Set us Home Page

കുട്ടികളെ സഹായിച്ച് ആൻഡ്രിയ

കോ​വി​ഡ് 19 കാ​ല​ത്ത് സ്കൂ​ളു​ക​ൾ അ​ട​ഞ്ഞ​തോ​ടു കൂ​ടി വി​ദ്യാ​ർ​ഥി​ക​ൾ ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ലാ​ണ്. എ​ന്നാ​ൽ സാ​ന്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന പ​ല കു​ടും​ബ​ങ്ങ​ളി​ലും ടെ​ലി​വി​ഷ​നോ ലാ​പ്ടോ​പ്പോ ഇ​ല്ല. ഗ​വ​ൺ​മെ​ന്‍റും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും ഇ​ത്ത​രം കു​ട്ടി​ക​ൾക്ക് ടി​വി​യും മ​റ്റും ന​ൽ​കു​ന്നു​ണ്ട്.

തെ​ന്നി​ന്ത്യ​ൻ ന​ടി​യും ഗാ​യി​ക​യു​മാ​യ ആ​ൻ​ഡ്രി​യ ജെ​ർമി​യ​യും കു​ട്ടി​ക​ൾ​ക്ക് സ​ഹാ​യ​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ്. മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ന​ടി ലാ​പ്ടോ​പ്പ് നൽകിയ​ത്.

മൂ​ന്നു കു​ട്ടി​ക​ളെ സ​ഹാ​യി​ച്ച​ത് അ​വ​ർ​ക്ക് വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള സ​ഹാ​യം ഒ​രു​ക്കാ​ൻ വേ​ണ്ടി മാ​ത്ര​മ​ല്ല. മ​റ്റു​ള്ള​വ​രും ഈ ​മാ​തൃ​ക പി​ന്തു​ട​രാ​നാ​ണ്. കൂ​ടു​ത​ൽ പേ​ർ സ​ഹാ​യ​വു​മാ​യെ​ത്ത​ട്ടെ.

എ​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ൽ അ​ഭി​പ്രാ​യ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു പ​ക​രം എ​ല്ലാ​വ​രും സം​ഭ​വ​ന​ക​ൾ ചെ​യ്യു​ക- ആ​ൻ​ഡ്രി​യ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു.

2005​ൽ പു​റ​ത്തി​റ​ങ്ങി​യ ക​ണ്ട നാ​ൾ മു​ത​ൽ എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ൽ ഒ​രു ചെ​റി​യ വേ​ഷം ചെ​യ്ത് വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ ആ​ൻ​ഡ്രി​യ പിന്നീട് ത​മി​ഴ് കൂ​ടാ​തെ മ​ല​യാ​ളം, ഹി​ന്ദി, തെ​ലു​ങ്ക് ചി​ത്ര​ങ്ങ​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

അ​ന്ന​യും റ​സൂ​ലും, ല​ണ്ട​ൻ ബ്രി​ഡ്ജ്, ലോ​ഹം, തോ​പ്പി​ൽ ജോ​പ്പ​ൻ എ​ന്നി​വ​യാ​ണ് ആ​ൻ​ഡ്രി​യ അ​ഭി​ന​യി​ച്ച മ​ല​യാ​ള ചി​ത്ര​ങ്ങ​ൾ

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS