കാസ്റ്റിംഗ് കൗച്ച് പ്രതീക്ഷിച്ചിരിക്കുകയാണ് ഞാന്‍ ! ഒരിക്കല്‍ ഒരു അഡ്ജസ്റ്റ്‌മെന്റിനു തയ്യാറായാല്‍ പിന്നെ നമ്മള്‍ എത്തുന്നത് എവിടെയെന്നു പറയാനാവില്ലെന്ന് അനാര്‍ക്കലി മരയ്ക്കാര്‍

സിനിമ രംഗത്ത് എന്നും ചൂടുപിടിച്ച വിഷയമാണ് കാസ്റ്റിംഗ് കൗച്ച്. പല താരങ്ങളും തങ്ങള്‍ക്കു നേരിടേണ്ടി വന്നിട്ടുള്ള ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്തു വന്നിട്ടുമുണ്ട്.

നടി അനാര്‍ക്കലി മരയ്ക്കാര്‍ കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട ഒരു തുറന്നുപറച്ചില്‍ നടത്തിയിരിക്കുകയാണ് ഇപ്പോള്‍. പ്രമുഖ മാഗസിനു നല്‍കിയ അഭിമുഖത്തിലായിരുന്നു അനാര്‍ക്കലിയുടെ ഈ വെളിപ്പെടുത്തല്‍.

താന്‍ കാസ്റ്റിംഗ് കൗച്ച് പ്രതീക്ഷിച്ചിരിക്കുകയാണെന്നും അത്തരം ഒരു അനുഭവം വന്നാല്‍ എങ്ങനെ നേരിടണമെന്ന ആലോചനയാണ് ഈ കാത്തിരിപ്പിനു പിന്നിലെന്നും അനാര്‍ക്കലി പറയുന്നു.” ഒരിക്കല്‍ ഒരു അഡ്ജസ്റ്റ്മെന്റിന് തയ്യാറായാല്‍ പിന്നെ നമ്മള്‍ എവിടെയാണ് എത്തുന്നതെന്ന് പറയാന്‍ കഴിയില്ല.

അത്രയും ബിഗ് ഷോട്ടായിരിക്കും വരുന്നവര്‍. സിനിമയെന്ന് മാത്രം പറഞ്ഞ് നടക്കുന്നവരുണ്ട്. അങ്ങനെ സ്വാഭാവികമായി വഴങ്ങിപ്പോകുന്നവരുണ്ട്. താന്‍ അങ്ങനെയല്ല. വില കളഞ്ഞ് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമില്ല,” അനാര്‍ക്കലി പറഞ്ഞു.

Related posts

Leave a Comment