ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മം അ​ഴി​മ​തി: മ​ന്ത്രി വാ​സ​വ​ൻ രാ​ജി​വ​യ്ക്കു​ന്ന​തു​വ​രെ സ​മ​രം നടത്തുമെന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ്

ഏ​റ്റു​മാ​നൂ​ർ: ആ​ഗോ​ള അ​യ്യ​പ്പസം​ഗ​മത്തിലൂടെ കോ​ടി​ക​ളു​ടെ അ​ഴി​മ​തി ന​ട​ത്തി​യ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ്. കോ​ൺ​ഗ്ര​സ് ഏ​റ്റു​മാ​നൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റെ​ന​ട​യി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത് വി.​എ​ൻ. വാ​സ​വ​നാ​ണ്. കോ​ടി​ക​ളു​ടെ അ​ഴി​മ​തി പു​റ​ത്തുവ​ന്ന​പ്പോ​ൾ ത​നി​ക്കൊ​ന്നും അ​റി​യി​ല്ലാ​യെ​ന്ന് പ​റ​യു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​നാ​ണ്.വി​ശ്വാ​സ​ത്തെ ചൂ​ഷ​ണം ചെ​യ്തു കോ​ടി​ക​ളു​ടെ അ​ഴി​മ​തി ന​ട​ത്തി​യ വി.​എ​ൻ. വാ​സ​വ​ൻ രാ​ജി​വ​യ്ക്കു​ന്ന​തുവ​രെ സ​മ​രം തു​ട​രു​മെ​ന്ന് നാ​ട്ട​കം സു​രേ​ഷ് പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ​റോ​യി പൊ​ന്നാ​റ്റി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​ഗോ​പ​കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ആ​ന​ന്ദ് പ​ഞ്ഞി​ക്കാ​ര​ൻ, എം. ​മു​ര​ളി, കെ.​ജി. ഹ​രി​ദാ​സ്, ജോ​ബി​ൻ ജേ​ക്ക​ബ്, ആ​ർ​പ്പൂ​ക്ക​ര ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സോ​ബി​ൻ തെ​ക്കേ​ടം, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​യി പൂ​വം​നി​ൽ​ക്കു​ന്ന​തി​ൽ, ജൂ​ബി ഐ​ക്ക​ര​ക്കു​ഴി, ജോ​ൺ​സ​ൺ സി.…

Read More

കോ​ട്ട​യ​ത്തെ കോ​ട്ട ത​ക​ർ​ന്ന​തെ​ങ്ങ​നെ? തോ​ല്‍​വി പ​ഠി​ക്കാ​ന്‍ പോ​ളി​റ്റ് ബ്യൂ​റോ നേ​താ​വും സ​ഖാ​ക്ക​ളും വ​രു​ന്നു; ദ്വി​ദി​ന ജി​ല്ലാ ക​മ്മി​റ്റി​യോ​ഗം ര​ണ്ട് ദി​വ​സം

കോ​​ട്ട​​യം: ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പുഫ​​ലം വി​​ല​​യി​​രു​​ത്താ​​ന്‍ സി​​പി​​എം ജി​​ല്ലാ ക​​മ്മി​​റ്റി 22, 23 തീ​​യ​​തി​​ക​​ളി​​ല്‍ ചേ​​രും. പോ​​ളി​​റ്റ് ബ്യൂ​​റോ അം​​ഗം എ. ​​വി​​ജ​​യ​​രാ​​ഘ​​വ​​ന്‍, സം​​സ്ഥാ​​ന സെ​​ക്ര​​ട്ടേ​​റി​​യ​​റ്റം​​ഗ​​ങ്ങ​​ളാ​​യ പി.​​കെ. ബി​​ജു, കെ.​​കെ. ജ​​യ​​ച​​ന്ദ്ര​​ന്‍, വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ക്കും. ബ്രാ​​ഞ്ച് സെ​​ക്ര​​ട്ട​​റി​​മാ​​രോ​​ട് ബൂ​​ത്തു​​ത​​ല ക​​ണ​​ക്കു​​ക​​ള്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ക​​യാ​​ണ്. മൂ​​ന്നു നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ല്‍ വോ​​ട്ടിം​​ഗ് ശ​​ത​​മാ​​ന​​ത്തി​​ല്‍ വ​​ര്‍​ധ​ന​​യു​​ണ്ടാ​​യ​​താ​​യാ​​ണു വി​​ല​​യി​​രു​​ത്ത​​ല്‍. എ​​ന്നാ​​ല്‍ സം​​സ്ഥാ​​ന സെ​​ക്ര​​ട്ടേ​​റി​​യ​​റ്റം​​ഗം കൂ​​ടി​​യാ​​യ മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍റെ മ​​ണ്ഡ​​ല​​ത്തി​​ലെ കു​​മ​​ര​​കം ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് ഡി​​വി​​ഷ​​നി​​ലെ തോ​​ല്‍​വി വി​​ശ​​ദ​​മാ​​യി പ​​രി​​ശോ​​ധി​​ക്കും. അ​​തി​​ര​​മ്പു​​ഴ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് ഡി​​വി​​ഷ​​ന്‍ തി​​രി​​ച്ചു പി​​ടി​​ക്കാ​​നാ​​യ​​ത് നേ​​ട്ട​​മാ​​ണെ​​ങ്കി​​ലും മ​​ന്ത്രി​​യു​​ടെ മ​​ണ്ഡ​​ല​​ത്തി​​ലെ അ​​യ്മ​​നം പ​​ഞ്ചാ​​യ​​ത്തി​​ല്‍ ബി​​ജെ​​പി ഭൂ​​രി​​പ​​ക്ഷം നേ​​ടി​​യ​​തും ഏ​​റ്റു​​മാ​​നൂ​​ര്‍ ന​​ഗ​​ര​​സ​​ഭ​​യി​​ല്‍ ബി​​ജെ​​പി അം​​ഗ​​ങ്ങ​​ള്‍ വ​​ര്‍​ധി​​ച്ച​​തും ച​​ര്‍​ച്ച​​യാ​​​കും.കു​​മ​​ര​​കം, പൊ​​ന്‍​കു​​ന്നം, തൃ​​ക്കൊ​​ടി​​ത്താ​​നം, വെ​​ള്ളൂ​​ര്‍ ജി​​ല്ലാ ഡി​​വി​​ഷ​​നു​​ക​​ളി​​ലെ സ്ഥാ​​നാ​​ര്‍​ഥി നി​​ര്‍​ണ​​യ​​ത്തി​​ല്‍ വി​​മ​​ര്‍​ശ​​ന​​മു​​ണ്ട്. കു​​മ​​ര​​ക​​ത്ത് ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് മു​​ന്‍​പ്ര​​സി​​ഡ​​ന്‍റ് കെ.​​വി. ബി​​ന്ദു​​വി​​ന് ഒ​​ര​​വ​​സ​​രം​കൂ​​ടി ന​​ല്‍​കി​​യി​​രു​​ന്നെ​​ങ്കി​​ല്‍ വി​​ജ​​യി​​ക്കാ​​മാ​​യി​​രു​​ന്നു​​വെ​​ന്ന്…

