ഒപ്പം ക​ഴി​ഞ്ഞി​രു​ന്ന​യാ​ളെ വീ​ട്ട​മ്മ ക​മ്പി​വ​ടി​ക്ക് അ​ടി​ച്ചുകൊ​ന്നു; ആറുമാസം മുമ്പ്  നാടും വീടും ഉപേക്ഷിച്ച് രജനിക്കൊപ്പം കൂടെ ചേർന്നയാൾ


കൂ​ട​ല്‍ (പ​ത്ത​നം​തി​ട്ട): ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന​യാ​ളെ വീ​ട്ട​മ്മ ക​മ്പി വ​ടി കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു കൊ​ന്നു.കൊ​ട്ടാ​ര​ക്ക​ര നെ​ടു​വ​ത്തൂ​ര്‍ സ്വ​ദേ​ശി ശ​ശി​ധ​ര​ന്‍ പി​ള്ള(50) യാ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ട​ല്‍ നെ​ല്ലി​മു​രു​പ്പ് കോ​ള​നി​യി​ല്‍ നെ​ല്ലി​മു​രു​പ്പ് വീ​ട്ടി​ല്‍ ര​ജ​നി (44)യെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഭ​ര്‍​ത്താ​വ് ഉ​പേ​ക്ഷി​ച്ച ര​ജ​നി മ​ക​നു​മൊ​പ്പ​മാ​ണ് കോ​ള​നി​യി​ല്‍ താ​മ​സി​ച്ചി​രു​ന്ന​ത്. ആ​റു മാ​സം മു​മ്പാ​ണ് ശ​ശി​ധ​ര​ന്‍ പി​ള്ള ഇ​വ​ര്‍​ക്കൊ​പ്പം താ​മ​സം തു​ട​ങ്ങി​യ​തെ​ന്നു പ​റ​യു​ന്നു. നാ​ടും വീ​ടും ഉ​പേ​ക്ഷി​ച്ച് വ​ന്ന​യാ​ളാ​ണ് ഇ​ദ്ദേ​ഹം.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് ശ​ശി​ധ​ര​ന്‍ പി​ള്ള​യു​ടെ ത​ല​യ്ക്ക് ര​ജ​നി ക​മ്പി​വ​ടി കൊ​ണ്ട് അ​ടി​ച്ച​ത്. ആ​ദ്യം കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും അ​വി​ടെ നി​ന്ന് പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

സ്ഥി​തി ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി. രാ​ത്രി​യി​ല്‍ മ​രി​ച്ചു. മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തു​മെ​ന്ന് കൂ​ട​ല്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ജി. ​പു​ഷ്പ​കു​മാ​ര്‍ അ​റി​യി​ച്ചു.

Related posts

Leave a Comment