വി​ഘ്ന​ങ്ങ​ൾ നീ​ക്കി കാ​ര്യ​വി​ജ​യം ഉ​ണ്ടാ​ക​ണേ..! ഗ​ണ​പ​തി​ഹോ​മ​ത്തോ​ടെ അ​ഞ്ജ​ലി നാ​യ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്കം; ഹോ​മം ക​മ്മ​റ്റി ഓ​ഫീ​സി​ൽ

തൃ​പ്പൂ​ണി​ത്തു​റ: തൃ​പ്പൂ​ണി​ത്തു​റ​യി​ലെ എ​ന്‍​ഡി​എ​യു​ടെ ട്വ​ന്‍റി 20 സ്ഥാ​നാ​ര്‍​ഥി സി​നി​മാ​താ​രം അ​ഞ്ജ​ലി നാ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ ഗ​ണ​പ​തി​ഹോ​മം ന​ട​ത്തി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ടു. തൃ​പ്പൂ​ണി​ത്തു​റ കോ​ട്ട​യ്ക്ക​ക​ത്ത് ശ്രീ​പൂ​ര്‍​ണ​ത്ര​യീ​ശ ക്ഷേ​ത്ര​ത്തി​ന​ടു​ത്തു​ള്ള ഓ​ഫീ​സി​ലാ​ണ് ഇ​ന്ന് രാ​വി​ലെ ന​ടി പ്ര​ചാ​ര​ണ​ത്തി​ന് ആ​രം​ഭം കു​റി​ക്കാ​നെ​ത്തി​യ​ത്. മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി നേ​താ​ക്ക​ളും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. അ​തേ​സ​മ​യം, ബി​ജെ​പി​യു​ടെ എ ​ക്ലാ​സ് മ​ണ്ഡ​ല​മാ​യ തൃ​പ്പൂ​ണി​ത്തു​റ ഘ​ട​ക​ക​ക്ഷി​ക്ക് വി​ട്ടു​കൊ​ടു​ക്കു​ക​യും സ്ഥാ​നാ​ര്‍​ഥി​യാ​യി സി​നി​മാ ന​ടി മ​ത്സ​രി​ക്കാ​നെ​ത്തി​യ​തി​ലും ബി​ജെ​പി അ​ണി​ക​ളി​ല്‍ അ​സം​തൃ​പ്തി പു​ക​യു​ക​യാ​ണ്. ഇ​ഷ്ട​ക്കേ​ട് പു​റ​മേ​യ്ക്ക് കാ​ണി​ക്കു​ന്നി​ല്ലെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ അ​ത് എ​ങ്ങ​നെ പ്ര​തി​ഫ​ലി​ക്കു​മെ​ന്ന​ത് ക​ണ്ട​റി​യേ​ണ്ടി വ​രും.തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭ ബി​ജെ​പി ഭ​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ശ​ക്ത​മാ​യ മ​ത്സ​രം കാ​ഴ്ച്ച​വ​യ്ക്കാ​മെ​ന്ന ക​ണ​ക്ക് കൂ​ട്ട​ലി​ലാ​യി​രു​ന്ന പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ക​ന​ത്ത ആ​ഘാ​ത​മാ​യി മ​ണ്ഡ​ലം ഘ​ട​ക​ക​ക്ഷി​ക്ക് മ​ത്സ​രി​ക്കാ​നാ​യി വി​ട്ടു​കൊ​ടു​ത്ത​ത്. അ​തേ​സ​മ​യം താ​നൊ​രു സി​നി​മാ​ക്കാ​രി​യാ​യി സ്വ​യം ക​ണ്ടി​ട്ടി​ല്ലെ​ന്നും ത​ന്നെ അ​ങ്ങ​നെ കാ​ണ​രു​തെ​ന്നും തൃ​പ്പൂ​ണി​ത്തു​റ​യു​ടെ മ​ക​ളാ​യി ത​ന്നെ കാ​ണ​ണ​മെ​ന്നാ​ണ് അ​ഭ്യ​ര്‍​ഥ​ന​യെ​ന്നും സ്ഥാ​നാ​ര്‍​ഥി പ​റ​ഞ്ഞു.

