ഞങ്ങള്‍ രണ്ടുപേരുടെയും സിനിമാ പ്രവേശം അടുത്തടുത്തായിരുന്നു ! ഞങ്ങള്‍ തമ്മില്‍ ഇപ്പോഴും മത്സരമുണ്ട്; മോഹന്‍ലാലുമായുള്ള ബന്ധത്തെക്കുറിച്ച് മമ്മൂട്ടി പറയുന്നതിങ്ങനെ…

മലയാള സിനിമയിലെ മിന്നും താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇരുവരും സിനിമയില്‍ എത്തിയതും ഏതാണ്ട് ഒരേ കാലഘട്ടത്തിലാണ്. ഇപ്പോള്‍ മോഹന്‍ലാലുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നു പറയുകയാണ് മമ്മൂട്ടി.

ഇന്ന് പറയുകയും കേള്‍ക്കുകയും ചെയ്യുന്ന താരങ്ങള്‍ ആവുന്നതിനു മുമ്പുതന്നെ തങ്ങള്‍ സുഹൃത്തുക്കളാണെന്നും അതു കൊണ്ട് തന്നെയാണ് അമ്പതിലധികം സിനിമകള്‍ ഒന്നിച്ചു ചെയ്യാന്‍ സാധിച്ചതെന്നും മമ്മൂട്ടി പറയുന്നു.

മറ്റൊരു കാര്യം കൂടി മമ്മൂട്ടി പറഞ്ഞു. തങ്ങള്‍ തമ്മില്‍ മത്സരമുണ്ടെന്ന കാര്യമായിരുന്നു അത്. നല്ല സിനിമകള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തിലായാലും ചെയ്യുന്ന കാര്യത്തിലായാലും തങ്ങള്‍ തമ്മില്‍ മത്സരമുണ്ടെന്നും അത് സിനിമയില്‍ മാത്രമാണെന്നും ജീവിതത്തില്‍ അല്ലെന്നും മമ്മൂട്ടി പറയുന്നു.

Related posts