‍ ശ്രമിച്ച എയര്‍ ഹോസ്റ്റസ് അറസ്റ്റില്‍

ന്യൂ​ഡ​ൽ​ഹി: ഹ​വാ​ല പ​ണം വി​ദേ​ശ​ത്തേ​ക്കു ക​ട​ത്താ​ൻ ശ്ര​മി​ച്ച ജെ​റ്റ് എ​യ​ർ​വേ​സ് എ​യ​ർ ഹോ​സ്റ്റ​സ് അ​റ​സ്റ്റി​ൽ. 3.21 കോ​ടി രൂ​പ​യു​ടെ അ​മേ​രി​ക്ക​ൻ ഡോ​ള​ർ ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്പോ​ഴാ​ണ് എ​യ​ർ ഹോ​സ്റ്റ​സി​നെ ഡ​ൽ​ഹി അ​ന്താ​രാഷ്‌ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ റ​വ​ന്യു ഇ​ന്‍റ​ലി​ജ​ൻസ് അ​റ​സ്റ്റ് ചെ​യ്ത​ത്. മുൻ​പ് ഏ​ഴു ത​വ​ണ ഇ​വ​ർ ഹോ​ങ്കോം​ഗി​ലേ​ക്കു പണം ക​ട​ത്തി​യി​രു​ന്നു. ഫോ​യി​ൽ പേ​പ്പ​റി​ൽ പൊ​തി​ഞ്ഞാ​ണ് ഡോ​ള​ർ ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​നു ഡ​ൽ​ഹി​യി​ൽനി​ന്നു ഹോ​ങ്കോം​ഗി​ലേ​ക്കു പു​റ​പ്പെ​ടാ​നൊ​രു​ങ്ങി നി​ന്ന വി​മാ​ന​ത്തി​ലാണ് റ​വ​ന്യു ഇ​ന്‍റ​ലി​ജ​ൻസ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തുകയായിരുന്നു. എ​യ​ർ ഹോ​സ്റ്റ​സു​മാ​രു​ടെ ബാ​ഗു​ക​ൾ പ​രി​ശോ​ധ​ിച്ചപ്പോഴാ​ണ് ദേ​വ​്ഷി കു​ൽ​ശ്രേ​ഷ്ഠ​യു​ടെ ബാ​ഗി​ൽനി​ന്നു ഡോ​ള​ർ ക​ണ്ടെ​ടു​ത്ത​ത്. ഹ​വാ​ല ഇ​ട​പാ​ടു​കാ​ര​നാ​യ അ​മി​ത് മ​ൽ​ഹോ​ത്ര​യ്ക്കുവേ​ണ്ടി​യാ​ണ് എ​യ​ർ ഹോ​സ്റ്റ​സ് പ​ണം ക​ട​ത്തി​യ​ത്. ഇ​യാ​ളും അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

ഡ​ൽ​ഹി​യി​ലെ ഇ​ട​പാ​ടു​കാ​രി​ൽനി​ന്നു മ​ൽ​ഹോ​ത്ര ശേ​ഖ​രി​ച്ച പ​ണം ഹോ​ങ്കോം​ഗി​ലേ​ക്കു ക​ട​ത്തി​യ​ശേ​ഷം തി​രി​കെ സ്വ​ർ​ണ​മാ​യി രാ​ജ്യ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു പ​തി​വ്. ആ​റു​മാ​സം മു​ന്പു ന​ട​ത്തി​യ വി​മാ​ന യാ​ത്ര​യി​ലാ​ണു മ​ൽ​ഹോ​ത്ര ദേവ്ഷി പ​രി​ച​യ​പ്പെ​ട്ട​ത്. മ​ൽ​ഹോ​ത്ര​യു​ടെ ഡ​ൽ​ഹി​യി​ലെ വീ​ട്ടി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ മൂ​ന്നു ല​ക്ഷം രൂ​പ​യും 1600 ഡോ​ള​റും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

Related posts