ആ വാര്‍ത്ത വ്യാജം ! കാര്യങ്ങള്‍ നിങ്ങള്‍ വിചാരിക്കുന്നതു പോലെയല്ല; തുറന്നു പറച്ചിലുമായി അഞ്ജലി നായര്‍…

മലയാള സിനിമയില്‍ സഹനടി വേഷങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് അഞ്ജലി നായര്‍. അടുത്തിടെ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യം ടുവില്‍ അഞ്ജലി അവതരിപ്പിച്ച സരിത എന്ന സ്‌പൈ പോലീസ് കഥാപാത്രം മികച്ച അഭിപ്രായമാണ് നേടിയത്.

ദൃശ്യം ടൂവിലെ അഭിനയം ഏറെ ശ്രദ്ധ നേടിയെങ്കിലും ഇതിനു മുമ്പും ഒരുപാട് സിനിമകളില്‍ താരം വേഷമിട്ടിട്ടുണ്ട്. നടിയായും അവതാരകയായും മോഡലായും തിളങ്ങി നില്‍ക്കുന്ന താരമാണ് അഞ്ജലി നായര്‍.

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് താരത്തിന്റെ വിവാഹമോചന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നിരുന്നു. അതിനോടൊപ്പം തന്നെ താരത്തിനൊപ്പം ഉള്ള ഒരു വ്യാജ ഫോട്ടോ ഭര്‍ത്താവാണെന്നു പറഞ്ഞു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

പക്ഷേ അത് വെറും വ്യാജപ്രചരണം ആണെന്ന് വാദവുമായി മുന്നോട്ട് വന്നിരിക്കുകയാണ് താരം. ആ പ്രചരിക്കുന്ന ഫോട്ടോയിലുള്ളത് എന്റെ ഭര്‍ത്താവല്ല, പണ്ടൊരിക്കല്‍ ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കാന്‍ വേണ്ടി എടുത്ത ഫോട്ടോയാണ്. അന്നത് പ്രമോഷന് വേണ്ടി ഉപയോഗിച്ചിരുന്നു.

അതുപോലെ ദൃശ്യത്തിലെ വക്കീലാണ് വിവാഹമോചനക്കേസ് വാദിക്കുന്ന എന്ന വാര്‍ത്തയും വ്യാജമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ആരൊക്കെയോ പഴയ ഫോട്ടോ കുത്തിപ്പൊക്കി വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് ആണെന്നാണ് താരം പറഞ്ഞുവന്നത്.

2015 ലെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയാണ് അഞ്ജലി നായര്‍. മാനത്തെ വെള്ളിത്തേര് എന്ന സിനിമയില്‍ ബാലതാരമായി അരങ്ങേറിയ താരം പിന്നീട് തമിഴിലും മലയാളത്തിലുമായി ഒരുപാട് സിനിമകളില്‍ വേഷമിട്ടു. ഇപ്പോള്‍ മലയാള സിനിമയിലെ തിരക്കേറിയ താരമാണ് അഞ്ജലി.

Related posts

Leave a Comment