ജീവിതത്തിലും ഒരാളുടെ മുമ്പില്‍ നടുവിരല്‍ കാണിച്ചിട്ടുണ്ട് ! ജീവിതത്തിലെ കയ്‌പ്പേറിയ അനുഭവത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി ആന്‍ ശീതള്‍…

നടിമാരുടെ തുറന്നു പറച്ചിലുകള്‍ എപ്പോഴും ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. സോഷ്യല്‍ മീഡിയ സജീവമായതോടെ ജീവിതത്തിലുണ്ടായിട്ടുള്ള മധുരതരവും കയ്‌പ്പേറിയതുമായ അനുഭവങ്ങള്‍ നടിമാര്‍ മടിക്കാതെ തുറന്നു പറയുന്നുണ്ട്.

നടിമാരുടെ പല വെളിപ്പെടുത്തലുകളും ആരാധകരെ ഞെട്ടിക്കുകയും ചെയ്യുന്നു. അതുപോലെ ഒരു അനുഭവം തുറന്നു പറഞ്ഞു കൊണ്ട് വന്നിരിക്കുകയാണ് മലയാളത്തിലെ പ്രിയ നടി ആന്‍ ശീതള്‍.

റെഡ് എഫ്എംല്‍ ആര്‍ജെ മൈക്കിന് ഒപ്പമുള്ള അഭിമുഖത്തിലാണ് താരം തന്റെ ജീവിതത്തില്‍ ഉണ്ടായ അനുഭവം തുറന്നുപറഞ്ഞത്. ആരും തുറന്നു പറയാന്‍ മടിക്കുന്ന ഒരു അനുഭവം ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട് എന്നാണ് താരം പറഞ്ഞത്.

ജീവിതത്തില്‍ എപ്പോഴെങ്കിലും ആര്‍ക്കെങ്കിലും നടുവിരല്‍ കാണിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് താരം നല്‍കിയ മറുപടിയാണ് വൈറലായത്..

താരത്തിന്റെ മറുപടി ഇങ്ങനെ…” നടുവിരല്‍ കാണിച്ചിട്ടുണ്ട്.. ഫ്രണ്ട്സിനൊപ്പം കറങ്ങുമ്പോള്‍ ശല്യം ചെയ്ത പൂവാലനെ നടുവിരല്‍ കാണിച്ചിട്ടുണ്ട്.. സംഭവം എവിടെയാണ് നടന്നത് എന്ന് ചോദിച്ചപ്പോള്‍.. ഇവിടെത്തന്നെ കൊച്ചിയില്‍ ആണെന്നാണ് താരം മറുപടി നല്‍കിയത്.

ഏത് കൈ കൊണ്ടാണ് കാണിച്ചത് എന്ന് ചോദിച്ചപ്പോള്‍.. രണ്ടുകൈകൊണ്ടും എന്നാണ് താരം മറുപടി നല്‍കിയത്.. അങ്ങനെ ചെയ്തപ്പോള്‍ അയാളുടെ പ്രതികരണം എന്തായിരുന്നു എന്ന് ആര്‍ജെ ചോദിച്ചപ്പോള്‍ നടുവിരല്‍ കാണിച്ച് ഓടുകയായിരുന്നു എന്നാണ് ആന്‍ മറുപടി നല്‍കിയത്.

പൃഥിരാജ് നായകനായ ഹൊറര്‍ ത്രില്ലര്‍ എസ്രയിലൂടെയാണ് ആന്‍ ശീതല്‍ മലയാള സിനിമയില്‍ അരങ്ങേറ്റം നടത്തിയത്. തുടര്‍ന്ന് ഇഷ്‌ക് എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്യാനും താരത്തിനായി. കാളിദാസ എന്ന തമിഴ്ചിത്രത്തിലും അഭിനയിച്ചു.

Related posts

Leave a Comment