ജെ​സ്‌​ന​യു​ടെ തി​രോ​ധാ​നം; ഭ​ര​ണ​ക​ക്ഷി​ബ​ന്ധം അ​ന്വേ​ഷി​ക്ക​ണമെന്ന് പ്ര​ഫ. പി.​ജെ. കു​ര്യ​ൻ

റാ​ന്നി: കൊ​ല്ല​മു​ള​യി​ൽ​നി​ന്നും കാ​ണാ​താ​യ ജെ​സ്‌​ന മ​റി​യം ജെ​യിം​സി​ന്‍റെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ര​ണ​ക​ക്ഷി നേ​താ​ക്ക​ളു​ടെ പേ​രി​ൽ ഉ​ന്ന​യി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യം​ഗ​വും രാ​ജ്യ​സ​ഭാ മു​ൻ ഉ​പാ​ധ്യ​ക്ഷ​നു​മാ​യ പ്ര​ഫ. പി.​ജെ. കു​ര്യ​ൻ.

ജെ​സ്‌​ന​യു​ടെ തി​രോ​ധാ​ന​ത്തെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം കേ​ന്ദ്ര ഏ​ജ​ൻ​സി​യാ​യ സി​ബി​ഐ​ക്കു കൈ​മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ന​ട​ത്തി​വ​രു​ന്ന സ​മ​ര​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി റാ​ന്നി ഇ​ട്ടി​യ​പ്പാ​റ ജം​ഗ്ഷ​നി​ൽ സം​ഘ​ടി​പ്പി​ച്ച കൂ​ട്ട​ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജെ​സ്‌​ന​യെ കാ​ണാ​താ​യി ഏ​ഴ് മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും സ​ത്യം ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തി​രി​ക്കു​ന്ന​ത് സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണ​ത്തെ ലാ​ഘ​വ​ബു​ദ്ധി​യോ​ടെ കാ​ണു​ന്ന​തി​ന്‍റെ തെ​ളി​വാ​ണെ​ന്നും പൗ​ര​ന്‍റെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കു​വാ​ൻ ബാ​ധ്യ​ത​യു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​ദി​ത്വം നി​റ​വേ​റ്റു​ന്ന​തി​ൽ പൂ​ർ​ണ​മാ​യി പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും പ്ര​ഫ. പി.​ജെ. കു​ര്യ​ൻ കു​റ്റ​പ്പെ​ടു​ത്തി.

സം​സ്ഥാ​ന​ത്ത് പോ​ലീ​സി​ന്‍റെ മേ​ൽ കൂ​ച്ചു​വി​ല​ങ്ങ് ഇ​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ പ​ല കേ​സു​ക​ളും തെ​ളി​യി​ക്ക​പ്പെ​ടാ​തെ പോ​കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജെ​സ്‌​ന​യു​ടെ തി​രോ​ധാ​ന​ത്തെ​കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ സം​സ്ഥാ​ന പോ​ലീ​സ് പൂ​ർ​ണ​മാ​യും പ​രാ​ജ​യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ എ​ത്ര​യും വേ​ഗം സി​ബി​ഐ​യെ ഏ​ല്പി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും പി.​ജെ. കു​ര്യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജെ​സ്‌​ന​യെ കാ​ണാ​താ​യ സം​ഭ​വ​ത്തെ​കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് കൈ​മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​വം​ബ​ർ 15നു ​ശേ​ഷം ശ​ക്ത​മാ​യ തു​ട​ർ സ​മ​ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നു ബാ​ബു ജോ​ർ​ജ് പ​റ​ഞ്ഞു.

ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ റി​ങ്കു ചെ​റി​യാ​ൻ, ടി.​കെ. സാ​ജു, കെ.​കെ.​റോ​യി​സ​ൺ, എ. ​സു​രേ​ഷ് കു​മാ​ർ, അ​നി​ൽ തോ​മ​സ്, സാ​മു​വ​ൽ കി​ഴ​ക്കു​പു​റം, കാ​ട്ടൂ​ർ അ​ബ്ദു​ൾ സ​ലാം, ഏ​ബ്ര​ഹാം മാ​ത്യു പ​ന​ച്ചി​മൂ​ട്ടി​ൽ, സ​തീ​ഷ് പ​ണി​ക്ക​ർ, എം.​ജി. ക​ണ്ണ​ൻ, സ​ജി കൊ​ട്ട​യ്ക്കാ​ട്, സ​ജി ചാ​ക്കോ, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മ​ണി​യാ​ർ രാ​ധാ​കൃ​ഷ്ണ​ൻ, പ്ര​കാ​ശ് കു​മാ​ർ ച​ര​ളേ​ൽ, സേ​വാ​ദ​ൾ ഇ​ൻ​സ്ട്ര​ക്ട്ട​ർ ബെ​ന്നി പു​ത്ത​ൻ​പ​റ​മ്പി​ൽ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​ജി. ആ​ന​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts