വേഗത്തെ മരണം തോൽപ്പിച്ചു, പ്രാണനു വിട! ഹൃദയശസ്ത്രക്രിയയ്ക്ക് ക​ണ്ണൂ​രി​ൽനി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേക്കു കൊണ്ടുപോയ കുരുന്ന് വഴിമധ്യേ മരിച്ചു; പോ​ലീ​സും ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​രും ചേർന്നു നടത്തിയ ശ്രമം വിഫലം

സ്വന്തം ലേഖകന്മാർ

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: കുരുന്നു ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി ക​ണ്ണൂ​രി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള യാ​ത്ര വി​ഫ​ലം. മു​ഹ​മ്മ​ദ് ഹ​നാ​ന്‍റെ കു​ഞ്ഞു​ഹൃ​ദ​യം ച​ങ്ങ​രം​കു​ള​ത്തെ​ത്തി​യ​പ്പോ​ൾ നി​ല​ച്ചു. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​ടി​യ​ന്തര ശ​സ്ത്ര​ക്രി​യ​ക്കാ​യി ര​ണ്ട​ര മാ​സം പ്രാ​യ​മാ​യ മു​ഹ​മ്മ​ദ് ഹ​നാ​നെ ക​ണ്ണൂ​രി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ആം​ബു​ല​ൻ​സി​ൽ പോ​ലീ​സി​ന്‍റെ​യും, ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​രു​ടെ വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. അ​തീ​വ​ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന കു​ഞ്ഞി​നെ ച​ങ്ങ​രം​കു​ള​ത്തെ നൈ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ക​ണ്ണൂ​ർ അ​രി​ന്പ്ര പാ​ല​ങ്ങാ​ട്ട് വീ​ട്ടി​ൽ ഷൗ​ക്ക​ത്ത​ലി​യു​ടെ​യും സ​ൽ​മ​ത്തി​ന്‍റെ​യും ര​ണ്ട​ര​മാ​സം പ്രാ​യ​മാ​യ മു​ഹ​മ്മ​ദ് ഹ​നാ​ൻ അ​ഞ്ചു​ദി​വ​സ​മാ​യി ക​ണ്ണൂ​ർ ധ​ന​ല​ക്ഷ്മി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വെ​ന്‍റി​ലേ​റ്റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന കു​ഞ്ഞി​ന് അ​ടി​യ​ന്തര ശ​സ്ത്ര​ക്രി​യ വേ​ണ്ടി വ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ശ്രീ​ചി​ത്തി​ര​യി​ലേ​ക്ക് റ​ഫ​ർ ചെ​യ്ത​ത്. ഇ​ന്നു​രാ​വി​ലെ​യാ​ണ് ക​ണ്ണൂ​രി​ൽ നി​ന്നു കു​ഞ്ഞി​നെയുകൊണ്ട് തി​രു​വ​ന​ന്ത​പു​രത്തേ​ക്ക് ആം​ബു​ല​ൻ​സി​ൽ യാത്രതിരിച്ചത്.

എ​യ​ർ ആം​ബു​ല​ൻ​സ് സൗ​ക​ര്യ​മൊ​ന്നും ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് കു​ഞ്ഞി​നെ റോ​ഡു​മാ​ർ​ഗം തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ക്കാ​നേ വ​ഴി​യു​ണ്ടാ​യി​രു​ന്നു​ള്ളു. കേ​ര​ള​ത്തി​ലെ ത​ക​ർ​ന്നു​ത​രി​പ്പ​ണ​മാ​യ റോ​ഡു​ക​ളും രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കും മൂ​ലം എ​ങ്ങി​നെ സ​മ​യ​ത്തി​ന് എ​ത്താ​മെ​ന്ന​താ​യി അ​ടു​ത്ത ആ​ശ​ങ്ക. ശ്രീ​ചി​ത്തി​ര​യി​ൽ എ​ത്തി​ച്ചാ​ൽ കു​ഞ്ഞ് ര​ക്ഷ​പ്പെ​ടു​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ ഉ​റ​പ്പു കൊ​ടു​ത്ത​തോ​ടെ എ​ങ്ങി​നെ​യെ​ങ്കി​ലും ശ്രീ​ചി​ത്തി​ര​യി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളി​ലാ​യി ര​ക്ഷി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും. പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ഹാ​യം തേ​ടു​ക​യും ചെ​യ്തു.

