പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ തു​ട​ർ​ഭ​ര​ണം വ​ന്നാ​ൽ സ​ർ​വനാ​ശം വി​ത​യ്ക്കും, സം​സ്ഥാ​ന​ത്ത് അ​ക്ര​മ​ത്തി​ന്‍റെ തേ​രോ​ട്ട​മു​ണ്ടാ​കും;​ ശബ​രി​മ​ല​യി​ൽ ന​ട​ന്ന സം​ഭ​വ​ങ്ങ​ൾ വി​ശ്വാ​സി​ക​ൾ മ​റ​ക്കി​ല്ലെന്ന്​ എ.​കെ.ആ​ന്‍റ​ണി

 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ട​ത് തു​ട​ർ​ഭ​ര​ണം വ​ന്നാ​ൽ വ​ലി​യ ആ​പ​ത്തെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി.

തുടർഭരണം ഉണ്ടായാൽ സം​സ്ഥാ​ന​ത്ത് അ​ക്ര​മ​ത്തി​ന്‍റെ തേ​രോ​ട്ട​മു​ണ്ടാ​കും. പി​ണ​റാ​യി സ​ർ​ക്കാ​ർ സ​ർ​വനാ​ശം വി​ത​യ്ക്കു​മെ​ന്നും ആ​ന്‍റ​ണി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ലെ പി​ണ​റാ​യി സ​ർ​ക്കാ​റി​ന്‍റെ നി​ല​പാ​ട് ഏ​പ്രി​ൽ ആ​റി​ന് വോ​ട്ട് ചെ​യ്യാ​ൻ പോ​കു​ന്ന അ​യ്യ​പ്പഭ​ക്ത​ന്മാ​രും സ്ത്രീ​ക​ളും മ​റ​ക്കി​ല്ലെ​ന്നും ആ​ന്‍റ​ണി പ​റ​ഞ്ഞു.

പി​ണ​റാ​യി എ​ത്ര മാ​റ്റി​പ​റ​യാ​ൻ ശ്ര​മി​ച്ചാ​ലും ശ​ബ​രി​മ​ല​യി​ൽ ന​ട​ന്ന സം​ഭ​വ​ങ്ങ​ൾ വി​ശ്വാ​സി​ക​ൾ മ​റ​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment