ക​ഷ്ട​പ്പാ​ടു​ക​ളോ​ട് പൊ​രു​തി   നേപ്പാളിൽ നടന്ന റ​സലിം​ഗി​ൽ  സ്വ​ർ​ണ​നേ​ട്ടം; അ​ഭി​മാ​ന​മാ​യി അ​ന്ന

കാ​യം​കു​ളം: ജീ​വി​ത​ത്തി​ലെ ക​ഷ്ട​പ്പാ​ടു​ക​ളോ​ട് പൊ​രു​തി ഇ​ല്ലാ​യ്മ​ക​ൾ​ക്ക് ന​ടു​വി​ലും റ​സലിം​ഗി​ൽ സ്വ​ർ​ണ​മെ​ഡ​ൽ നേ​ട്ടം കൈ​വ​രി​ച്ച അ​ന്ന ആ​ൻ മോ​ൻ​സി നാ​ടി​നാ​കെ അ​ഭി​മാ​ന​മാ​യി. നേ​പ്പാ​ളി​ൽ ന​ട​ന്ന യൂ​ത്ത് ഗെ​യിം​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്രോ ​ലീ​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ലാ​ണ് ഇ​ന്ത്യ​ക്കാ​യി അ​ന്ന സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി​യ​ത്. കാ​യം​കു​ളം ന​ഗ​ര​സ​ഭ 36-ാം വാ​ർ​ഡി​ൽ പു​റ​ന്പോ​ക്ക് ഭൂ​മി​യി​ലെ ചോ​ർ​ന്നൊ​ലി​ക്കു​ന്ന ഒ​രു വീ​ട്ടി​ലാ​ണ് ഈ ​സ്വ​ർ​ണ​ജേ​താ​വി​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും താ​മ​സം.

ചോ​ർ​ന്നൊ​ലി​ക്കു​ന്ന വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ ടാ​ർ​പാ​ളി​ൻ ഷീ​റ്റ് വ​ലി​ച്ചു കെ​ട്ടി​യി​രി​ക്കു​ന്നു. മൂ​ന്നു മു​ത​ൽ ഏ​ഴു വ​രെ നേ​പ്പാ​ളി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ത്തി​ലാ​ണ് റ​സലിംഗ് 50 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ നേ​ട്ടം കൈ​വ​രി​ച്ച​ത്. ഈ ​നേ​ട്ടം ക​ര​സ്ഥ​മാ​ക്കു​ന്ന ആ​ദ്യ മ​ല​യാ​ളി​കൂ​ടി​യാ​ണ്് അ​ന്ന.

ഡി​സം​ബ​റി​ൽ ഗോ​വ​യി​ൽ ന​ട​ന്ന ദേ​ശീ​യ ത​ല മ​ത്സ​ര​ത്തി​ലും അ​ന്ന വി​ജ​യി​യാ​യി​രു​ന്നു. ഓ​പ്പ​ണ്‍ സെ​ല​ക്ഷ​ൻ വ​ഴി​യാ​ണ് അ​ന്ന മ​ത്സ​ര​ത്തി​നു​ള്ള യോ​ഗ്യ​ത നേ​ടി​യ​ത്. ഹോം ​സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ ബി​രു​ദം നേ​ടി​യി​ട്ടു​ള്ള അ​ന്ന കാ​യം​കു​ളം ചി​റ​യി​ൽ വീ​ട്ടി​ൽ മോ​ൻ​സി ജോ​ർ​ജ് – ജെ​സി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

ട്രെ​യി​നി​ൽ ഇ​ന്ന​ലെ കാ​യം​കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി ചേ​ർ​ന്ന അ​ന്ന​യ്ക്ക് കാ​യം​കു​ളം ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൗ​ര സ്വീ​ക​ര​ണം ന​ൽ​കി. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ൻ. ശി​വ​ദാ​സ​ൻ, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ​മാ​രാ​യ ഷീ​ബാ​ദാ​സ്, ഹ​സ​ൻ​കോ​യ, കേ​ശു​നാ​ഥ്, വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts