വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ല​ക്ഷ്യം ഭ​യം കൂ​ടാ​തെ​യും ആ​ത്മാ​ഭി​മാ​ന​ത്തോ​ടും ജീ​വി​ക്കുകയെന്നത് അനിൽ പനച്ചൂരാൻ

പ​ന്മ​ന: ഇ​ട​പ്പ​ള​ളി​ക്കോ​ട്ട വ​ലി​യം സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ളി​ന്‍റെ ര​ണ്ട് ദി​വ​സം നീ​ണ്ട് നി​ല്‍​ക്കു​ന്ന പ​ന്ത്ര​ണ്ടാ​മ​ത് വാ​ര്‍​ഷി​കാ​ഘോ​ഷം തു​ട​ങ്ങി. വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ല​ക്ഷ്യം ഭ​യം കൂ​ടാ​തെ​യും ആ​ത്മാ​ഭി​മാ​ന​ത്തോ​ടും ജീ​വി​ക്കു​ക എ​ന്ന​താ​ണ​ന്ന് ക​വി അ​നി​ല്‍ പ​ന​ച്ചൂ​രാ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

​ച​ട​ങ്ങി​ല്‍ സ്‌​കൂ​ള്‍ ഡ​യ​റ​ക്ട​ര്‍ ഡോ.​സ​ജ്‌​ന സി​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​സ ്‌​കൂ​ളി​ല്‍ നി​ന്ന് വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ക​ഴി​വ് തെ​ളി​യി​ച്ച വി​ദ്യാ​ര്‍​ഥി​ക​ളെ ചാ​ന​ല്‍​താ​രം വീ​ണാ.​എ​സ്. നാ​യ​ര്‍ ആ​ദ​രി​ച്ചു.​ മു​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി.​പി.​സു​ധീ​ഷ് കു​മാ​ര്‍, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ വ​ലി​യ​ത്ത് സി​നോ​ജ്, പ്ര​ഥ​മാ​ധ്യാ​പി​ക എ​ന്‍.​ശ്രീ​ദേ​വി,ജ​ന​പ്ര​തി​നി​ധി​ക​ളാ​യ കെ.​ജി.​വി​ശ്വം​ഭ​ര​ന്‍,ആ​ര്‍.​ര​വി,വ​ര​വി​ള നി​സാ​ര്‍, അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഒ​ഫീ​സ​ര്‍ സി. ​ഹ​രി​കു​മാ​ര്‍ അ​ധ്യാ​പ​ക പ്ര​തി​നി​ധി സ​ലീ​മ ബീ​വി എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു.

​ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ​ന​ട​ക്കു​ന്ന സമാപന സ​മ്മേ​ള​ന​ത്തി​ല്‍ സ്‌​കൂ​ളി​ന് ജൂ​നി​യ​ര്‍ കോ​ളേ​ജ് പ​ദ​വി കി​ട്ടി​യ​തി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ആ​ര്‍.​രാ​മ​ച​ന്ദ്ര​ന്‍ എം​എ​ല്‍​എ ന​ട​ത്തും.​വേ​ണാ​ട് സ​ഹോ​ദ​യ പ്ര​സി​ഡന്‍റ് കെ.​കെ.​ഷാ​ജ​ഹാ​ന്‍, ച​ല​ച്ചി​ത്ര താ​രം പ്രി​യ​ങ്ക നാ​യ​ര്‍ എ​ന്നി​വ​ര്‍ മു​ഖ്യ​തി​ഥി​ക​ളാ​കും. ​തു​ട​ര്‍​ന്ന് സ​ഗ​ര്‍​ഗോ​ത്സ​വ് എ​ന്ന പേ​രി​ല്‍ കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും .

Related posts