ഒറ്റക്കണ്ണന്‍ മുഹമ്മദ് ഡൈഫിനെയും യാഹ്യയെയും വധിച്ചിട്ടേ യുദ്ധം നിര്‍ത്തൂവെന്ന് നെതന്യാഹുവിന്റെ പ്രഖ്യാപനം ! ബോംബ് വര്‍ഷത്തില്‍ തകര്‍ത്തു കളഞ്ഞത് ഏഴു കിലോമീറ്റര്‍ നീളത്തിലുള്ള രഹസ്യടണല്‍…

ഹമാസിന്റെ ഖാസം ബ്രിഗേഡിന്റെ കമാന്‍ഡര്‍ മുഹമ്മദ് ഡൈഫിനെയും ബ്രിഗേഡിന്റെ ഫൗണ്ടര്‍ യാഹ്യ സിന്‍വാറിനെയും വധിച്ചിട്ടേ യുദ്ധം അവസാനിപ്പിക്കുകയുള്ളൂവെന്ന് കട്ടായം പറഞ്ഞ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

മുഹമ്മദ് ഡൈഫിനെ വധിക്കാനുള്ള ഇസ്രയേലിന്റെ രണ്ട് ശ്രമങ്ങളാണ് കഴിഞ്ഞയാഴ്ച്ച പരാജയപ്പെട്ടത്. രണ്ട് വധശ്രമങ്ങളില്‍ നിന്നും ഡൈഫ് വിദഗ്ദമായി രക്ഷപ്പെട്ടതായി ഇസ്രയേല്‍ പ്രതിരോധ സേന വൃത്തങ്ങള്‍ അറിയിച്ചു.

ബസ്സ് ബോംബിങ് ഉള്‍പ്പടെ ഇസ്രയേലിലെ വിവിധ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിയാണ് ഈ 55കാരന്‍. കഴിഞ്ഞ തിങ്കളാഴ്ച്ച ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ പ്രധാനമായും ഇയാളെയായിരുന്നു ഇസ്രയേല്‍ ഉന്നം വച്ചിരുന്നത്.

മുമ്പ് ഇസ്രയേലിന്റെ പല ആക്രമണങ്ങളില്‍ ഇയാള്‍ക്ക് ഒരു കണ്ണും രണ്ട് കാലുകളും ഒരു കൈയും നഷ്ടപ്പെട്ടു. ഇയാളുടെ ഭാര്യയും രണ്ട് മക്കളും കൊല്ലപ്പെടുകയും ചെയ്തിരുന്നു.

ഇയാള്‍ക്കൊപ്പം മറ്റ് ഏഴ് ഉന്നത ഹമാസ് കമാന്‍ഡര്‍മാരെ കൂടി ഉന്നം വച്ചാണ് ആക്രമണങ്ങള്‍ അസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഇസ്രയേലി സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു. ഇതില്‍ ഡൈഫ് നയിക്കുന്ന ബ്രിഗേഡ് രൂപീകരിച്ച യാഹ്യ സിന്‍വാറും ഉള്‍പ്പെടും.

യാഹ്യായുടെ വീട് ആക്രമണത്തില്‍ തകര്‍ത്തു കളഞ്ഞെങ്കിലും ആ സമയത്ത് ഇയാള്‍ വീട്ടില്‍ ഇല്ലായിരുന്നതിനാല്‍ രക്ഷപ്പെടുകയായിരുന്നു.

യാഹ്യയേയും ഡൈഫിനേയും ഇല്ലാതെയാക്കാതെ യുദ്ധം നിര്‍ത്തില്ലെന്നാണ് ഇസ്രയേല്‍ സൈനിക കേന്ദ്രങ്ങള്‍ പറയുന്നത്.

സര്‍ക്കാരിന്റെ അകത്തുനിന്നും പുറത്തുനിന്നും ഒരുപോലെ സമ്മര്‍ദ്ദം ഏറുന്നുണ്ടെങ്കിലും യുദ്ധത്തില്‍ വ്യക്തമായ വിജയം കൈവരിക്കാതെ പിന്‍വാങ്ങരുത് എന്ന അഭിപ്രായമാണ് പ്രധാനമന്ത്രി നെതന്യാഹുവിനും ഉള്ളത്.

കഴിഞ്ഞ ദിവസം ഇസ്രയേലിന്റെ 52 ജറ്റുവിമാനങ്ങള്‍ ഗാസയുടെ ആകാശത്ത് പറന്ന് നടത്തിയ ബോംബുവര്‍ഷത്തില്‍ ഹമാസിന്റെ ഏഴു മൈലോളം നീളം വരുന്ന ടണലുകള്‍ നശിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്.

Related posts

Leave a Comment