മ​ങ്കി​പോ​ക്‌​സ് ഭീ​തി​യേ​റു​ന്നു ! കോ​ട്ട​യ​ത്ത് ര​ണ്ടു​പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍; രോ​ഗി സ​ഞ്ച​രി​ച്ച കാ​റി​ന്റെ​യും ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ​യും ഡ്രൈ​വ​ര്‍​മാ​രെ ക​ണ്ടെ​ത്തി…

സം​സ്ഥാ​ന​ത്ത് മ​ങ്കി​പോ​ക്‌​സ് സ്ഥി​രീ​ക​രി​ച്ച കൊ​ല്ലം സ്വ​ദേ​ശി​യ്‌​ക്കൊ​പ്പം വി​മാ​ന​ത്തി​ല്‍ സ​ഞ്ച​രി​ച്ച കോ​ട്ട​യം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ര്‍​ക്കു 21 ദി​വ​സ​ത്തേ​ക്ക് വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണം നി​ര്‍​ദേ​ശി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​എ​ന്‍. പ്രി​യ. ര​ണ്ടു​പേ​ര്‍​ക്കും മ​ങ്കി​പോ​ക്സ് ല​ക്ഷ​ണ​ങ്ങ​ള്‍ നി​ല​വി​ലി​ല്ല. എ​ന്തെ​ങ്കി​ലും ല​ക്ഷ​ണം പ്ര​ക​ട​മാ​യാ​ല്‍ സാ​മ്പി​ള്‍ ശേ​ഖ​രി​ച്ച് പൂ​ന​യി​ലേ​ക്ക് അ​യ​യ്ക്കു​മെ​ന്ന് പ്രി​യ അ​റി​യി​ച്ചു. ജി​ല്ല​യി​ല്‍ സ്വീ​ക​രി​ക്കേ​ണ്ട മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​ന് ജി​ല്ലാ​ത​ല ദ്രു​ത​ക​ര്‍​മ്മ സ​മി​തി യോ​ഗം ചേ​ര്‍​ന്ന് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി. അ​തേ​സ​മ​യം എ​ല്ലാ ജി​ല്ല​ക​ളി​ലും മ​ങ്കി​പോ​ക്സ് ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം എ​ന്നീ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള​ള​വ​ര്‍​ക്ക് വി​മാ​ന​ത്തി​ല്‍ സ​മ്പ​ര്‍​ക്ക​മു​ണ്ട്. എ​ല്ലാ ജി​ല്ല​ക​ളി​ലും ഐ​സൊ​ലേ​ഷ​ന്‍ സ​ജ്ജ​മാ​ക്കും. മെ​ഡി​ക്ക​ല കോ​ളേ​ജു​ക​ളി​ലും പ്ര​ത്യേ​ക സൗ​ക​ര്യ​മൊ​രു​ക്കും. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​തേ​സ​മ​യം മ​ങ്കി​പോ​ക്സ് സ്ഥി​രീ​ക​രി​ച്ച കൊ​ല്ലം സ്വ​ദേ​ശി സ​ഞ്ച​രി​ച്ച ര​ണ്ട് ഓ​ട്ടോ​റി​ക്ഷ​യു​ടെ ഡ്രൈ​വ​ര്‍​മാ​രേ​യും കാ​റി​ന്റെ…

Read More

ഓട്ടോറിക്ഷാ ഡ്രൈവറും കുടുംബവും വാക്‌സിനെടുക്കാന്‍ പോയി ! ഈ തക്കത്തിന് വീട്ടില്‍ നിന്ന് കള്ളന്മാര്‍ കൊണ്ടു പോയത് 25 ലക്ഷവും ആഭരണങ്ങളും…

ഓട്ടോറിക്ഷാ ഡ്രൈവറുടെ വീട്ടില്‍ നിന്ന് 25 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന് കള്ളന്മാര്‍. ന്യൂഡല്‍ഹിയിലെ ശിവ് വിഹാറിലാണ് സംഭവം. ഡ്രൈവറും കുടുംബവും ബുധനാഴ്ച രാവിലെ വാക്സിന്‍ എടുക്കാനായി പോയപ്പോഴായിരുന്നു മോഷണം. ഉച്ചയ്ക്ക് മൂന്ന് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ ഗേറ്റ് തുറന്നിട്ടതായി കണ്ടെത്തിയത്. അകത്തെത്തിയപ്പോള്‍ അലമാര തുറന്നനിലയിലായിരുന്നെന്നും നാല്‍പ്പതുകാരനായ ഓട്ടോ ഡ്രൈവര്‍ പറയുന്നു. വീട്ടില്‍ നിന്നും പണവും സ്വര്‍ണാഭരണങ്ങളും മോഷണം പോയതായി അരവിന്ദ് കുമാര്‍ പട്വ പറഞ്ഞു. എന്നാല്‍ സ്വര്‍ണമല്ലാത്ത ആഭരണങ്ങള്‍ കള്ളന്‍മാര്‍ എടുത്തിട്ടില്ലെന്നും ഇയാള്‍ പറയുന്നു. വീട്ടിലെ ലൈറ്റും ഫാനുകളും ഓണാക്കിയിട്ട രീതിയിലായിരുന്നു.സഹോദരിയുടെ ആഭരണങ്ങളായിരുന്നു അലമാരയില്‍ ഉണ്ടായിരുന്നതെന്നും വിലപ്പെട്ടതെല്ലാം അവര്‍ കൊണ്ടുപോയെന്നും പട്‌വ പറഞ്ഞു. തങ്ങള്‍ വീട്ടിലില്ലാത്ത സമയത്ത് വീടിന് പുറത്ത് ഓരാള്‍ ഇരിക്കുന്നതും ഫോണില്‍ സംസാരിക്കുന്നതും കണ്ടതായി അയല്‍വാസികള്‍ പറഞ്ഞെന്നും പട്‌വ പറയുന്നു. കഴിഞ്ഞ പതിനഞ്ച് ദിവസമായി ആരും വീട്ടില്‍ നിന്നും പുറത്തിറങ്ങിയില്ലെന്നും വാക്സിന്‍ എടുക്കാനായാണ്…

Read More

ഓട്ടോറിക്ഷയില്‍ ഒപ്പം യാത്ര ചെയത് യുവതിയെ നോക്കി സ്വയംഭോഗം ചെയ്ത യുവാവ് പിടിയില്‍ ! ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…

ഓട്ടോറിക്ഷയില്‍ കൂടെ യാത്ര ചെയ്തിരുന്ന യാത്രക്കാരനില്‍ നിന്ന് ലൈംഗികാതിക്രമം നേരിടേണ്ടി വന്നെന്ന് യുവതിയുടെ പരാതി. തന്റെ നേരെ നോക്കി സ്വയംഭോഗം ചെയ്ത ഓട്ടോറിക്ഷയിലെ സഹയാത്രികനെ യുവതിയുടെ പരാതിയില്‍ പൊലീസ് പിടികൂടി. പൂനയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. ചികിത്സയ്ക്കായി മകനെ ആശുപത്രിയില്‍ കൊണ്ടുപോകുന്ന വഴിയാണ് ദുരനുഭവം ഉണ്ടായതെന്ന് യുവതി പരാതിയില്‍ പറയുന്നു. ഓട്ടോറിക്ഷയില്‍ കൂടെ യാത്ര ചെയ്തിരുന്ന യാത്രക്കാരന്‍ തന്റെ നേരെ നോക്കി സ്വയംഭോഗം ചെയ്തു. യശ്വന്താവോ ചവാന്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ ഉടന്‍ തന്നെ പൊലീസുകാരോട് ദുരനുഭവം പറയുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് 30 വയസുകാരനെ പിടികൂടുകയും ചെയ്തു.

Read More

അന്ന് കുടുംബം പുലര്‍ത്താന്‍ ഓട്ടോ ഓടിച്ചു ! അത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും അഭിമാനം; അക്കാലത്തെക്കുറിച്ച്‌ പറഞ്ഞ് കൃഷ്ണകുമാര്‍…

നടനും തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ കൃഷ്ണകുമാറിനെ അറിയാത്ത മലയാളികളുണ്ടാവില്ല. എന്നാല്‍ അധികം ആളുകള്‍ക്ക് അറിയാത്ത ഒരു ഭൂതകാലമുണ്ട് കൃഷ്ണകുമാറിന്. ഏയ് ഓട്ടോ സിനിമയിലെ മോഹന്‍ലാലിന്റെ ജീവിതം പോലെ കൗമാരകാലത്ത് തിരുവനന്തപുരം നഗരത്തിലൂടെ ഓട്ടോ ഓടിച്ച് നടന്നിട്ടുണ്ടെന്ന് കൃഷ്ണകുമാര്‍ പറയുന്നു. തന്റെ ഓട്ടോജീവിത കാലത്തെക്കുറിച്ച് കൃഷ്ണകുമാര്‍ പറയുന്നിങ്ങനെ…കൊച്ചി അമ്പലമേട്ടിലെ എഫ്.എ.സി.ടിയില്‍ നിന്ന് അച്ഛന്‍ ഗോപാലകൃഷ്ണന്‍നായര്‍ വിരമിച്ചപ്പോള്‍ കിട്ടിയ പണം രണ്ട് സ്വകാര്യ ബാങ്കുകളില്‍ നിക്ഷേപിച്ചു. പലിശ കൂടുതല്‍ വാഗ്ദാനം ചെയ്തിരുന്ന ആ ബാങ്കുകള്‍ ഒന്ന് തമിഴ്‌നാട്ടിലും മറ്റേത് കേരളത്തിലും. പണം നിക്ഷേപിച്ച് രണ്ടാഴ്ച കഴിയുംമുമ്പേ രണ്ട് ബാങ്കും പൊട്ടി. തിരുവനന്തപുരത്തായിരുന്നു അന്നും താമസിച്ചിരുന്നത്. ജീവിക്കാന്‍ മാര്‍ഗമില്ലാതായപ്പോള്‍ അച്ഛന്‍ മറ്റൊരു ബാങ്കില്‍ നിന്ന് വായ്പയെടുത്ത് ഒരു ഓട്ടോറിക്ഷ വാങ്ങി. അത് ഓടിച്ചായി പിന്നീടുള്ള ജീവിതം. ഞാനന്ന് കോളേജില്‍ പഠിക്കുകയാണ്. അച്ഛനെ സഹായിക്കാന്‍ ഞാനുമിറങ്ങി ഓട്ടോയും കൊണ്ട്. രാത്രിയിലും ഒഴിവ്…

Read More

ഓട്ടോക്കൂലി നല്‍കാന്‍ കാശില്ല രണ്ട് പവന്റെ മാലയും മൊബൈലും നല്‍കി യാത്രക്കാരന്‍ സ്ഥലംവിട്ടു ! ഫോണിലെ നമ്പരുകണ്ട് ഇയാളുടെ വീട്ടിലേക്ക് വിളിച്ചപ്പോള്‍ വീട്ടുകാര്‍ പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങള്‍…

ഓട്ടോക്കൂലി നല്‍കാന്‍ കാശില്ലാത്തതിനെത്തുടര്‍ന്ന് രണ്ടു പവന്റെ മാലയും മൊബൈല്‍ ഫോണും നല്‍കി സ്ഥലം വിട്ട് യാത്രക്കാരന്‍. തൃശ്ശൂര്‍ കെഎസ്ആര്‍ടിസിക്കു മുന്നിലെ ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ രേവത് ഇപ്പോള്‍ യാത്രക്കാരനെ അന്വേഷിച്ച് നടക്കുകയാണ്. തൃശ്ശൂരില്‍ നിന്നും ഗുരുവായൂരിലേക്ക് രാത്രി 10.30-നാണ് പെരിന്തല്‍മണ്ണ സ്വദേശിയെന്നു പരിചയപ്പെടുത്തിയ ആള്‍ ഓട്ടം വിളിച്ചത്. ഗുരുവായൂര്‍ അമ്പലത്തിന്റെ കിഴക്കേനടയിലെത്തി ഇറങ്ങിയപ്പോള്‍ പണമില്ലെന്നു പറഞ്ഞു. കുറച്ചുനാള്‍ മുന്‍പ് രേവതിനെ തിരുവനന്തപുരത്തേക്ക് ഓട്ടം വിളിച്ചുകൊണ്ടുപോയി പണം നല്‍കാതെ മുങ്ങിയയാളെ പൊലീസ് പിടികൂടിയിരുന്നു. ഇയാള്‍ പണമില്ലെന്നു പറഞ്ഞപ്പോള്‍ ഈ അനുഭവം രേവത് ഇയാളോടു പറഞ്ഞു. ഇതിനിടെ അമ്പലനടയിലെ സെക്യൂരിറ്റി ജീവനക്കാര്‍ ഇടപെട്ട് പൊലീസിനെ വിളിച്ചു.ഉടനെ ഇത് ഓട്ടോക്കാരനു കൊടുക്കാമെന്ന് പറഞ്ഞ് സഞ്ചിയില്‍ നിന്ന് സ്വര്‍ണനിറമുള്ള മാലയെടുത്ത് ഇയാള്‍ അവരെ കാട്ടി. പെരുമാറ്റത്തില്‍ പന്തികേടു തോന്നിയതോടെ ടെംപിള്‍ പൊലീസ്, യാത്രക്കാരന്റെ മൊബൈലില്‍ നിന്നും ബന്ധുവിന്റെ നമ്പര്‍ എടുത്തു വിളിച്ചു. ഇയാള്‍…

Read More

ഒരു കൗതുകത്തിനു ചെയ്തതാ പക്ഷെ ! ഫേസ്ബുക്കിലൂടെ വിവാഹം ക്ഷണിച്ചു; വിവാഹദിവസം വീടിന്റെ പടികടന്നു വന്ന ആളെകണ്ട് ഓട്ടോഡ്രൈവറായ വരന്‍ ഞെട്ടി…

ഫേസ്ബുക്ക് ഫ്രണ്ട്‌സിനെയെല്ലാം വിവാഹം ക്ഷണിക്കുന്നത് ഇപ്പോള്‍ പതിവുള്ള കാര്യമാണ്. പിന്നെ പല പ്രമുഖരെയും ഫേസ്ബുക്കിലൂടെ വിവാഹം ക്ഷണിക്കാറുമുണ്ട്. എന്നാല്‍ അടുത്ത സുഹൃത്തുക്കളല്ലാതെ ഒട്ടുമിക്ക ആളുകളും ഫേസ്ബുക്ക് ക്ഷണം സ്വീകരിച്ച് വരാറില്ലയെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ തന്റെ വിവാഹ ദിവസം വീട്ടിലേക്ക് കയറിവന്ന ആളെ കണ്ട് ഓട്ടോ ഡ്രൈവര്‍ രാകേഷിന്റെ കണ്ണു തള്ളിപ്പോയി. കാസര്‍കോട് ജില്ലാകളക്ടറായിരുന്നു ആ അപ്രതീക്ഷിത അതിഥി. എല്ലാവരെയും ഫേസ്ബുക്കിലൂടെ ക്ഷണിച്ച കൂട്ടത്തില്‍ കളക്ടറെയും രാകേഷ് ക്ഷണിച്ചിരുന്നു.എങ്കിലും വീട് തേടിപ്പിടിച്ച് കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു എത്തുമെന്ന് ഒട്ടും പ്രതീക്ഷിച്ചതല്ല. വിവാഹ വീട്ടില്‍ ചെന്ന കാര്യം കളക്ടറും പോസ്റ്റി. ഈ പോസ്റ്റ് കാസര്‍കോട്ട് വൈറലായിരിക്കയാണ്.കളക്ടറുടെ പോസ്റ്റിലും കാര്യമുണ്ട്. ഭര്‍ത്താവ് മരിച്ച ഏഴ് വയസ് പ്രായമുള്ള മകളുള്ള യുവതിയെ രാകേഷ് വിവാഹം കഴിച്ച് കൂടെ താമസിപ്പിക്കാന്‍ തീരുമാനിച്ചു. ഈ മാതൃകയാണ് കളക്ടറെ ആ വീട്ടിലേയ്ക്ക് ആകര്‍ഷിച്ചത്. ഭര്‍ത്താവ്…

Read More

ബാറിനടുത്ത് വച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ നിര്‍ത്തി ! അവിടെ നിന്നു ഓട്ടോയില്‍ കയറിയ ആളുടെ പെരുമാറ്റത്തില്‍ പന്തികേടു തോന്നിയതോടെ ഓട്ടോ നിര്‍ത്താന്‍ പറഞ്ഞു; അതോടെ ഡ്രൈവറുടെ മട്ടുമാറി;തൃശ്ശൂര്‍ ബസ്‌സ്റ്റാന്‍ഡിലേക്ക് ഓട്ടോയില്‍ പോയ യുവതിയ്ക്ക് സംഭവിച്ചത്…

എറണാകുളത്തു നിന്നു തൃശ്ശൂരിലേക്ക് ഓട്ടോറിക്ഷയില്‍ പോയ യുവതിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ ഏവരെയും നടുക്കുകയാണ്. എറണാകുളത്താണ് തമിഴ്നാട് സ്വദേശിനിയായ യുവതി ജോലി ചെയ്യുന്നത്. തൃശൂര്‍ സ്വദേശിയായ യുവാവുമായുള്ള വിവാഹം നിശ്ചയവും കഴിഞ്ഞിരുന്നു. ഇവിടേക്ക് പോകാനായാണ് യുവതി തൃശൂരെത്തിയത്. വിവാഹം ഉറപ്പിച്ച യുവാവും സഹോദരിയും രാത്രിയില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വിളിക്കാന്‍ എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ മഴ ശക്തമായതോടെ ഇവിടെ നിന്നും ഓട്ടോറിക്ഷ വിളിച്ചു വന്നോളാന്‍ ആവശ്യപ്പെടുകയായിരുന്നു. അതനുസരിച്ച് ഓട്ടോയില്‍ കയറി വീട്ടിലേക്ക് പോവുന്നതിനിടെയാണ് ഒളരിയില്‍ ബാറിന് സമീപത്ത് വെച്ച് ഓട്ടോയ്ക്ക് കൈ കാണിച്ച് മറ്റൊരാള്‍ കയറുന്നത്.ഇതോടെ തന്നെ ഇവിടെ ഇറക്കിക്കൊള്ളാന്‍ യുവതി ആവശ്യപ്പെട്ടു.എന്നാല്‍, ഓട്ടോയില്‍ കയറിയ ആള്‍ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയവരാണ് രക്ഷിച്ചത്. പിന്നീട് വിവരമറിയിച്ചതനുസരിച്ച് വിവാഹം ഉറപ്പിച്ച യുവാവും സഹോദരിയുമെത്തി യുവതിയെ കൂട്ടിക്കൊണ്ടു പോയി. ഇതിനിടെ ഓട്ടോ…

Read More

അധികൃതര്‍ തിരിഞ്ഞു നോക്കിയില്ല; തുറുവേലിക്കുന്നിലെ ഓട്ടോക്കാര്‍ രക്ഷകരായി; തുറുവേലിക്കുന്ന് -വൈക്കം റോഡിലെ അപകടഭീതിയൊഴിഞ്ഞു

വൈക്കം: വല്ലകത്തിനും തുറുവേലിക്കുന്നിനുമിടയിലുള്ള ചേന്നങ്കേരി വളവില്‍ കുഴിരൂപപ്പെട്ട് അപകടങ്ങള്‍ തുടര്‍ക്കഥയായപ്പോള്‍ രക്ഷകരായത് തുറുവേലിക്കുന്നിലെ ഓട്ടോക്കാര്‍. വാട്ടര്‍ അതോറിറ്റി പൈപ്പ് സ്ഥാപിക്കാന്‍ വേണ്ടി റോഡ് വെട്ടിപ്പൊളിച്ചുണ്ടായ ആഴമേറിയ കുഴി യാത്രക്കാര്‍ക്കും സമീപവാസികള്‍ക്കും ഭീഷണിയായപ്പോഴാണ് ഓട്ടോക്കാര്‍ രക്ഷകരായി അവതരിച്ചത്. റോഡില്‍ കിടങ്ങുപോലെ രൂപപ്പെട്ട കുഴി തുറുവേലിക്കുന്നിലെ ഓട്ടോകാര്‍ സ്വന്തം ചെലവില്‍ കോണ്‍ക്രീറ്റ് ചെയ്ത് നികത്തുകയായിരുന്നു. പൈപ്പ് സ്ഥാപിക്കാനായി റോഡിനു കുറുകെ ആഴത്തില്‍ കുഴിയെടുത്ത വാട്ടര്‍ അതോറിറ്റി പൈപ്പ് സ്ഥാപിച്ച ശേഷം കോണ്‍ക്രീറ്റ് ചെയ്‌തെങ്കിലും കനത്ത മഴയില്‍ കോണ്‍ക്രീറ്റ് ഒലിച്ചു പോയി കിടങ്ങു പോലെ ആഴത്തില്‍ കുഴി രൂപപ്പെടുകയായിരുന്നു. ബന്ധപ്പെട്ട അധികൃതരെ അറിയിച്ചെങ്കിലും അവര്‍ തിരിഞ്ഞു നോക്കിയില്ല. മുമ്പേതന്നെ അപകടങ്ങള്‍ക്ക് പേരു കേട്ട വളവില്‍ രൂപപ്പെട്ട കുഴി അപകടങ്ങളുടെ എണ്ണം കുത്തനെ കൂട്ടി. രാത്രിയില്‍ പരിചയമില്ലാത്തവര്‍ ഇതുവഴി  വന്നാല്‍ വീഴുന്ന ദുരവസ്ഥയായിരുന്നു. റോഡ് സൈഡിലുള്ള അനധികൃത പാര്‍ക്കിംഗും അപകടങ്ങള്‍ക്ക് കാരണമായി. കണ്ടെയ്‌നര്‍വഹിച്ചു കൊണ്ടുള്ള വലിയ…

Read More

പയ്യന്നൂര്‍ നഗരത്തില്‍ സിനിമ നടനും ഓട്ടോക്കാരും തമ്മിലുണ്ടായ വഴക്ക് മൂത്ത് കയ്യാങ്കളിയിലെത്തി; ഒടുവില്‍ ഓട്ടോക്കാരുടെ കണ്ണില്‍ കുരുമുളക് സ്‌പ്രേ ചെയ്ത് നടന്റെ വക സിനിമാ സ്റ്റൈല്‍ ക്ലൈമാക്‌സ്…

കാറില്‍ സഞ്ചരിച്ച തന്നെയും കുടുംബത്തെയും ഓട്ടോ ഡ്രൈവര്‍മാര്‍ ആക്രമിച്ചെന്ന പരാതിയുമായി സിനിമാ നടന്റെ കുടുംബം ചികിത്സ തേടി ആശുപത്രിയില്‍. സിനിമാ നടനും സോഫ്റ്റ്‌വേര്‍ എഞ്ചിനിയറുമായ പയ്യന്നൂര്‍ സ്വദേശി എ.പി പ്രവീണ്‍കുമാര്‍(33), ഭാര്യ രാധിക, രണ്ടു വയസുള്ള മകള്‍ സമാന എന്നിവരാണ് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന കെ.എല്‍ 07സിഎം 1322 കോംപസ് ജീപ്പ് എതിരേ ലോറി വന്നതു മൂലം മുമ്പോട്ടെടുക്കാന്‍ കഴിഞ്ഞില്ലെന്നും ഇതില്‍ പ്രകോപിതരായ ഓട്ടോ ഡ്രൈവര്‍മാര്‍ പ്രവീണിനെ മര്‍ദ്ദിച്ചുവെന്നുമാണ് പരാതി. തടയാന്‍ ശ്രമിച്ച ഭാര്യയെയും കൈയ്യിലിരുന്ന കുട്ടിയെയും പിടിച്ചു വലിച്ചെന്നും പരാതിയില്‍ പറയുന്നു. ഓട്ടോ ഡ്രൈവറുമാരുടെ ആക്രമണത്തില്‍ വാഹനത്തിന്റെ ഗ്ലാസ് തകര്‍ന്നെന്നും ഒടുവില്‍ രക്ഷയില്ലാതെ വന്നപ്പോള്‍ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചാണ് രക്ഷപ്പെട്ടതെന്നും പ്രവീണ്‍ പറയുന്നു. പ്രവീണ്‍ കുമാറിന്റെ വാഹനം ഇപ്പോള്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. അതേ സമയം റോഡിലുള്ള ഓട്ടോറിക്ഷകളുള്‍പ്പെടെയുള്ള വാഹനങ്ങള്‍ കടന്നുപോകുന്ന…

Read More

‘ഓട്ടര്‍ഷ’യ്ക്കായി ഓട്ടോ ഓടിച്ച അനുശ്രീയ്ക്ക് കിട്ടിയത് എട്ടിന്റെ പണി; എല്ലാവര്‍ക്കും ഉമ്മയും ടാറ്റയും കൊടുത്ത് ഓട്ടോയില്‍ കയറിയ താരത്തിന് പറ്റിയ അമളിയുടെ വീഡിയോ വൈറലാവുന്നു…

ഇപ്പോള്‍ മലയാളത്തിലെ നടിമാര്‍ ഓട്ടോ ഡ്രൈവര്‍മാരാകുന്ന തിരക്കിലാണ്. അപര്‍ണ ബാലമുരളിക്ക് പിന്നാലെ ഇപ്പോള്‍ അനുശ്രീയും ഓട്ടോറിക്ഷാ ഡ്രൈവറായി രംഗത്തെത്തിയിരിക്കുകയാണ്.തന്റെ പുതിയ ചിത്രമായ ‘ഓട്ടര്‍ഷ’ എന്ന ചിത്രത്തിലാണ് അനുശ്രീ ഓട്ടോറിക്ഷ ഓടിക്കുന്ന കഥാപാത്രമായെത്തുന്നത്. അതിനുവേണ്ടി അനുശ്രീ ഓട്ടോ ഓടിച്ചു പഠിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഓട്ടോയെ തൊട്ടുതൊഴുത് സ്റ്റാര്‍ട്ടാക്കി. എല്ലാവര്‍ക്കും ടാറ്റയും ഉമ്മയും കൊടുത്ത് ഓട്ടോ മുന്നോട്ടെടുത്തു. നല്ല കൂളായി അനുശ്രീ ഓട്ടോ ഓടിച്ചു. പക്ഷേ കണ്ണൊന്നു പാളിയപ്പോള്‍ ഓട്ടോ അതിന്റെ വഴിക്ക് പോയി. റോഡിനു സമീപത്തായി ചെന്ന് ഒരൊറ്റ ഇടി. അനുശ്രീ ഒന്നു പേടിച്ചെങ്കിലും പിന്മാറാന്‍ തയ്യാറായില്ല. പിന്നോട്ട് എടുത്ത് വീണ്ടും ഓടിച്ചു. അങ്ങനെ അവസാനം അനുശ്രീ ഓട്ടോ ഓടിക്കാന്‍ പഠിച്ചു.സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഓട്ടര്‍ഷ. അനിത എന്ന കഥാപാത്രത്തെയാണ് അനുശ്രീ അവതരിപ്പിക്കുന്നത്. പുതുമുഖ താരങ്ങളാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജയരാജ് മിത്രയുടേതാണ്…

Read More