വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിലെ സ്ത്രീയെ ഗര്‍ഭിണിയാക്കി ! ഇപ്പോള്‍ വേണ്ടത് വിവാഹമോചനം; ഭര്‍ത്താവ് ആദിത്യനെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമ്പിളി ദേവി…

അഭിനേതാക്കളായ അമ്പിളി ദേവിയും ആദിത്യനും തമ്മിലുള്ള ദാമ്പത്യം തകര്‍ന്നതായുള്ള വാര്‍ത്തകള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

തുടക്കത്തില്‍ ആളുകള്‍ ഇത് ഗോസിപ്പായാണ് കണക്കാക്കിയിരുന്നതെങ്കിലും ഇപ്പോള്‍ അമ്പിളിദേവി തന്നെ തന്റെ ജീവിതത്തില്‍ സംഭവിച്ച ചതിയുടെ കഥ തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്.

ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അമ്പിളി ദേവി ഭര്‍ത്താവ് ആദിത്യനെക്കുറിച്ച് ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകള്‍ നടത്തിയത്.

താന്‍ മകനെ ഗര്‍ഭം ധരിച്ചിരിക്കുന്ന കാലയളവു തൊട്ട് ആദിത്യന്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്നും 13 വയസുള്ള ഒരു മകന്റെ അമ്മ കൂടിയാണ് അവരെന്നും അമ്പിളി ദേവി പറയുന്നു.

തന്റെ ഡെലിവറി കഴിഞ്ഞതോടെ ആദിത്യന്‍ തന്റെ സമീപത്തേക്ക് വരുന്നതും കുറവായിരുന്നുവെന്നും എപ്പോഴും തൃശ്ശൂരായിരുന്നുവെന്നും ചോദിക്കുമ്പോള്‍ ബിസിനസാണെന്നായിരുന്നു പറഞ്ഞിരുന്നതെന്നും അമ്പിളി ദേവി പറയുന്നു.

ആ സ്ത്രീ ആദിത്യനില്‍ നിന്ന് ഗര്‍ഭിണിയായെന്ന് ആളുകള്‍ പറഞ്ഞപ്പോള്‍ ആദ്യമൊന്നും താന്‍ വിശ്വസിച്ചില്ലെന്നും കുറേപ്പേര്‍ വിളിച്ച്് ‘കണ്‍ഗ്രാറ്റ്‌സ്’ വീണ്ടും പ്രഗ്നന്റ് ആയി അല്ലേ എന്നൊക്കെ പറയാന്‍ തുടങ്ങിയപ്പോഴാണ് താന്‍ അദ്ഭുതപ്പെട്ടുവെന്നും നടി പറഞ്ഞു.

ആദിത്യന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ബ്ലോക്ക് ചെയ്തുവെന്നും തുടര്‍ന്ന് ഒരു ബന്ധുവിന്റെ അക്കൗണ്ടിലൂടെ ആദിത്യന്റെ ഫേസ്ബുക്കില്‍ കയറി നോക്കിയപ്പോള്‍ കവര്‍ ഫോട്ടോ ഒരു സ്‌കാനിംഗ് ചിത്രമായിരുന്നുവെന്നും അമ്പിളി ദേവി പറയുന്നു.

ആ സ്ത്രീയുടെ പ്രൊഫൈല്‍ പിക്ച്ചറും സമാനമായിരുന്നു. പിന്നീട് അവര്‍ അബോര്‍ഷന്‍ നടത്തിയെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇപ്പോഴത്തെ ആവശ്യം വിവാഹമോചനം നല്‍കണമെന്നാണെന്നും നടി പറയുന്നു.

ആദിത്യന്‍ ബന്ധം പുലര്‍ത്തുന്ന സ്ത്രീയാവട്ടെ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്.

മകനെ ജീവനാണെന്നും കുടുംബത്തെ മൊത്തത്തില്‍ വേണമെന്നും പറഞ്ഞായിരുന്നു ആദിത്യന്‍ കല്യാണം ആലോചിച്ച് എത്തിയത്. ഗര്‍ഭിണി ആകുന്നതു വരെ സ്‌നേഹമായിരുന്നു.

ഇപ്പോള്‍ ഭയമുണ്ട്. ഇക്കാര്യങ്ങള്‍ ഇന്‍ഡസ്ട്രിയില്‍ അറിഞ്ഞാല്‍ എന്നെ കൊല്ലുമെന്നാണ് ഭീഷണി. ആളു പറഞ്ഞിട്ടുണ്ട്…ആളുടെ ഉള്ളില്‍ ഒരു ക്രിമിനലുണ്ട് അതിനെ പുറത്തെടുപ്പിക്കരുത് എന്ന്.

ആള്‍ക്ക് പോലീസില്‍ ഒരുപാട് ബന്ധങ്ങളുണ്ടെന്നും എന്തുണ്ടായാലും ഊരിപ്പോരാന്‍ കഴിയുമെന്നുമാണ് ആദിത്യന്‍ പറയുന്നതെന്നും അമ്പിളി ദേവി പറയുന്നു.

Related posts

Leave a Comment