ഉപ്പുവെള്ളവും ആന്റിബയോട്ടിക്‌സും ചേര്‍ത്ത് ‘റെംഡിസിവിര്‍’നിര്‍മാണം ! വ്യാജ നഴ്‌സ് അറസ്റ്റില്‍; റാക്കറ്റിനെ കുടുക്കാനുറച്ച് പോലീസ്…

കോവിഡിനെതിരായ ആന്റി വൈറല്‍ മരുന്നായ റെംഡിസിവിറിന്റെ വ്യാജന്‍ നിര്‍മിച്ച് വിറ്റനഴ്സ് പിടിയില്‍. കാലിയായ കുപ്പിയില്‍ ഉപ്പുവെള്ളവും ആന്റിബയോട്ടിക്സും ചേര്‍ത്ത് റെംഡിസിവിര്‍ എന്ന പേരിലാണ് ഇവര്‍ വിറ്റഴിക്കുകയായിരുന്നു.മൈസൂരുവിലാണ് സംഭവം.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റെംഡിസിവിറിന്റെ ആവശ്യകത വര്‍ധിച്ചിട്ടുണ്ട്. ഇത് അവസരമാക്കാനുള്ള ശ്രമത്തിനിടെയാണ് നഴ്സ് പിടിയിലായത്.

മൈസൂരുവില്‍ കരിച്ചന്തയില്‍ റെംഡിസിവിര്‍ വില്‍ക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് നഴ്സ് പിടിയിലായത്.

വ്യാജ മരുന്ന് റാക്കറ്റിന്റെ പിന്നില്‍ നഴ്സ് ഗിരീഷ് ആണെന്ന് പോലീസ് കണ്ടെത്തി. വിവിധ കമ്പനികളുടെ റെംഡിസിവിര്‍ ബോട്ടിലുകള്‍ സംഘടിപ്പിച്ചായിരുന്നു തട്ടിപ്പ്.

ഉപ്പുവെള്ളവും ആന്റിബയോട്ടിക്സും ചേര്‍ത്ത് റെംഡിസിവിര്‍ എന്ന പേരില്‍ വില്‍പ്പന നടത്തുകയായിരുന്നു. 2020 മുതല്‍ ഗിരീഷ് ഇത്തരത്തില്‍ അനധികൃതമായി കച്ചവടം നടത്തിയതായി പൊലീസ് കണ്ടെത്തി.

ജെഎസ്എസ് ആശുപത്രിയിലെ നഴ്സാണ് എന്നാണ് ഗിരീഷ് പറഞ്ഞിരുന്നത്. റാക്കറ്റിനെ കുടുക്കാനുള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോള്‍.

Related posts

Leave a Comment