ഗു​​​​രു​​​​വാ​​​​യൂ​​​​ര്‍ ദേ​​​​വ​​​​സ്വ​​​​ത്തിലെ ജീവനക്കാരൻ  സർവീസിലിരിക്കെ  മ​​രി​​ച്ചു: ച​​​​ര​​​​മ​​​​വാ​​​​ര്‍​ത്ത വ​​​​ന്ന​​​​തോ​​​​ടെ​​​ പുറത്തായത് ആൾമാറാട്ട തട്ടിപ്പ്; ആ​​നു​​കൂ​​ല്യ​​ങ്ങ​​ള്‍ ഭാ​​ര്യ​​യി​​ല്‍നി​​ന്നു തി​​രി​​ച്ചു പി​​ടി​​ക്കാനുള്ള ശ്രമത്തെ തടഞ്ഞ് കോടതി പറഞ്ഞതിങ്ങനെ…


കൊ​​​​ച്ചി: സ​​​​ഹോ​​​​ദ​​​​ര​​​​ന്‍റെ പേ​​​​രി​​​​ല്‍ ത​​​​ട്ടി​​​​പ്പി​​​​ലൂ​​​​ടെ ഗു​​​​രു​​​​വാ​​​​യൂ​​​​ര്‍ ദേ​​​​വ​​​​സ്വ​​​​ത്തി​​​​ല്‍ ജോ​​​​ലി​​​​ക്കു ക​​​​യ​​​​റി​​​​യ വ്യ​​​​ക്തി മ​​​​രി​​​​ച്ച സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ ഇ​​​​യാ​​​​ള്‍ വാ​​​​ങ്ങി​​​​യ ശ​​​​മ്പ​​​​ള​​​​വും ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളും ഭാ​​​​ര്യ​​​​യി​​​​ല്‍നി​​​​ന്നു തി​​​​രി​​​​ച്ചു പി​​​​ടി​​​​ക്ക​​​​രു​​​​തെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി.

ഗു​​​​രു​​​​വാ​​​​യൂ​​​​ര്‍ ദേ​​​​വ​​​​സ്വ​​​​ത്തി​​​​ല്‍ സെ​​​​ക്ക​​​​ന്‍​ഡ് ഗ്രേ​​​​ഡ് ഓ​​​​വ​​​​ര്‍​സി​​​​യ​​​​റാ​​​​യി​​​​രു​​​​ന്ന സി.​​​​ബി. രാ​​​​ജ​​​​ന്‍റെ ഭാ​​​​ര്യ​​​​യും മ​​​​ക​​​​ളും ന​​​​ല്‍​കി​​​​യ അ​​​​പ്പീ​​​​ലി​​​​ല്‍ ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചാ​​​​ണ് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്.

സി.​​​​ബി. രാ​​​​ജ​​​​ന്‍ സ​​​​ഹോ​​​​ദ​​​​ര​​​​ന്‍ സി.​​​​ബി. ഭാ​​​​സ്‌​​​​ക​​​​ര​​​​ന്‍റെ പേ​​​​രി​​​​ലാ​​​​ണ് ജോ​​​​ലി​​​​ക്കു ക​​​​യ​​​​റി​​​​യ​​​​ത്. സി.​​​​ബി. ഭാ​​​​സ്‌​​​​ക​​​​ര​​​​നാ​​​​യി സ​​​​ര്‍​വീ​​​​സി​​​​ലി​​​​രി​​​​ക്കെ 2014 ല്‍ ​​​​മ​​​​രി​​​​ച്ചു. പ​​​​ത്ര​​​​ത്തി​​​​ല്‍ ച​​​​ര​​​​മ​​​​വാ​​​​ര്‍​ത്ത വ​​​​ന്ന​​​​തോ​​​​ടെ​​​​യാ​​​​ണ് ത​​​​ട്ടി​​​​പ്പു പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​ത്.

തു​​​​ട​​​​ര്‍​ന്ന് ഇ​​​​യാ​​​​ള്‍ സ​​​​ര്‍​വീ​​​​സി​​​​ലി​​രി​​​​ക്കെ വാ​​​​ങ്ങി​​​​യ ശ​​​​മ്പ​​​​ള​​​​വും ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളും ഭാ​​​​ര്യ​​​​യി​​​​ല്‍നി​​​​ന്ന് ഈ​​​​ടാ​​​​ക്കാ​​​​ന്‍ ന​​​​ട​​​​പ​​​​ടി തു​​​​ട​​​​ങ്ങി.

ഇ​​​​തി​​​​നെ​​​​തിരേ രാ​​​​ജ​​​​ന്‍റെ ഭാ​​​​ര്യ​​​​യും മ​​​​ക​​​​ളും ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി സിം​​​​ഗി​​​​ള്‍​ബെ​​​​ഞ്ച് ത​​​​ള്ളി. തു​​​​ട​​​​ര്‍​ന്നാ​​​​ണ് അ​​​​പ്പീ​​​​ല്‍ ന​​​​ല്‍​കി​​​​യ​​​​ത്. രാ​​​​ജ​​​​ന്‍ സ​​​​ര്‍​വീ​​​​സി​​​​ലു​​​​ള്ള​​​​പ്പോ​​​​ള്‍ ത​​​​ട്ടി​​​​പ്പു ക​​​​ണ്ടെ​​​​ത്താ​​​​ന്‍ ക​​​​ഴി​​​​ഞ്ഞി​​​​ല്ലെ​​​​ന്നി​​​​രി​​​​ക്കെ ഇ​​​​പ്പോ​​​​ള്‍ തു​​​​ക തി​​​​രി​​​​ച്ചു​​​പി​​​​ടി​​​​ക്കാ​​​​നാ​​​​വി​​​​ല്ലെ​​​​ന്ന് ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് വ്യ​​​​ക്ത​​​​മാ​​​​ക്കി.

അ​​​​തേ​​​​സ​​​​മ​​​​യം ആ​​​​ശ്രി​​​​ത നി​​​​യ​​​​മ​​​​നം അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്ന മ​​​​ക​​​​ളു​​​​ടെ ഹ​​​​ര്‍​ജി ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് ത​​​​ള്ളി.

Related posts

Leave a Comment