സണ്ണി ലിയോണിയുടെ അയല്‍ക്കാരനാകാന്‍ വേണ്ടി അമിതാഭ് ബച്ചന്‍ മുടക്കിയത് 31 കോടി രൂപ ! ബിഗ്ബിയുടെ പുതിയ ഫ്‌ളാറ്റിന്റെ വിശേഷങ്ങള്‍ അറിയാം…

ബോളിവുഡിലെ ബിഗ്ബി അമിതാഭ് ബച്ചന്‍ വാങ്ങിയ പുതിയ ഫ്‌ളാറ്റാണ് ഇപ്പോള്‍ ബോളിവുഡിലെ ചര്‍ച്ചാ വിഷയം.31 കോടി രൂപയ്ക്കാണ് ബിഗ്ബി ഡ്യൂപ്ലക്സ് ഫ്‌ലാറ്റ് സ്വന്തമാക്കിയത്.

27, 28 നിലകളിലായി 5,184 ചതുരശ്ര അടി വലുപ്പമുള്ള ഫ്‌ളാറ്റാണ് സ്വന്തമാക്കിയത്. 34 നിലയുള്ള കെട്ടിടത്തില്‍ ബച്ചന് ആറു കാര്‍ പാര്‍ക്കിംഗുകളുമുണ്ട്.

നടി സണ്ണി ലിയോണി, സംവിധായകന്‍ ആനന്ദ് എല്‍. റായി എന്നിവരാണ് ബച്ചന്റെ അയല്‍ക്കാര്‍. സണ്ണി ലിയോണി 16 കോടി രൂപയ്ക്ക് 4365 ചതുരശ്ര അടി വലുപ്പമുള്ള ഫ്‌ളാറ്റും റായ് 25 കോടിക്ക് ഡ്യൂപ്ലക്സ് ഫ്‌ളാറ്റുമാണ് വാങ്ങിയത്.

അന്ധേരി വെസ്റ്റില്‍ അറ്റ്ലാന്റിസ് കെട്ടിടത്തില്‍ വാങ്ങിയ ഫ്‌ളാറ്റിന് 62 ലക്ഷം രൂപയാണ് ബച്ചന്‍ സ്റ്റാംപ് ഡ്യൂട്ടി അയച്ചത്. ഇടപാട് ഡിസംബര്‍ 31ന് നടത്തിയതിനാല്‍ സ്റ്റാംപ് ഡ്യൂട്ടി ഇനത്തില്‍ 90 ലക്ഷത്തില്‍ പരം രൂപ ലാഭമുണ്ടായി.

ലോക്ഡൗണിനെ തുടര്‍ന്ന് റിയല്‍ എസ്റ്റേറ്റ് രംഗത്തുണ്ടായ മാന്ദ്യം മറി കടക്കാന്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ സ്റ്റാംപ് ഡ്യൂട്ടി അഞ്ചു ശതമാനത്തില്‍നിന്നു മൂന്നു ശതമാനമായി കുറച്ചിരുന്നു.

ഡിസംബര്‍ 31 വരെയായിരുന്നു ഇത്. ഈ കാലത്ത് ഫ്‌ളാറ്റ് വാങ്ങിയതിനാലാണ് ഇത്രയധികം രൂപ ഡ്യൂട്ടി ഇനത്തില്‍ ലാഭിച്ചത്.

2020 സെപ്റ്റംബര്‍-ഡിസംബര്‍ കാലത്ത് മൂന്നു ശതമാനവും 2021 ജനുവരി-മാര്‍ച്ച് കാലത്ത് രണ്ടു ശതമാനവും ആയിരുന്നു ഡ്യൂട്ടി ഇളവ്.

അക്കാലത്തു സ്വത്ത് റജിസ്ട്രേഷനു വന്‍ തിരക്കായിരുന്നു. തിരക്ക് ഒഴിവാക്കാന്‍ ഡ്യൂട്ടി മാത്രം അടയ്ക്കാനും റജിസ്ട്രേഷന്‍ ജൂലൈ 31ന് അകം നടത്താനും സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്തായാലും ബച്ചനും സണ്ണിയും തമ്മിലുള്ള സെല്‍ഫി വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കാം.

Related posts

Leave a Comment