Read More

ഇ​ട​തു​ജ​യം സു​നി​ശ്ചി​തം ! ചെ​മ്പും ബി​രി​യാ​ണി​യും പ്ര​തി​പ​ക്ഷം എ​ത്ര​കാ​ലം കൊ​ണ്ടു​ന​ട​ന്നുവെന്ന് വി.​എ​ന്‍. വാ​സ​വ​ന്‍

ജി​ബി​ന്‍ കു​ര്യ​ന്‍ പുതുപ്പള്ളി തെരഞ്ഞെടുപ്പിലെ ജനവിധിയെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെച്ച് മന്ത്രി വി എൻ വാസവൻ. മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ…കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ന്‍റെ വ​ര്‍​ത്ത​മാ​നം മാ​റ്റി​ക്കു​റി​ക്കു​ന്ന​താ​ണ് പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്. വി​ക​സ​ന രാ​ഷ്ട്രീ​യം മാ​ത്രം ച​ര്‍​ച്ച ചെ​യ്യു​ന്ന ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് ഇ​തി​നു മു​മ്പ് ഉ​ണ്ടാ​യി​ട്ടി​ല്ല. മ​ണ്ഡ​ല​ത്തി​ന്‍റെ മു​ക്കി​ലും മൂ​ല​യി​ലും വി​ക​സ​ന​മാ​ണ് ച​ര്‍​ച്ച. അ​തി​ല്‍ റോ​ഡു​ണ്ട്, പാ​ല​മു​ണ്ട്, സ്‌​കൂ​ളു​ണ്ട്, ആ​തു​രാ​ല​യ​മു​ണ്ട് മ​നു​ഷ്യ​ന്റെ ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ കാ​ര്യ​ങ്ങ​ളും പു​തു​പ്പ​ള​ളി​യി​ല്‍ ജ​ന​ങ്ങ​ള്‍ സം​വ​ദി​ക്കു​ക​യാ​ണ്. ഈ ​സം​വാ​ദം യു​ഡി​എ​ഫ് ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ല. ഞ​ങ്ങ​ള്‍ യു​ഡി എ​ഫി​നെ ഈ ​സം​വാ​ദ​ത്തി​ന് വെ​ല്ലു​വി​ളി​ച്ച​താ​ണ് എ​ന്നാ​ല്‍ അ​വ​ര്‍ അ​തു സ്വീ​ക​രി​ച്ചി​ല്ല. പ​ക​രം അ​വ​ര്‍ വി​വാ​ദ​ങ്ങ​ള്‍ കൊ​ണ്ടു​വ​രു​ക​യാ​ണ്. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ഹ​താ​പ​വും വി​കാ​ര​ങ്ങ​ളു​മാ​ണ് ഇ​പ്പോ​ഴും പ​റ​യു​ന്ന​ത്.പി​ണ​റാ​യി വി​ജ​യ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ ഏ​ഴു വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ജ​ന​ങ്ങ​ള്‍ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ല​യി​രു​ത്തും. അ​തി​ല്‍ ഞ​ങ്ങ​ള്‍​ക്ക് പേ​ടി​യി​ല്ല. ജ​ന​ങ്ങ​ളു​ടെ മു​മ്പി​ല്‍ പ്രോ​ഗ്ര​സ് റി​പ്പോ​ര്‍​ട്ട്…

Read More