സ്ഥാപനം നിലനില്‍ക്കണം! ശമ്പളവര്‍ധന വേണ്ടെന്ന പ്രഖ്യാപനവുമായി കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയിലെ നഴ്‌സുമാര്‍; ജോലി നഷ്ടപ്പെട്ടേക്കുമെന്ന ഭീതിയും

കൊ​ടു​ങ്ങ​ല്ലൂ​ർ: ന​ഴ്സു​മാ​ർ​ക്ക് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ശ​ന്പ​ള​പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കാ​നാ​വാ​തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​ൻ ഒ​രു​ങ്ങു​ന്പോ​ൾ സ്ഥാ​പ​ന​ത്തി​ന്‍റെ നി​ല​നി​ൽ​പ്പി​നാ​യി ശ​ന്പ​ള​വ​ർ​ധ​ന വേ​ണ്ടെ​ന്ന പ്ര​ഖ്യാ​പ​ന​വു​മാ​യി കൊ​ടു​ങ്ങ​ല്ലൂ​രി​ലെ ഒ​രു​വി​ഭാ​ഗം ന​ഴ്സു​മാ​ർ ജോ​ലി ചെ​യ്യാ​ൻ ത​യാ​റാ​കു​ന്നു.

1600ൽ​പ​രം പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മോ​ഡേ​ണ്‍ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രാ​ണ് ശ​ന്പ​ള​വ​ർ​ധ​ന വേ​ണ്ടെ​ന്നു​വ​ച്ച് ജോ​ലി​ക്ക് ത​യാ​റാ​യി​ട്ടു​ള്ള​ത്. നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ച​തി​ലും 160 ശ​ത​മാ​നം ശ​ന്പ​ള​വ​ർ​ധ​ന ന​ട​പ്പി​ലാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശം.

ഇ​ത​നു​സ​രി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​ശു​പ​ത്രി​ക​ൾ​ക്ക് ക​ഴി​യി​ല്ലെ​ന്നും സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടേ​ണ്ടി​വ​രു​ന്പോ​ഴു​ള്ള ജോ​ലി ത​ന്നെ ന​ഷ്ട​പ്പെ​ട്ടേ​ക്കു​മെ​ന്ന തി​രി​ച്ച​റി​വും ഭീ​തി​യു​മാ​ണ് – ഇ​ത്ത​ര​ത്തി​ൽ തീ​രു​മാ​ന​ത്തി​ലെ​ത്താ​ൻ ത​ങ്ങ​ളെ പ്രേ​രി​പ്പി​ച്ച​തെ​ന്ന് മോ​ഡേ​ണ്‍ ആ​ശു​പ​ത്രി സ്റ്റാ​ഫ് വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ചാ​ർ​ജു​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്പോ​ൾ അ​തി​ന്‍റെ പ്ര​ത്യാ​ഘാ​തം സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ൾ​ക്കാ​കും എ​ന്ന​ത് വ​ർ​ഷ​ങ്ങ​ളാ​യി ഈ ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ങ്ങ​ൾ​ക്ക് വ്യ​ക്ത​മാ​കു​മെ​ന്ന് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് വേ​ണു​ഗോ​പാ​ൽ മേ​നോ​ൻ, സെ​ക്ര​ട്ട​റി രേ​ണു​ക വ​ർ​മ്മ, എ​ച്ച്ആ​ർ മാ​നേ​ജ​ർ ഷീ​ബ മ​ത്താ​യി എ​ന്നി​വ​ർ പ​റ​ഞ്ഞു.

ആ​ശു​പ​ത്രി​യി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രെ​യും പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ​ക്ക് ഒ​ടു​വി​ലാ​ണ് ഈ ​തി​രു​മാ​ന​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. ശ​ന്പ​ള​വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട് ന​ഴ്സു​മാ​രു​ടെ സം​ഘ​ട​ന കൂ​ട്ട അ​വ​ധി​യെ​ടു​ത്ത് ബു​ധ​നാ​ഴ്ച മു​ത​ൽ സ​മ​ര​രം​ഗ​ത്തി​റ​ങ്ങു​ന്പോ​ൾ മോ​ഡേ​ണ്‍ ആ​ശു​പ​ത്രി​യെ ഇ​ത് ബാ​ധി​ക്കി​ല്ല. ഫി​നാ​ൻ​സ് മാ​നേ​ജ​ർ ജാ​സ്മി​ൻ ഗ​ഫൂ​ർ, പ​ബ്ലി​ക് റി​ലേ​ഷ​ൻ ഓ​ഫീ​സ​ർ ച​ന്ദ്രി​ക​മേ​നോ​ൻ എ​ന്നി​വ​രും ഭൂ​രി​പ​ക്ഷം ജീ​വ​ന​ക്കാ​രും മാ​നേ​ജ്്മെ​ന്‍റി​നു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​നു എ​ത്തി​യി​രു​ന്നു.

Related posts