ദയവ് ചെയ്ത് നിങ്ങള്‍ എന്നെ വിശ്വസിക്കുക ! തനിക്കും ആ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് പ്രമുഖ നടി…

തെലുങ്ക് സിനിമയിലെ സജീവ സാന്നിദ്ധ്യമാണ് നടി ശ്രീമുഖി. തെലുങ്ക് ബിഗ്‌ബോസിലെ മത്സരാര്‍ഥിയായിരുന്നതിനാല്‍ ഇന്ത്യയൊട്ടാകെയുള്ള ബിഗ്‌ബോസ് ആരാധകര്‍ക്കും താരം പരിചിതയാണ്.

സോഷ്യല്‍ മീഡിയ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്ന താരം തന്റെ ആരാധകരുമായി സജീവമായി ഇടപഴകാന്‍ ശ്രമിക്കാറുണ്ട്. മിക്കപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ നിരന്തരമായി ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാറുമുണ്ട്.

ഇപ്പോഴിതാ തന്റെ ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കി എത്തിയിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് തന്റെ ആരാധകരുടെ ചോദ്യത്തിന് താരം മറുപടി നല്‍കിയത്. താരം ഡിപ്രഷനിലൂടെ കടന്നു പോയിട്ടുണ്ടോ എന്നായിരുന്നു ഒരാരാധകന് അറിയേണ്ടിയിരുന്നത്.

അതിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു….ഞാന്‍ അതിലൂടെ കടന്നു പോയിട്ടുണ്ട് പക്ഷെ ശക്തമായി തിരിച്ചു വരികയും ചെയ്തു. ഡിപ്രഷന്‍ ഉണ്ടാവുന്നത് ഒരു തെറ്റല്ല. എന്നാല്‍ അതിനെ എങ്ങനെ കൈകാര്യം ചെയ്യും എന്നതിനനുസരിച്ചാണ് ബാക്കിയുള്ള റിസള്‍ട്ട്.

നിങ്ങള്‍ നിങ്ങളോട് തന്നെ സത്യസന്ധമായി ഇരിക്കുക. നിങ്ങള്‍ക്കു വേണ്ടി തന്നെ സമയം ചിലവഴിക്കുക. നിങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടുക. ചുരുക്കിപ്പറഞ്ഞാല്‍ നിങ്ങളെ തന്നെ വളരെയധികം സ്നേഹിക്കുകയെന്നും താരം പറഞ്ഞു.

മറ്റു പല ചോദ്യങ്ങള്‍ക്കും താരം മറുപടി പറയുകയുണ്ടായി. ഒരു ചോദ്യത്തില്‍ ദയവുചെയ്ത് നിങ്ങള്‍ എന്നെ വിശ്വസിക്കുക. ഞാന്‍ ഒരു റിലേഷന്‍ഷിപ്പില്‍ അല്ലെന്നായിരുന്നു താരം പറഞ്ഞത്.

അതേ സമയം തന്റെ ഫോണ്‍ നമ്പര്‍ ചോദിച്ച ഒരു ആരാധകന് തമാശ രൂപേണയാണ് താരം മറുപടി പറഞ്ഞത്.

മറ്റൊരാള്‍ക്ക് അറിയേണ്ടിയിരുന്നത് താരം എന്നാണ് യുഎസ് വിസിറ്റ് ചെയ്യുക എന്നതായിരുന്നു. ഇപ്പോള്‍ അടുത്തൊന്നും സാധ്യതയില്ല എന്നും ഇങ്ങനെയുള്ള ഒരു സാഹചര്യത്തില്‍ വീട്ടില്‍ നിന്ന് ഇറങ്ങാന്‍ പോലും തനിക്ക് പേടിയാണെന്നും താരം പറഞ്ഞു.

Related posts

Leave a Comment