നാലു കീമോകള്‍ പൂര്‍ത്തീകരിച്ചിട്ടും…! വേദനയില്ലാത്ത ലോകത്തേക്ക് അമല്‍ യാത്രയായി

നെ​ടു​ങ്ക​ണ്ടം: വേ​ദ​ന​യി​ല്ലാ​ത്ത ലോ​ക​ത്തേ​ക്ക് അ​മ​ൽ യാ​ത്ര​യാ​യി. ര​ക്താ​ർ​ബു​ദം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കോ​ന്പ​യാ​ർ മ​ന​യ്ക്ക​പ്പ​റ​ന്പി​ൽ ചാ​ക്കോ​യു​ടെ മ​ക​ൻ അ​മ​ൽ(21) ആ​ണ് തി​രു​വ​ന​ന്ത​പു​രം ആ​ർ​സി​സി​യി​ൽ മ​രി​ച്ച​ത്.

നാ​ട്ടു​കാ​ർ​ചേ​ർ​ന്ന് രൂ​പീ​ക​രി​ച്ച സ​ഹാ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചി​കി​ത്സ​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ പ​ണം ക​ണ്ടെ​ത്തി​യ​ത്. കു​ടും​ബ​ശ്രീ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ, കോ​ന്പ​യാ​റ്റി​ലെ പു​ല​രി ക്ല​ബ്ബ് എ​ന്നി​വ​യും അ​മ​ലി​നെ സ​ഹാ​യി​ക്കാ​ൻ രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

കോ-​ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന അ​മ​ലി​ന്‍റെ കൂ​ട്ടു​കാ​ർ​ചേ​ർ​ന്ന് ഗാ​ന​മേ​ള ന​ട​ത്തി​യും കോ​ന്പ​യാ​ർ കേ​ന്ദ്ര​മാ​യു​ള്ള ജ​ന​മൈ​ത്രി ബ​സ് ഒ​രു​ദി​വ​സ​ത്തെ വ​രു​മാ​നം ന​ൽ​കി​യും അ​മ​ലി​നെ സ​ഹാ​യി​ച്ചു.

ഏ​ഴു കീ​മോ​തെ​റാ​പ്പി​യും ശ​സ്ത്ര​ക്രി​യ​യും ആ​വ​ശ്യ​മാ​യി​രു​ന്നു. നാ​ലു കീ​മോ​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ അ​മ​ൽ മ​രി​ച്ച​ത്. മൃ​ത​ദേ​ഹം വൈ​കു​ന്നേ​ര​ത്തോ​ടെ വീ​ട്ടി​ലെ​ത്തി​ച്ചു. ഏ​ലി​യാ​ണ് മാ​താ​വ്. അ​ഞ്ജു ഏ​ക സ​ഹോ​ദ​രി​യാ​ണ്.

Related posts