വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക​ത വ​ള​ർ​ത്താ​ൻ ര​ക്ഷി​താ​ക്ക​ൾ ത​യാ​റാ​ക​ണമെന്ന് ജ​യ​രാ​ജ് വാ​ര്യ​ർ

കൊ​ട്ടാ​ര​ക്ക​ര: വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക​ത വ​ള​ർ​ത്തു​ന്ന​തി​ൽ ര​ക്ഷി​താ​ക്ക​ൾ​ക്ക് മു​ഖ്യപ​ങ്കു​ണ്ടെ​ന്ന് ക​ലാ​കാ​ര​ൻ ജ​യ​രാ​ജ് വാ​ര്യ​ർ. നെ​ടു​വ​ത്തൂ​ർ ഈ​ശ്വ​ര വി​ലാ​സം ഹ​യ​ർ സെ​ക്കൻഡറി സ്കൂ​ളി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷ​വും അ​ധ്യാ​പ​ക ര​ക്ഷ​ക​ർ​ത്തൃസം​ഗ​മ​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു സി​നി​മാതാ​രം ജ​യ​രാ​ജ് വാ​ര്യ​ർ.

‌ഭാ​ഷ​യേ​യും സം​സ്ക്കാ​ര​ത്തേ​യും കു​ട്ടി​ക​ൾ സ്നേ​ഹി​ക്ക​ണം. ന​മ്മു​ടെ ഭാ​ഷ​യും സം​സ്ക്കാ​ര​വും സം​സ്ക്കാ​ര​വും വ​ള​ർ​ത്തു​ന്ന​തി​ന് പു​തി​യ ത​ല​മു​റ​ക്ക് ഏ​റെ പ​ങ്കു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ളാ​ക​ണം ഭാ​ഷ​യും സം​സ്കാ​ര​വും വ​ള​ർ​ത്തു​ന്ന​തി​ന് മു​ന്നി​ൽ നി​ൽ​ക്കു​ന്ന​വ​ർ. കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തോ​ടൊ​പ്പം ക​ഴി​വു​ക​ൾ തി​രി​ച്ച​റി​ഞ്ഞ് പ്രോ​ൽ​സാ​ഹി​പ്പി​ക്കാ​ൻ ര​ക്ഷി​താ​ക്ക​ൾ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യോ​ഗ​ത്തി​ൽ പി​ടിഎ ​പ്ര​സി​ഡ​ന്‍റ് ഗോ​പ​കു​മാ​ർ.​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ നെ​ടു​വ​ത്തൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ശ്രീ​ക​ല പു​ര​സ്കാ​ര വി​ത​ര​ണം ന​ട​ത്തി .കേ​ര​ള ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ അ​ഡ്വ. കെ. ​അ​നി​ൽ​കു​മാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഭാ​വ​ന എം.​ബി , സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജി​ജി വി​ദ്യാ​ധ​ര​ൻ, ഹെ​ഡ്മി​സ്ട്ര​സ് സി​ന്ധു എ​സ് നാ​യ​ർ, സ്കൂ​ൾ മാ​നേ​ജ​ർ കെ ​സു​രേ​ഷ് കു​മാ​ർ, അ​ദ്ധ്യാ​പ​ക​രാ​യ കി​ര​ൺ പി ​പ​ണി​ക്ക​ർ , ഷി​നു വി ​രാ​ജ്, സ​ന​ൽ കു​മാ​ർ വി ​പി ,പി ​ടി എ ​വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജി ശ്രീ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ച​ട​ങ്ങി​ൽ ക​ഴി​ഞ്ഞ എ​സ്എ​സ്എ​ൽസി, ​പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളേ​യും, സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക മേ​ള​യി​ൽ സ​മ്മാ​നാ​ർ​ഹ​രാ​യ​വ​രേ​യും പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി അ​നു​മോ​ദി​ച്ചു . തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു.

Related posts