കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്കു പരിക്ക് ; കുത്തേറ്റ് വീണ പൊന്നമ്മയെ പന്നി 25 മീറ്ററോളം തള്ളിക്കൊണ്ടുപോയി


കൊ​ക്ക​യാ​ർ: കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വീ​ട്ട​മ്മ​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു.കൊ​ക്ക​യാ​ർ കു​റ്റി​പ്ലാ​ങ്ങാ​ട്, ആ​ന​ന്ദ ഭ​വ​നി​ൽ പൊ​ന്ന​മ്മ ഭാ​സ്ക​ര​ൻ (63) നാ​ണ് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണത്തി​ൽ പ​രി​ക്കേ​റ്റ​ത്.

കാ​ട് വെ​ട്ടി​ത്തെ​ളി​ക്കു​ന്ന ജോ​ലി​ക്കി​ടെ​യാ​ണ് പൊ​ന്ന​മ്മ​യെ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ച​ത്. പൊ​ന്ന​മ്മ​യും മ​റ്റു തൊ​ഴി​ലാ​ളി​ക​ളും കാ​ടു വെട്ടിത്തെ​ളി​യ്ക്ക​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ തൊ​ട്ടു മു​ന്നി​ലെ​ത്തി​യ പ​ന്നി പൊ​ന്ന​മ്മ​യെ ഇ​ടി​ച്ച് 25 മീ​റ്റ​റോ​ളം മു​ന്നോ​ട്ട് ത​ള്ളിക്കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു.

തേ​റ്റ ഉ​പ​യോ​ഗി​ച്ച് ഇ​വ​രു​ടെ കാ​ലി​ൽ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​വ​രെ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മ​ല​യ​ര​യ വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​യാ​ളാ​ണ് പൊ​ന്ന​മ്മ. മേ​ഖ​ല​യി​ൽ കാ​ട്ടു​പ​ന്നി​യു​ടെ അ​ക്ര​മം രൂ​ക്ഷ​മാ​ണ്.

Related posts

Leave a Comment