മോട്ടോർ വാളുപയോഗിച്ച് കൈമുറിക്കാൻ ശ്രമം; മകനെ ആക്രമിക്കുന്നത് കണ്ട് ഓടിയെത്തിയ പിതാവിന്‍റെ തോളെല്ലിന് സാരമായ മുറിവേറ്റ് ഗുരുതരാവസ്ഥയിൽ; അക്രമത്തിന് പിന്നിൽ മുൻവൈരാഗ്യമെന്ന് പോലീസ്

കോ​ട്ട​യം: ത​ടി​യ​റ​ക്കു​ന്ന മോ​ട്ടോ​ർ വാ​ൾ ഓ​ണ്‍ ചെ​യ​ത് അ​ച്ഛ​നെ​യും മ​ക​നെ​യും മു​റി​വേ​ൽ​പി​ച്ചു. പ​രി​ക്കേ​റ്റ ഇ​രു​വ​രും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ. അ​ച്ഛ​ന്‍റെ പ​രി​ക്ക് ഗു​രു​ത​രം. വ​ധ​ശ്ര​മ​ത്തി​ന് ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ക​റു​ക​ച്ചാ​ൽ ക​ങ്ങ​ഴ​യ്ക്ക​ടു​ത്ത് കൈ​പ്പ​യി​ൽ​പ്പ​ടി​യി​ൽ ഇ​ന്ന​ലെ രാ​ത്രി 7.30നാ​ണ് സം​ഭ​വം.

ക​ങ്ങ​ഴ കാ​ര​മ​ല അ​ഞ്ചാ​നി വീ​ട്ടി​ൽ സ​ലിം (59), മ​ക​ൻ സ​ബി​ൻ (27) എ​ന്നി​വ​ർ​ക്കാ​ണ് വാ​ൾ കൊ​ണ്ടു​ള്ള മു​റി​വേ​റ്റ് പ​രി​ക്കേ​റ്റ​ത്. സ​ലി​മി​ന്‍റെ ഇ​ട​തു തോ​ളി​നാ​ണ് ഗു​രു​ത​ര പ​രി​ക്ക്. സ​ബി​ന്‍റെ കൈ​യ്യു​ടെ ത​ള്ള​വി​ര​ൽ മു​റി​ഞ്ഞു തൂ​ങ്ങി. ഇ​ട​ിയ​രി​ക്ക​പ്പു​ഴ കാ​വു​ങ്ക​ൽ സാ​ബു​വി​ന്‍റെ മ​ക​ൻ അ​മ​ൽ സാ​ബു (22)വാ​ണ് വ​ധ​ശ്ര​മ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​ത്.

കേ​സി​ലെ മ​റ്റൊ​രു പ്ര​തി അ​ജി ജോ​ണ്‍​സ​ണ്‍ ഒ​ളി​വി​ലാ​ണെ​ന്ന് ക​റു​ക​ച്ചാ​ൽ പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​തി​ക​ളും സ​ലി​മി​ന്‍റെ മ​ക​ൻ സ​ബി​നും ത​മ്മി​ലു​ള്ള പ​ഴ​യ വൈ​രാ​ഗ്യ​മാ​ണ് വാ​ൾ അ​റ​ത്തു പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​നു പി​ന്ന​ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

വാ​ൾ ഓ​ണ്‍ ചെ​യ്ത് മ​ക​ന്‍റെ വി​ര​ൽ അ​റ​ത്തു മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തു ക​ണ്ട് ത​ട​യാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് സ​ലി​മി​ന് മു​റി​വേ​റ്റ​ത്. പ്ര​തി​ക​ൾ ത​ടി​പ്പ​ണി​ക്കാ​രാ​ണ്.

Related posts