കൊ​റോ​ണ! മാ​താ അ​മൃ​താ​ന​ന്ദ​മ​യി ഭ​ക്ത​ർ​ക്കു ദ​ർ​ശ​നം ന​ൽ​കു​ന്ന​തു നി​ർ​ത്തി; അ​മൃ​ത​പു​രി ആ​ശ്ര​മ​ത്തി​ലേ​ക്ക് ആ​രെ​യും പ്ര​വേ​ശി​പ്പി​ക്കി​ല്ല

കൊ​ല്ലം: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​താ അ​മൃ​താ​ന​ന്ദ​മ​യി ഭ​ക്ത​രെ കാ​ണു​ന്ന​തും ആ​ലിം​ഗ​നം ചെ​യ്യു​ന്ന​തും നി​ർ​ത്തി​വ​ച്ചു.

കൊ​ല്ലം വ​ള്ളി​ക്കാ​വ് അ​മൃ​താ​ന​ന്ദ​മ​യി ആ​ശ്ര​മ​ത്തി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​മൃ​ത​പു​രി ആ​ശ്ര​മ​ത്തി​ലേ​ക്ക് ആ​രെ​യും പ്ര​വേ​ശി​പ്പി​ക്കി​ല്ല. ഇ​ന്ത്യ​യി​ലു​ള്ള​വ​ർ​ക്കും വി​ദേ​ശ പാ​സ്പോ​ർ​ട്ടു​ള്ള​വ​ർ​ക്കും വി​ല​ക്ക് ബാ​ധ​ക​മാ​ണ്. പ​ക​ൽ​സ​മ​യ​ത്ത് സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തു​ന്ന​വ​ർ​ക്കു രാ​ത്രി​യി​ൽ മ​ഠ​ത്തി​ൽ ത​ങ്ങു​ന്ന​തി​നു നി​യ​ന്ത്ര​ണ​മു​ണ്ട്.

പ്രാ​ർ​ഥ​ന​യി​ലൂ​ടെ​യും ദൈ​വാ​നു​ഗ്ര​ഹ​ത്തി​ലൂ​ടെ​യും ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യം മാ​റു​മെ​ന്നാ​ണു ക​രു​തു​ന്ന​തെ​ന്നും ആ​ശ്ര​മം പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

രാ​ജ്യ​ത്തു 31 പേ​ർ​ക്ക് കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണു ഭ​ക്ത​ർ​ക്കു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ആ​രോ​ഗ്യ​വ​കു​പ്പ് ന​ൽ​കി​യ പ്ര​ത്യേ​ക നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ആ​ശ്ര​മ​ത്തി​ൽ പ്ര​വേ​ശ​നം വി​ല​ക്കി​യ​തെ​ന്നും ആ​ശ്ര​മം വി​ശ​ദീ​ക​രി​ക്കു​ന്നു.

Related posts

Leave a Comment