‘ഇ​തി​പ്പോ​ള്‍ പ​റ​ഞ്ഞുപ​റ​ഞ്ഞു ക​ല്യാ​ണം ആ​കു​ന്നി​ല്ല എ​ന്ന​താ​ണ് എ​ന്‍റെ വി​ഷ​മം’; അ​നു​മോ​ള്‍

സോ​ഷ്യ​ല്‍ മീ​ഡി​യ എ​ന്നെ പ​ല​വ​ട്ടം ക​ല്യാ​ണം ക​ഴി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ന്നെ കൊ​ന്നി​ട്ടു​മു​ണ്ട്. അ​തൊ​ക്കെ കാ​ണു​മ്പോ​ള്‍ വി​ഷ​മം തോ​ന്നി​യി​രു​ന്നു. പ്ര​ത്യേ​കി​ച്ചും എ​ന്‍റെ വീ​ട്ടു​കാ​ര്‍​ക്ക്.

ആ​ര്‍​ട്ടി​സ്റ്റ് ആ​യാ​ല്‍ പോ​സി​റ്റീ​വും നെ​ഗ​റ്റീ​വും വ​രും. അ​തി​നാ​ല്‍ ഇ​പ്പോ​ള്‍ ഞാ​ന​തൊ​ന്നും മൈ​ൻ​ഡ് ചെയ്യാറില്ല. ക​ല്യാ​ണം എ​ന്നു പ​റ​ഞ്ഞ് ക​ല്യാ​ണം ക​ഴി​ഞ്ഞ​വ​ര്‍​ക്കൊ​പ്പ​മു​ള്ള ഫോ​ട്ടോ​, ക​ല്യാ​ണമായി ഇ​രി​ക്കു​ന്ന​വ​രു​ടെ കൂ​ടെ​യു​ള്ള ഫോ​ട്ടോ​ ഒ​ക്കെ​യാ​ണ് വ​രു​ന്ന​ത്. എ​നി​ക്ക​തി​ല്‍ പ്ര​ശ്ന​മൊ​ന്നു​മി​ല്ല. എ​ന്‍റെ കൂ​ടെ ഫോ​ട്ടോ​യി​ല്‍ നി​ല്‍​ക്കു​ന്ന ആ​ളോ​ടു ചോ​ദി​ക്കും ഇ​ങ്ങ​നൊ​രു വീ​ഡി​യോ ഇ​റ​ങ്ങി​യി​ട്ടു​ണ്ട് എ​ന്തെ​ങ്കി​ലും കു​ഴ​പ്പ​മു​ണ്ടോ എ​ന്ന്.

ഒ​ന്നുര​ണ്ടു പേ​ര്‍ പ​റ​ഞ്ഞ​ത് അ​വ​രു​ടെ ക​ല്യാ​ണം ഏ​ക​ദേ​ശമാ​യി ഇ​രി​ക്കു​ക​യാ​ണ്, വീ​ട്ടി​ല്‍ പ്ര​ശ്ന​മു​ണ്ടാ​യി എ​ന്നൊ​ക്കെ​യാ​ണ്. ബാ​ക്കി​യു​ള്ള​വ​രൊ​ക്കെ ത​മാ​ശ​യാ​യി​ട്ടാ​ണ് എ​ടു​ത്ത​ത്.

എ​നി​ക്കു ക​ല്യാ​ണം ആ​യാ​ല്‍ ഞാ​ന്‍ ത​ന്നെ​യാ​കും ആ​ദ്യം പ​റ​യു​ക. എ​ന്‍റെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ത​ന്നെ അ​റി​യും. ഇ​തി​പ്പോ​ള്‍ പ​റ​ഞ്ഞുപ​റ​ഞ്ഞു ക​ല്യാ​ണം ആ​കു​ന്നി​ല്ല എ​ന്ന​താ​ണ് എ​ന്‍റെ വി​ഷ​മം.
-അ​നു​മോ​ള്‍

Related posts

Leave a Comment