അമ്പലപ്പുഴ പാ​ൽ​പ്പാ​യ​സത്തിൽ വെള്ളം ചേർത്ത് തട്ടുന്നത് പതിനായിരങ്ങൾ; പായസത്തിന് ഇപ്പോൾ പേരിലെ പ്രശസ്തി മാത്രം;  അഡ്മിനിസ്ട്രേറ്റർക്കെതിരേ ഭക്തജന പ്രതിഷേധം ശക്തം

അ​മ്പ​ല​പ്പു​ഴ: ശ്രീ​കൃ​ഷ്ണസ്വാ​മി ക്ഷേ​ത്ര​ത്തി​ലെ പാ​ൽ​പ്പാ​യ​സം വി​ത​ര​ണത്തിൽ ക്ര​മ​ക്കേ​ടെ​ന്ന് ആ​ക്ഷേ​പം. പ്ര​തി​ഷേ​ധ പ്രാ​ർ​ഥനായ​ജ്ഞം സം​ഘ​ടി​പ്പി​ച്ച് ഭ​ക്ത​ജ​ന​ക്കൂ​ട്ടാ​യ്മ.

ഒ​രുദി​വ​സം 135 ലി​റ്റ​ർ പാ​ൽ​പ്പാ​യ​സ​മു​ണ്ടാ​ക്കി ഭ​ക്ത​ർ​ക്ക് വി​ത​ര​ണം ചെ​യ്യാ​നാ​ണ് ദേ​വ​സ്വം ബോ​ർ​ഡ് ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം.

എ​ന്നാ​ൽ, ഈ ​നി​ർ​ദേ​ശ​ത്തി​നു വി​പ​രീ​ത​മാ​യി 300 ഓ​ളം ലി​റ്റ​ർ പാ​ൽ​പ്പാ​യ​സ​മു​ണ്ടാ​ക്കി അ​ന​ധി​കൃ​ത വി​ൽ​പ്പ​ന​യി​ലു​ടെ ദേ​വ​സ്വം ബോ​ർ​ഡ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ദി​വ​സ​വും പ​ണം ത​ട്ടു​ക​യാ​ണെ​ന്നാ​ണ് ഭ​ക്ത​ജ​ന​ക്കൂ​ട്ടാ​യ്മ​യു​ടെ ആ​രോ​പ​ണം.

ഒ​രു ലി​റ്റ​ർ പാ​ൽ​പ്പാ​യ​സ​ത്തി​ന് 160 രൂ​പ​യാ​ണ് വി​ല.​ എ​ന്നാ​ൽ ര​സീ​തി​ല്ലാ​തെ ഇ​തി​ന്‍റെ ര​ണ്ടി​ര​ട്ടി വി​ല​യീ​ടാ​ക്കി അ​ന​ധി​കൃ​ത വി​ൽ​പ്പ​ന ന​ട​ത്തു​ക​യാ​ണ് ദേ​വ​സ്വം ബോ​ർ​ഡെ​ന്നും ഇ​വ​ർ ആ​രോ​പി​ക്കു​ന്നു.

കൂ​ടു​ത​ൽ നി​ർ​മി​ക്കു​മ്പോ​ൾ പാ​ൽപ്പാ​യ​സ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം ന​ഷ്ട​പ്പെ​ടു​ന്നു​വെ​ന്നും ഭ​ക്ത​ർ പ​റ​യു​ന്നു.​ കൂ​ടാ​തെ ചു​റ്റു​വി​ള​ക്ക് ക​ത്തി​ക്കാ​നാ​യി ദി​വ​സ​വും വ​ഴി​പാ​ടു​കാ​രി​ൽനി​ന്ന് 10,500 രൂ​പ വാ​ങ്ങി​യി​ട്ട് ഉ​പ​യോ​ഗി​ച്ച എ​ണ്ണ ത​ന്നെ​യാ​ണ് ഇ​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും ഇ​തി​ലും ക്ര​മ​ക്കേ​ട് കാ​ട്ടു​ന്നു​വെ​ന്നു​മാ​ണ് ഭ​ക്ത​രു​ടെ പ​രാ​തി.

ചു​റ്റു​വി​ള​ക്കി​നാ​യി ഭ​ക്ത​രി​ൽനി​ന്ന് സ്വീ​ക​രി​ക്കു​ന്ന മു​ഴു​വ​ൻ തു​ക​യ്ക്കും ര​സീ​ത് ന​ൽ​ക​ണ​മെ​ന്നും നി​ർ​ത്തി​വച്ച പ്ര​സാ​ദ​മൂ​ട്ടും അ​ത്താ​ഴ​ക്ക​ഞ്ഞി വി​ത​ര​ണ​വും പു​നഃ​രാ​രം​ഭി​ക്ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ക്ഷേ​ത്ര മ​തി​ൽ​ക്കെ​ട്ടി​നു​ള്ളി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ചെ​യ്ത് അ​വ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ഭ​ക്ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ക്ഷേ​ത്ര​ത്തി​ന്‍റെ തെ​ക്കേ ന​ട​യി​ൽ ശ്രീ ​വാ​സു​ദേ​വ സേ​വാ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്രാ​ർഥ​നാ​യ​ജ്ഞം സം​ഘ​ടി​പ്പി​ച്ച​ത്. പ​ഞ്ചാ​യ​ത്തം​ഗം സു​ഷ​മാ രാ​ജീ​വ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

Related posts

Leave a Comment