ആ​ദി​ത്യ​നു​മാ​യി​ട്ടു​ള്ള വി​വാ​ഹം ത​നി​ക്കു പ​റ്റി​യ അ​മ​ളി​; സീരിയലിൽ മാത്രമല്ല ജീ​വി​ത​ത്തി​ലും ന​ല്ല അ​ഭി​ന​യം  നടത്തിക്കൊണ്ടിരിക്കുകയാണ്; ആദിത്യനെക്കുറിച്ച് അമ്പിളി ദേവി വീണ്ടും മനസ് തുറക്കുന്നു…

ച​വ​റ : ന​വ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ആ​ദി​ത്യ​ന്‍ ത​ന്നെ​പ്പ​റ്റി പ​റ​യു​ന്ന​ത് ക​ള്ള​ത്ത​ര​മാ​ണെ​ന്ന് ന​ടി അ​മ്പി​ളി ദേ​വി.സീ​രി​യ​ലു​ക​ളി​ൽ മാ​ത്ര​മ​ല്ല ജീ​വി​ത​ത്തി​ലും ന​ല്ല അ​ഭി​ന​യം അ​ദ്ദേ​ഹം ന​ട​ത്തിക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ​ന്നും അ​മ്പി​ളി പ​റ​യു​ന്നു.​

ത​ന്നെ​പ്പ​റ്റി ഇ​ല്ലാ​ക്ക​ഥ​ക​ള്‍​പ്പ​റ​യു​ന്ന ആ​ദി​ത്യ​ന്‍ ഉ​ന്ന​യി​ക്കു​ന്ന ഏ​ത​ന്വേ​ഷ​ണ​ത്തി​ലും സ​ഹ​ക​രി​ക്കാ​ന്‍ ത​യാ​റാ​ണ്.​ആ​ദി​ത്യ​നു​മാ​യി​ട്ടു​ള്ള വി​വാ​ഹം പോ​ലും ത​നി​ക്കു പ​റ്റി​യ അ​മ​ളി​യാ​ണ് .

വി​വാ​ഹ​ത്തി​നു ശേ​ഷ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ണ്ടാം മു​ഖം കാ​ണാ​ൻ ക​ഴി​ഞ്ഞ​ത്.ത​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ മു​ന്നി​ല്‍​പ്പോ​ലും വി​ദ​ഗ്ധ​മാ​യി അ​ഭി​നി​യ​ച്ച് ഫ​ലി​പ്പി​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​നു സാ​ധി​ച്ചു.

​നി​യ​മ​പ​ര​മാ​യി ആ​ദി​ത്യ​നെ​തി​രേ നീ​ങ്ങു​മെ​ന്നും ഇ​നി ആ​ദി​ത്യ​നു​മാ​യി സ​ഹ​ക​രി​ച്ചു മു​ന്നോ​ട്ട് പോ​കാ​ന്‍ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും അ​മ്പി​ളി ദേ​വി പ​റ​ഞ്ഞു.

ഭാ​വി​കാ​ര്യ​ങ്ങ​ൾ ആ​ലോ​ചി​ച്ചു തീ​രു​മാ​നി​ക്കു​മെ​ന്നും അ​ന്പി​ളി​ദേ​വീ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.അ​തേ സ​മ​യം സീ​രി​യ​ൽ ന​ട​ന്‍ ആ​ദി​ത്യ​നെ​തി​രേ ഗാ​ര്‍​ഹി​ക പീ​ഡ​ന നി​യ​മ പ്ര​കാ​രം ച​വ​റ പോ​ലീ​സ് കേ​സെ​ടു​ത്തു.

ഭാ​ര്യ​യും ന​ടി​യു​മാ​യ അ​മ്പി​ളി ദേ​വി​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് ച​വ​റ പോ​ലീ​സ് പ​റ​ഞ്ഞു.2019-ല്‍ ​ആ​ദി​ത്യ​ന്‍ ത​ന്നെ വി​വാ​ഹം ക​ഴി​ച്ചു​വെ​ന്നും അ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട നൂ​റ് പ​വ​നും പ​ത്ത് ല​ക്ഷം രൂ​പ​യും ന​ല്‍​കി​യി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് സ്ത്രീ​ധ​ന​മാ​യി കൂ​ടു​ത​ല്‍ തു​ക ആ​വ​ശ്യ​പ്പെ​ട്ട് നി​ര​ന്ത​രം ത​ന്നെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു വ​രു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ന്പി​ളി ദേ​വി ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

തു​ട​ര്‍​ന്ന് തൃ​ശൂ​രി​ലെ​ക്കു പോ​യ ആ​ദി​ത്യ​ന്‍ ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ല്‍ വീ​ട്ടി​ലെ​ത്തി വ​ധ ഭീ​ഷ​ണി മു​ഴ​ക്കി​യെ​ന്നും ആ​രോ​പി​ച്ചാ​ണ് അ​മ്പി​ളി ദേ​വി ക​രു​നാ​ഗ​പ്പ​ള്ളി എസിപി​ക്കും ച​വ​റ പോ​ലീ​സി​ലും പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment