ചൂ​ട് വെ​ള്ളം വീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ട് വ​യ​സു​കാ​രി മ​രി​ച്ചു; പെ​ള്ള​ൽ ഭേ​ദ​മാ​യെ​ങ്കി​ലും പി​ന്നീ​ട് അ​ണു​ബാ​ധ​യു​ണ്ടാ​യ​താ​ണ് മ​ര​ണ കാ​ര​ണം

കോ​ത​മം​ഗ​ലം: ബ​ക്ക​റ്റി​ലെ ചൂ​ട് വെ​ള്ളം ദേഹത്ത് വീണണ് ഗുരതരമായി പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ട് വ​യ​സു​കാ​രി മ​രി​ച്ചു. കോ​ട്ട​പ്പ​ടി മു​ട്ട​ത്തു​പാ​റ മേ​ൽ​ഭാ​ഗ​ത്ത് വീ​ട്ടി​ൽ ലി​ജു-​എ​ൽ​ബി ദ​മ്പ​തി​മാ​രു​ടെ മ​ക​ൾ ബി​ൽ​ഗ മ​റി​യം ലി​ജു (2) ആ​ണ് മ​രി​ച്ച​ത്.

അ​ണു​ബാ​ധ​യെ തു​ട​ർ​ന്നാ​ണ് ബി​ൽ​ഗ മ​റി​യം ലി​ജു മ​രി​ച്ച​ത്. ഒ​രാ​ഴ്ച മു​ൻ​പാ​യി​രു​ന്നു അ​പ​ക​ടം. കു​ട്ടി​യെ കു​ളി​പ്പി​ക്കാ​നാ​യി ബ​ക്ക​റ്റി​ൽ ചൂ​ട് വെ​ള്ളം വ​ച്ചി​രു​ന്നു. അ​മ്മ മാ​റി​യ സ​മ​യ​ത്ത് കു​ട്ടി ബ​ക്ക​റ്റി​ൽ പി​ടി​ച്ച​തോ​ടെ അ​ത് അ​ബ​ദ്ധ​ത്തി​ൽ മ​റി​ഞ്ഞ് ചൂ​ട് വെ​ള്ളം ദേ​ഹ​ത്ത് വീ​ഴു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ​ത​ന്നെ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ചി​കി​ത്സ ക​ഴി​ഞ്ഞെ​ങ്കി​ലും പി​ന്നീ​ട് അ​ണു​ബാ​ധ​യു​ണ്ടാ​യി. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് കു​ട്ടി മ​രി​ച്ച​ത്.

Related posts

Leave a Comment