അമ്പലപ്പുഴ പാ​ൽ​പ്പാ​യ​സത്തിൽ വെള്ളം ചേർത്ത് തട്ടുന്നത് പതിനായിരങ്ങൾ; പായസത്തിന് ഇപ്പോൾ പേരിലെ പ്രശസ്തി മാത്രം;  അഡ്മിനിസ്ട്രേറ്റർക്കെതിരേ ഭക്തജന പ്രതിഷേധം ശക്തം

അ​മ്പ​ല​പ്പു​ഴ: ശ്രീ​കൃ​ഷ്ണസ്വാ​മി ക്ഷേ​ത്ര​ത്തി​ലെ പാ​ൽ​പ്പാ​യ​സം വി​ത​ര​ണത്തിൽ ക്ര​മ​ക്കേ​ടെ​ന്ന് ആ​ക്ഷേ​പം. പ്ര​തി​ഷേ​ധ പ്രാ​ർ​ഥനായ​ജ്ഞം സം​ഘ​ടി​പ്പി​ച്ച് ഭ​ക്ത​ജ​ന​ക്കൂ​ട്ടാ​യ്മ. ഒ​രുദി​വ​സം 135 ലി​റ്റ​ർ പാ​ൽ​പ്പാ​യ​സ​മു​ണ്ടാ​ക്കി ഭ​ക്ത​ർ​ക്ക് വി​ത​ര​ണം ചെ​യ്യാ​നാ​ണ് ദേ​വ​സ്വം ബോ​ർ​ഡ് ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം. എ​ന്നാ​ൽ, ഈ ​നി​ർ​ദേ​ശ​ത്തി​നു വി​പ​രീ​ത​മാ​യി 300 ഓ​ളം ലി​റ്റ​ർ പാ​ൽ​പ്പാ​യ​സ​മു​ണ്ടാ​ക്കി അ​ന​ധി​കൃ​ത വി​ൽ​പ്പ​ന​യി​ലു​ടെ ദേ​വ​സ്വം ബോ​ർ​ഡ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ദി​വ​സ​വും പ​ണം ത​ട്ടു​ക​യാ​ണെ​ന്നാ​ണ് ഭ​ക്ത​ജ​ന​ക്കൂ​ട്ടാ​യ്മ​യു​ടെ ആ​രോ​പ​ണം. ഒ​രു ലി​റ്റ​ർ പാ​ൽ​പ്പാ​യ​സ​ത്തി​ന് 160 രൂ​പ​യാ​ണ് വി​ല.​ എ​ന്നാ​ൽ ര​സീ​തി​ല്ലാ​തെ ഇ​തി​ന്‍റെ ര​ണ്ടി​ര​ട്ടി വി​ല​യീ​ടാ​ക്കി അ​ന​ധി​കൃ​ത വി​ൽ​പ്പ​ന ന​ട​ത്തു​ക​യാ​ണ് ദേ​വ​സ്വം ബോ​ർ​ഡെ​ന്നും ഇ​വ​ർ ആ​രോ​പി​ക്കു​ന്നു. കൂ​ടു​ത​ൽ നി​ർ​മി​ക്കു​മ്പോ​ൾ പാ​ൽപ്പാ​യ​സ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം ന​ഷ്ട​പ്പെ​ടു​ന്നു​വെ​ന്നും ഭ​ക്ത​ർ പ​റ​യു​ന്നു.​ കൂ​ടാ​തെ ചു​റ്റു​വി​ള​ക്ക് ക​ത്തി​ക്കാ​നാ​യി ദി​വ​സ​വും വ​ഴി​പാ​ടു​കാ​രി​ൽനി​ന്ന് 10,500 രൂ​പ വാ​ങ്ങി​യി​ട്ട് ഉ​പ​യോ​ഗി​ച്ച എ​ണ്ണ ത​ന്നെ​യാ​ണ് ഇ​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും ഇ​തി​ലും ക്ര​മ​ക്കേ​ട് കാ​ട്ടു​ന്നു​വെ​ന്നു​മാ​ണ് ഭ​ക്ത​രു​ടെ പ​രാ​തി. ചു​റ്റു​വി​ള​ക്കി​നാ​യി ഭ​ക്ത​രി​ൽനി​ന്ന് സ്വീ​ക​രി​ക്കു​ന്ന മു​ഴു​വ​ൻ തു​ക​യ്ക്കും ര​സീ​ത് ന​ൽ​ക​ണ​മെ​ന്നും…

Read More

തിരുവല്ലയിലെ ബേക്കറിക്കാര്‍ അമ്പലപ്പുഴ പാല്‍പായസം വിറ്റു ! ‘ഗോപാല കഷായ’മെന്ന പേരില്‍ പേറ്റന്റ് എടുക്കാന്‍ ദേവസ്വം ബോര്‍ഡ്; ഇനി ആര്‍ക്കും ‘അമ്പലപ്പുഴ പാല്‍പായസം’ വില്‍ക്കാം…

അമ്പലപ്പുഴ പാല്‍പായസം എന്ന പേരില്‍ തിരുവല്ലയിലെ ഒരു ബേക്കറിയില്‍ പാല്‍പ്പായസം വിറ്റതിനെത്തുടര്‍ന്ന് പായസത്തിനു പേറ്റന്റ് എടുക്കാനൊരുങ്ങി തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അമ്പലപ്പുഴ പാല്‍പ്പായസമെന്ന വിഖ്യാതമായ പേരുപേക്ഷിച്ച് ‘ഗോപാലകഷായ’മെന്ന പേരില്‍ പേറ്റന്റ് എടുക്കാനാണ് തീരുമാനം. ഫലത്തില്‍ ഗോപാല കഷായമെന്ന പേരില്‍ പേറ്റന്റ് നേടിയാല്‍ അമ്പലപ്പുഴ പാല്‍പ്പായസമെന്ന പേരില്‍ ആര്‍ക്കും പാല്‍പ്പായസം വില്‍ക്കാമെന്ന സ്ഥിതിയാകും. അമ്പലപ്പുഴ പാല്‍പ്പായസമെന്ന പേരില്‍ ഏതെങ്കിലും സ്വകാര്യ സ്ഥാപനം പേറ്റന്റ് നേടിയാലും തടയാനാകില്ല. ഗോപാല കഷായമെന്ന പേര് ആചാരപരമായ പേരാണെന്നാണ് ബോര്‍ഡിന്റെ കണ്ടെത്തല്‍. ഇതിനെതിരേ പ്രതിഷേധം ശക്തമായി.ലോക പ്രസിദ്ധമായ അമ്പലപ്പുഴ പാല്‍പ്പായസം മധുരത്തിന്റെ പര്യായമാണ്. ചെമ്പകശേരി രാജാവിന്റെ കാലം മുതലാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ പാല്‍പ്പായസം വഴിപാടായി ഉണ്ടാക്കാന്‍ തുടങ്ങിയത്. ലിറ്ററിന് 160 രൂപ നിരക്കിലാണ് അമ്പലപ്പുഴ പാല്‍പ്പായസം വിതരണം ചെയ്യുന്നത്. രണ്ട് മാസം മുന്‍പാണ് ബേക്കറിയില്‍ അമ്പലപ്പുഴ പാല്‍പ്പായസമെന്നു പേരിട്ട് പാല്‍പ്പായസം ടിന്നിലാക്കി വിറ്റതു…

Read More