അ​പ​ക​ട​കെണിയായി വൈ​ദ്യു​തി തൂ​ണുക​ൾ; മാ​റ്റി​സ്ഥാ​പി​ക്ക​ണ​മെ​ങ്കി​ൽ  അപകടം ഉണ്ടാകേണ്ടി വരും; നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു

ചി​റ്റൂ​ർ: താ​ലൂ​ക്ക് ആ​ശു​പ​ത്രി മു​ത​ൽ പ്ര​ധാ​ന ത​പാ​ൽ​നി​ല​യം വ​രെ പ​ത്തോ​ളം വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ റോ​ഡ​തി​ക്ര​മി​ച്ചു​നി​ൽ​ക്കു​ന്ന​തു ഗ​താ​ഗ​ത ത​ട​സ്സ​ത്തി​നും അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യി​രി​ക്കു​ക​യാ​ണ്. ആ​ശു​പ​ത്രി ജം​ഗ്ഷ​ൻ, വി​ള​യോ​ടി തി​രി​വ് റോ​ഡ്, ഫാ​ത്തി​മാ​ജം​ഗ്ഷ​ൻ, സൗ​ദാം​ബി​ക ജം​ഗ്ഷ​ൻ , ഹെ​ഡ് പോ​സ്റ്റ് ഓ​ഫി​സി​നു സ​മീ​പം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ മാ​ർ​ഗ്ഗ​ത​ട​സ്സ​മാ​യി നി​ല​കൊ​ള്ളു​ന്ന​ത്.

ഏ​ക​ദേശം ​നാ​ൽ​പ്പ​തു വ​ർ​ഷം മു​ന്പാ​ണ് ടൗ​ണി​ൽ പോ​സ്റ്റു​ക​ൾ സ്ഥാ​പി​ച്ചി​രിക്കു​ന്ന​ത്. ഇ​തി​നു ശേ​ഷം പ​ല​ത​വ​ണ ഘ​ട്ടം ഘ​ട്ട​മാ​യി റോ​ഡു​വി​ക​സ​നം ന​ട​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഈ​സ​മ​യ​ത്ത് വൈ​ദ്യു​തി പോ​സ്റ്റു​കൾ ​മാ​റ്റി സ്ഥാ​പി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ടൗ​ണി​ൽ സ്വ​കാ​ര്യ വാ​ഹ​ന​മിടി​ച്ച് വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ത​ക​ർ​ന്നി​ട്ടു​ണ്ട്. ഈ ​സ​മ​യ​ത്ത് പോ​സ്റ്റു​ക​ൾ പു​ന​സ്ഥാ​പി​ക്കാ​നു​ള്ള മു​ഴു​വ​ൻ ചി​ല​വും ഇ​ടി​ച്ച വാ​ഹ​ന ഉ​ട​മ​യി​ൽ നി​ന്നാ​ണ് ഈ​ടാ​ക്കി​യി​രു​ന്ന​ത്.

ഇ​തി​നു ശേ​ഷ​മാ​ണ് പോ​സ്റ്റു​ക​ൾ റോ​ഡ​രി​കി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ച്ച​ത്. വാ​ഹ​ന​ങ്ങ​ൾ പോ​സ്റ്റി​ൽ ഇ​ടി​യ്ക്കു​ന്പോ​ൾ അ​വ​രി​ൽ നി​ന്നും ത​ന്നെ ചി​ല​വു സം​ഖ്യ ഈ​ടാ​ക്കി പോ​സ്റ്റു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കാ​നാ​ണ് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് അ​ധി​കൃ​ത​ർ തു​നി​യു​ന്ന​തെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ പ​രാ​തി.

റോ​ഡി​ന്‍റ വീ​തി കു​റ​വു​കാ​ര​ണം മു​ന്പ് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ബ​സ്സി​ന്‍റെ അ​ടി​യി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ര​ൻ അ​ക​പ്പെ​ട്ടു മ​ര​ണ​പ്പെ​ട്ടി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ആ​ശു​പ​ത്രി ജം​ഗ് ഷ​നി​ൽ സ്വ​കാ​ര്യ ബ​സ്സ് നി​യ​ന്ത്ര​ണം വി​ട്ട് ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ൽ പാ​ഞ്ഞു ക​യ​റി മൂ​ന്ന് മ​ര​ണ​വും പ​ത്തി​ലേ​റെ പേ​ർ​ക്ക് അം​ഗ​വൈ​ക​ല്യ​വും സം​ഭവി​ച്ചി​ട്ടു​ണ്ട്.

ആ​ശു​പ​ത്രി മു​ത​ൽ അ​ണി​ക്കോ​ട് വ​രെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​ണ്. ഇ​ക്കാ​ര​ണ​ത്താ​ൽ ത​ന്നെ ദി​വ​സേ​ന നി​ര​വ​ധി​പേ​ർ വി​വി​ധ ആ​വ​ശ്യ​ക്ക​ൾ​ക്കാ​യി എ​ത്താ​റു​ണ്ട്. വീ​തി കു​റ​ഞ്ഞ റോ​ഡി ൽ ​വൈ​ദ്യു​തി തു​ണു​ക​ൾ യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​യി​രിക്കു​ക​യാ​ണ്.

Related posts