ഇ​ങ്ങ​നെ​യൊ​ന്നും അ​വി​ടെ​യി​ല്ല സാ​ർ… ആ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ണ്ട് അ​ത്ഭു​ത​പ്പെ​ട്ട് ജാ​ർ​ഖ​ണ്ഡ് സം​ഘം

ആ​ല​പ്പു​ഴ: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​രീ​തി​ക​ളെ​പ്പ​റ്റി പ​ഠി​ക്കാ​ൻ 17 അം​ഗ ജാ​ർ​ഖ​ണ്ഡ് സം​ഘം ജി​ല്ല​യി​ലെ​ത്തി. കേ​ര​ള​ത്തി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന സ്വാ​ത​ന്ത്ര്യ​ത്തി​ലും ഉ​യ​ർ​ന്ന ബ​ജ​റ്റ് വി​ഹി​ത​ത്തി​ലും ജാർ​ഖ​ണ്ഡ് സം​ഘം അ​ത്ഭു​തം പ്ര​ക​ടി​പ്പി​ച്ചു.

റാ​ഞ്ചി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടം​ഗ​ങ്ങ​ളും അ​ഞ്ച് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രും നാ​ല് ഉ​ദ്യോ​ഗ​സ്ഥ​രും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് കി​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​മ​ഹേ​ന്ദ്ര​നും സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് ഇ​വ​രെ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും പ​ദ്ധ​തി​ക​ളെ​യും സം​ഘാം​ഗ​ങ്ങ​ൾ​ക്ക് വി​ശ​ദീ​ക​രി​ച്ചു.

ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​തി​നും ചെ​ല​വ​ഴി​ക്കു​ന്ന​തി​നു​മു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ, സ്ഥി​രം സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന രീ​തി​ക​ൾ, വ​രു​മാ​ന സ്രോ​ത​സു​ക​ൾ, ഗ്രാ​മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന രീ​തി​ക​ൾ, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെസ്ത്രീ ​സം​വ​ര​ണം, ജി​ല്ല​യു​ടെ പ്ര​ത്യേ​ക​ത​ക​ൾ എ​ന്നി​വ​യെ​ല്ലാം വി​ശ​ദീ​ക​രി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി. ​പ്ര​ദീ​പ്കു​മാ​ർ പി​പി​റ്റി അ​വ​ത​ര​ണ​വും സം​ഘാം​ഗ​ങ്ങ​ൾ​ക്കാ​യി ന​ട​ത്തി.

Related posts

Leave a Comment