ഇ​തി​നി​ടെ​യാ​ണ് ക​ണ്ണൂ​രി​ലെ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​ർ ഇ​ക്കാ​ര്യ​മ​റി​ഞ്ഞ് ത​ങ്ങ​ളു​ടെ വാ​ട്സാ​പ് ഗ്രൂ​പ്പി​ലെ അം​ഗ​ങ്ങ​ളു​ടെ സേ​വ​നം റോ​ഡ് ക്ലി​യ​ർ ചെ​യ്യാ​നും വ​ഴി​യൊ​രു​ക്കാ​നും വേ​ണ്ടി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ത​യ്യാ​റാ​യ​ത്. ​പോ​ലീ​സി​നൊ​പ്പം ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​ർ കൂ​ടി ഈ ​ദൗ​ത്യ​ത്തി​ൽ കൈ​കോ​ർ​ത്ത​തോ​ടെ ക​ണ്ണൂ​രി​ൽ നി​ന്നും കു​ഞ്ഞി​നെ​യും കൊ​ണ്ട് ആം​ബു​ല​ൻ​സ് രാ​വി​ലെ ഏ​ഴി​നു ത​ന്നെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് തി​രി​ച്ചു. ആം​ബു​ല​ൻ​സി​നു മു​ന്നി​ൽ പോ​കു​ന്ന പോ​ലീ​സി​ന്‍റെ പൈ​ല​റ്റ് വാ​ഹ​ന​ത്തി​ന് വ​ഴി ക്ലി​യ​ർ ചെ​യ്തു​കൊ​ടു​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം സംസ്ഥാനത്തെ ആം​ബു​ല​ൻ​സ് ഡ്രൈ​വ​മാ​ർ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ക​ണ്ണൂ​ർ-​കോ​ഴി​ക്കോ​ട് റൂ​ട്ടി​ലെ തി​ര​ക്കൊ​ഴി​വാ​ക്കാ​നാ​യി മൂ​ന്ന് ആം​ബു​ല​ൻ​സു​ക​ൾ ലൈ​റ്റി​ട്ട് സൈ​റ​ണ്‍ മു​ഴ​ക്കി പോ​ലീ​സ് ജീ​പ്പി​ന് മു​ന്നി​ൽ പാ​ഞ്ഞു​പോ​യി. എ​ന്തോ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മാ​ണെ​ന്ന് മ​ന​സി​ലാ​ക്കി വ​ണ്ടി​ക​ൾ വ​ഴി​യൊ​തു​ക്കി​യ​തോ​ടെ കു​ഞ്ഞി​നെ​യും വ​ഹി​ച്ചു​ള്ള ആം​ബു​ല​ൻ​സി​ന് ത​ട​സം കൂ​ടാ​തെ ഏ​റെ തി​ര​ക്കേ​റി​യ ഈ ​റൂ​ട്ടി​ലൂ​ടെ ക​ട​ന്നു​പോ​കാ​നാ​യി. തു​ട​ർ​ന്നു​ള്ള റൂ​ട്ടു​ക​ളി​ലും ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​ർ ആം​ബു​ല​ൻ​സു​ക​ളു​മാ​യി വ​ഴി ഒ​ഴി​വാ​ക്കാ​നാ​യി കാ​ത്തു​നി​ന്നു.

ച​ങ്ങ​ര​കു​ളം മുതൽ ആ​ലു​വ വ​രെ അതതു ​മേ​ഖ​ല​കളിലെ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​ർ റോ​ഡി​ലെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ പോ​ലീ​സിനു സഹായവുമായി ത​യാറാ​യി നി​ന്ന​ിരുന്നു. തൃ​ശൂ​ർ ജി​ല്ല​യി​ൽ ആം​ബു​ല​ൻ​സ് ഡ്രൈ​വേ​ഴ്സ് പ്ര​സി​ഡ​ന്‍റ് ഷെ​റി​ഫ് ഗൂ​രു​വാ​യൂ​ർ, സെ​ക്ര​ട്ട​റി പ്ര​കാ​ശ​ൻ അ​ത്താ​ണി എ​ന്നി​വ​രാ​ണ് എ​ല്ലാ സ​ഹാ​യ​ങ്ങ​ളു​മാ​യി നി​ന്നി​രു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് കേ​ര​ള ആം​ബു​ല​ൻ​സ് ടെ​ക്നീ​ഷ്യ​ൻ​സ് അ​സോ​സി​യേ​ഷ​നാ​ണ് സേ​വ​ന​സ​ഹാ​യ​ങ്ങ​ളു​മാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത്.

ച​ങ്ങ​രം​കു​ള​ത്തെ ആ​ശു​പ​ത്രി​യി​ൽവ​ച്ച് കു​ഞ്ഞ് മ​രി​ച്ച​തോ​ടെ കു​ഞ്ഞു​ഹൃ​ദ​യ​ത്തി​ന് തു​ണ​യാ​യി വ​ന്ന പോ​ലീ​സും ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​രും എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ പ​ക​ച്ചുനി​ന്നു. അതുവരെയുള്ള ശ്രമം വിഫലമായി. തി​രു​വ​ന്ത​പു​രം വ​രെ കാ​ത്തു​നി​ന്നി​രു​ന്ന ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​ർ​ക്ക് അ​ടു​ത്ത വാ​ട്സ്ആ​പ് സ​ന്ദേ​ശം വൈ​കാ​തെ കി​ട്ടി – ഇ​നി കാ​ത്തു​നി​ൽ​ക്കേ​ണ്ട…​ കു​ഞ്ഞു മ​രി​ച്ചു…

Related posts