Read More

ആ വാര്‍ത്ത വ്യാജം ! കാര്യങ്ങള്‍ നിങ്ങള്‍ വിചാരിക്കുന്നതു പോലെയല്ല; തുറന്നു പറച്ചിലുമായി അഞ്ജലി നായര്‍…

മലയാള സിനിമയില്‍ സഹനടി വേഷങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് അഞ്ജലി നായര്‍. അടുത്തിടെ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യം ടുവില്‍ അഞ്ജലി അവതരിപ്പിച്ച സരിത എന്ന സ്‌പൈ പോലീസ് കഥാപാത്രം മികച്ച അഭിപ്രായമാണ് നേടിയത്. ദൃശ്യം ടൂവിലെ അഭിനയം ഏറെ ശ്രദ്ധ നേടിയെങ്കിലും ഇതിനു മുമ്പും ഒരുപാട് സിനിമകളില്‍ താരം വേഷമിട്ടിട്ടുണ്ട്. നടിയായും അവതാരകയായും മോഡലായും തിളങ്ങി നില്‍ക്കുന്ന താരമാണ് അഞ്ജലി നായര്‍. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് താരത്തിന്റെ വിവാഹമോചന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നിരുന്നു. അതിനോടൊപ്പം തന്നെ താരത്തിനൊപ്പം ഉള്ള ഒരു വ്യാജ ഫോട്ടോ ഭര്‍ത്താവാണെന്നു പറഞ്ഞു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പക്ഷേ അത് വെറും വ്യാജപ്രചരണം ആണെന്ന് വാദവുമായി മുന്നോട്ട് വന്നിരിക്കുകയാണ് താരം. ആ പ്രചരിക്കുന്ന ഫോട്ടോയിലുള്ളത് എന്റെ ഭര്‍ത്താവല്ല, പണ്ടൊരിക്കല്‍ ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കാന്‍ വേണ്ടി എടുത്ത ഫോട്ടോയാണ്. അന്നത് പ്രമോഷന് വേണ്ടി…

Read More

നടി അഞ്ജലി നായര്‍ വിവാഹബന്ധം അവസാനിപ്പിക്കുന്നു ! ഇതേക്കുറിച്ച് അഞ്ജലി പറയുന്നതിങ്ങനെ…

മലയാള സിനിമയില്‍ സഹനടി വേഷങ്ങൡ സമീപകാലത്ത് അഞ്ജലി നായരെപ്പോലെ തിളങ്ങിയ അധികം താരങ്ങളുണ്ടാകില്ല. ആദ്യകാലങ്ങളില്‍ ഭാഗ്യാഞ്ജലി എന്ന പേരിലറിയപ്പെട്ടിരുന്ന താരം വിവാഹശേഷമാണ് അഞ്ജലി ഉപാസന എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി താരം ഭര്‍ത്താവായ അനീഷ് ഉപാസനമായി വേര്‍പിരിഞ്ഞാണ് കഴിയുന്നത്. 2011 ഏപ്രില്‍ 24നായിരുന്നു ഫാഷന്‍ ഫോട്ടോഗ്രാഫറും ഫിലിം ഡയറക്ടറുമായ അനീഷ് ഉപാസനയെ അഞ്ജലി വിവാഹം കഴിക്കുന്നത്. എന്നാല്‍ വ്യക്തിപരമായ ചില പ്രശ്‌നങ്ങളാല്‍ ഇരുവരും ഇതുവരെ വേര്‍പ്പെട്ട കഴിയുകയായിരുന്നു. ഇപ്പോള്‍ അത് വിവാഹമോചനത്തില്‍ എത്തി എന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. ദൃശ്യം 2 എന്ന ചിത്രത്തിന്റെ വിജയത്തിന്റെ മധുരം ഒഴിഞ്ഞുപോകും മുമ്പാണ് അതില്‍ മികച്ച ഒരു കഥാപാത്രത്തെ അവതരിപ്പിച്ച അഞ്ജലിയുടെ ജീവിതത്തിലേക്ക് വിവാഹമോചനവും എത്തുന്നത്. മകളുടെ പിറന്നാള്‍ ദിവസം മാത്രം അഞ്ജലിയും അനീഷും ഒത്തു കൂടുകയായിരുന്നു പതിവ്. അഞ്ജലിയെ വിവാഹം കഴിക്കുന്നതിന് മുന്‍പ്…

Read More