അമ്മ സംഘടനയിൽ നിന്ന് രാജിവച്ചതിനു പിന്നാലെ പ്രതികരണവുമായി അൻസിബ ഹസൻ. ടിനി ടോമും സംഘടനയിലെ ചിലരും കാരണമാണ് ചാൻ രാജിവച്ചതെന്ന് താരം. എല്ലാവരുമായി അവിഹിതമുണ്ടെന്നും ടിനിയുടെ ഡ്രൈവർ ഉൾപ്പെടെയുള്ളവരെ മുസ്ലിം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമം നടത്തിയെന്ന് ടിനി ആരോപണം ഉന്നയിച്ചെന്ന് അൻസിബ പറഞ്ഞു. തന്റെ പേര് അൻസിബ ഹസൻ എന്നായതുകൊണ്ടല്ലേ ഇങ്ങനെ മോശമായി ചിത്രീകരിക്കുന്നത് എന്നും അൻസിബ ചോദിച്ചു.
ഇത്രയും വലിയ പ്രശ്നം നടന്ന സമയത്ത് അമ്മയുടെ പ്രസിഡന്റോ സെക്രട്ടറിയോ തന്റെ കൂടെ നിന്നില്ലെന്നും അൻസിബ ആരോപിച്ചു.
അതേസമയം, സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായിരുന്നു അൻസിബ. അൻസിബയുടെ രാജി അംഗീകരിച്ചതായി പ്രസിഡന്റ് ശ്വേത മേനോൻ മാധ്യമങ്ങളെ അറിയിച്ചിരുന്നു. വ്യക്തിപരമായും തൊഴിൽ പരമായും തിരക്കുകൾ ഉള്ളതിനാൽ ആണ് ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ നിന്ന് അൻസിബ ഹസൻ രാജി വച്ചത് എന്നാണ് ശ്വേത മാധ്യമങ്ങളെ അറിയിച്ചത്.
