രോഗിയെ ആംബുലന്‍സില്‍ കയറ്റുന്നത് എതിര്‍ത്തു; നഴ്‌സിനെതിരേ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍; 2018 ഫെ​ബ്രു​വ​രി 15 നാ​യി​രു​ന്നു സം​ഭ​വം

കോ​ഴി​ക്കോ​ട്: കൃ​ഷി​യി​ട​ത്തി​ൽ കു​ഴ​ഞ്ഞു വീ​ണ മു​തി​ർ​ന്ന പൗ​ര​നെ കാ​യ​ണ്ണ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ആ​ംബുല​ൻ​സി​ൽ ക​യ​റ്റു​ന്ന​ത് ത​ട​ഞ്ഞ പാ​ലി​യേ​റ്റീ​വ് ന​ഴ്സി​നെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.

സം​ഭ​വ​ത്തി​ന്‍റെ പേ​രി​ൽ സ​സ്പെ​ൻഡ് ചെ​യ്യ​പ്പെ​ട്ടെ​ങ്കി​ലും ജോ​ലി​യി​ൽ തി​രി​കെ പ്ര​വേ​ശി​ച്ച ന​ഴ്സി​നെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ക​മ്മീ​ഷ​ൻ ജു​ഡീ​ഷൽ അം​ഗം പി. ​മോ​ഹ​ന​ദാ​സ് ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ര​ണ്ട് മാ​സ​ത്തി​ന​കം ക​മ്മീ​ഷ​നെ അ​റി​യി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്.

മേ​ലൂ​ർ സ്വ​ദേ​ശി പ്ര​മോ​ദ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. പ്ര​മോ​ദി​ന്‍റെ ഭാ​ര്യാ​പി​താ​വ് ര​വീ​ന്ദ്ര​ൻ നാ​യ​രാ​ണ് കു​ഴ​ഞ്ഞു വീ​ണ​ത്. 2018 ഫെ​ബ്രു​വ​രി 15 നാ​യി​രു​ന്നു സം​ഭ​വം. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ ര​വീ​ന്ദ്ര​ൻ​നാ​യ​രെ റോ​ഡി​ലെ​ത്തി​ച്ച​പ്പോ​ഴാ​ണ് അ​തു​വ​ഴി വ​ന്ന ആ​ംബുല​ൻ​സി​ൽ ക​യ​റ്റാ​ൻ അതിലു​ണ്ടാ​യി​രു​ന്ന ന​ഴ്സ് എ​തി​ർ​ത്ത​ത്. തു​ട​ർ​ന്ന് പേ​രാ​ന്പ്ര ഇ​എം​എ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​വീ​ന്ദ്ര​ൻ നാ​യ​ർ മ​രി​ച്ചു.

സം​ഭ​വ​ത്തി​ൽ മ​ന​പൂ​ർ​വ്വ​മാ​യ വീ​ഴ്ച​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. എ​ന്നാ​ൽ ര​വീ​ന്ദ്ര​ൻ​നാ​യ​രെ കൃ​ത്യ​സ​മ​യ​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണം ന​ഴ്സ് ന​ട​ത്താ​തി​രു​ന്ന​ത് വീ​ഴ്ച​യാ​യി കാ​ണേ​ണ്ടി​വ​രു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. മു​ക്കാ​ൽ മ​ണി​ക്കൂ​റോ​ളം റോ​ഡി​ൽ കി​ട​ത്തി​യ ശേ​ഷ​മാ​ണ് രോ​ഗി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​തെ​ന്ന് ക​മ്മീ​ഷ​ൻ നി​രീ​ക്ഷി​ച്ചു.

അ​ടി​യ​ന്ത​ര ശ്ര​ദ്ധ ആ​വ​ശ്യ​മു​ള്ള രോ​ഗി​യെ യ​ഥാ​സ​മ​യം ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കേ​ണ്ട ബാ​ധ്യ​ത ന​ഴ്സി​നു​ണ്ടാ​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ലു​ണ്ടാ​യ വീ​ഴ്ച മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​ണ്. ആ​ദ്യം സ​സ്പെ​ൻ​ഷ​നി​ലാ​യ ന​ഴ്സ് പി​ന്നീ​ട് കു​റ്റ​വി​മു​ക്ത​യാ​ക്ക​പ്പെ​ട്ടു. ഇ​ത് ശ​രി​യാ​യ ന​ട​പ​ടി​യ​ല്ലെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

Related posts