വീ​ട് വൃ​ത്തി​യാ​ക്കു​ന്ന​വ​രെ കാ​ത്തി​രു​ന്ന​ത് അ​ണ​ലി​ക​ള്‍! സ​ബ് പോ​സ്റ്റാ​ഫീ​സ് തു​റ​ന്ന​പ്പോ​ള്‍ പോ​സ്റ്റ്മാ​സ്റ്റ​ര്‍ ഇ​രി​ക്കു​ന്ന സീ​റ്റിലും പാമ്പ്‌; ​ വൈപ്പിനില്‍ നടന്ന സംഭവം ഇങ്ങനെ…

ചെ​റാ​യി: ക​ട​ലും പേ​മാ​രി​യും പ്ര​ള​യം തീ​ര്‍​ത്ത വൈ​പ്പി​ന്‍ മേ​ഖ​ല​ക​ളി​ല്‍ വീ​ടും വീ​ട്ടു​വ​ള​പ്പും വൃ​ത്തി​യാ​ക്കു​ന്ന​വ​രെ കാ​ത്തി​രു​ന്ന​ത് ഉ​ഗ്ര​വി​ഷ​മു​ള്ള അ​ണ​ലികൾ.

ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി ന​ട​ക്കു​ന്ന വീ​ട് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ എ​ട​വ​ന​ക്കാ​ട് 13-ാം വാ​ര്‍​ഡി​ല്‍ ര​ണ്ട് അ​ണ​ലി​ക​ളെ​യാ​ണ് നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി​യ​ത്. പു​ല്ലി​ലും മ​റ്റും പ​തു​ങ്ങി​ക്കി​ട​ക്കു​ന്ന ഇ​വ​ര്‍ ജീ​വ​നെ​ടു​ക്കാ​ന്‍ ത​ക്ക വി​ഷ​മു​ള്ള​വ​യാ​ണ്.

ഇ​ന്ന​ലെ പു​തു​വൈ​പ്പ് സ​ബ് പോ​സ്റ്റാ​ഫീ​സ് തു​റ​ന്ന​പ്പോ​ള്‍ പോ​സ്റ്റ്മാ​സ്റ്റ​ര്‍ ഇ​രി​ക്കു​ന്ന സീ​റ്റി​ല്‍ പാ​മ്പ് ഇ​രി​ക്കു​ന്ന​താ​ണ് ക​ണ്ട​ത്. പി​ന്നീ​ട് ഇ​തി​നെ നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് ത​ല്ലി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment