പ്രി​യ ശ്രോ​താ​ക്ക​ളേ…​ആ​കാ​ശ​വാ​ണി തി​രു​വ​ന​ന്ത​പു​രം നി​ല​യം 75-ാം വ​ർ​ഷ​ത്തി​ലേ​ക്ക്

ആ​കാ​ശ​വാ​ണി തി​രു​വ​ന​ന്ത​പു​രം നി​ല​യം പ്ര​ക്ഷേ​പ​ണ​ത്തി​ന്‍റെ 75-ാം വ​ർ​ഷ ത്തി​ലേ​ക്ക് ക​ട​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​രം നി​ല​യം 1950 ഏ​പ്രി​ൽ ഒ​ന്നി​നാ​ണ് പ്ര​ക്ഷേ​പ​ണം ആ​രം​ഭി​ച്ച​ത്. ജി.​പി.​എ​സ്. നാ​യ​രാ​യി​രു​ന്നു ആ​ദ്യ​ത്തെ ഡ​യ​റക്‌ടർ.

അ​തി​പ്ര​ഗ​ൽ​ഭ​രാ​യ എ​ഴു​ത്തു​കാ​രും ക​ലാ​കാ​ര​ന്മാരും പ്രാ​രം​ഭം മു​ത​ലേ തി​രു​വ​ന​ന്ത​പു​രം നി​ല​യ​ത്തെ ജ​ന​പ്രി​യ​മാ​ക്കി. ആ​ല​പ്പു​ഴ​യി​ലെ 200 കി​ലോ​വാ​ട്ട് ട്രാ​ൻ​സ്മ‌ി​റ്റ​ർ തി​രു​വ​ന​ന്ത​പു​രം നി​ല​യ​ത്തെ കേ​ര​ള​ത്തി​ലെ​മ്പാ​ടും എ​ത്തി​ച്ചു.

ആ​ല​പ്പു​ഴ, പു​ന​ലൂ​ർ, പ​ത്ത​നം​തി​ട്ട, കാ​യം​കു​ളം, ഇ​ടു​ക്കി, ക​ൽ​പ്പ​റ്റ, കാ​സ​ർ​ഗോ​ഡ്, ക​വ​ര​ത്തി, അ​ന​ന്ത​പു​രി എ​ഫ്എം എ​ന്നീ എ​ഫ്എം നി​ല​യ​ങ്ങ​ളി​ലൂ​ടെ​യും ആ​കാ​ശ​വാ​ണി തി​രു​വ​ന​ന്ത​പു​രം കേ​ൾ​ക്കാ​ൻ ക​ഴി​യും.

ഒ​രു വ​ർ​ഷ​ത്തെ എ​ഴു​പ​ത്ത​ഞ്ചാം വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ആ​കാ​ശ​വാ​ണി അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഡോ. ​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​എം. ജി. ​ശ​ശി​ഭൂ​ഷ​ൺ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് വ​രു​ന്ന മാ​സ​ങ്ങ​ളി​ൽ വി​വി​ധ​പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ന​ട​ത്തും.

Related posts

Leave a Comment