ഇത് ഐഫോണ്‍ തന്നെയോ ? ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത വിലയില്‍ ഐഫോണ്‍ ഇറക്കി ആപ്പിള്‍; കൂടെ ഒരു കിടിലന്‍ ഗിഫ്റ്റും…

ആപ്പിളിന്റെ ബജറ്റ് ഫോണായ ഐഫോണ്‍ 9ന്റെ പ്രീബുക്കിംഗ് ആരംഭിച്ചതായി സൂചന. കൊറിയയിലാണ് ഫോണിന്റെ പ്രീബുക്കിംഗ് പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഇതോടെ ആപ്പിളിന്റെ വിലകുറഞ്ഞ ഫോണ്‍ ഐഫോണ്‍ എസ്ഇ2 അല്ല ഐഫോണ്‍ 9 തന്നെയാണ് എന്ന് ഉറപ്പായി.

മുന്‍പ് ഐഫോണ്‍ 8 സീരിസിന് ശേഷം ആപ്പിള്‍ ഇറക്കിയത് ഐഫോണ്‍ 10 സീരിസാണ്. അതിനാല്‍ തന്നെ 2018ല്‍ ആപ്പിള്‍ ഉപേക്ഷിച്ച ഐഫോണ്‍ 9 സീരിസില്‍ ഇപ്പോള്‍ വിലകുറഞ്ഞ ഫോണുകള്‍ വിപണിയിലേക്ക് എത്താന്‍ പോവുകയാണ്.

ഫെബ്രുവരിയിലോ മാര്‍ച്ചിലോ വില കുറഞ്ഞ ഐഫോണ്‍ എത്തുമെന്ന് മുമ്പുവന്ന വാര്‍ത്തകളെ സാധൂകരിക്കുന്നതാണ് പുതിയ വിവരം. ഇന്നേവരെ ഇറങ്ങിയിരിക്കുന്ന ഐഫോണുകളില്‍ ഏറ്റവും കുറഞ്ഞ വില ഐഫോണ്‍ എസ്ഇ മോഡലായിരുന്നു. എന്നാല്‍ ഐഫോണ്‍ 9ല്‍ എത്തുമ്പോള്‍ അതിനേക്കാള്‍ വില കുറവായിരിക്കും എന്നാണ് സൂചന. അതിനൊപ്പം, എയര്‍പോഡ് കൂടെ ഫ്രീ ആയി നല്‍കും എന്ന വാര്‍ത്തയും പരക്കുന്നുണ്ട്.

ടെക് ലോകത്തെ അഭ്യൂഹങ്ങള്‍ പ്രകാരം രണ്ട് വില കുറഞ്ഞ ഐഫോണ്‍ 9 മോഡലുകള്‍ ആപ്പിള്‍ പുറത്തിറക്കിയേക്കും. അവയില്‍ ഒന്ന് 4.7-ഇഞ്ച് വലുപ്പമുള്ളതും, രണ്ടാമത്തേത് 6.1-ഇഞ്ച് വലുപ്പമുളളതുമായിരിക്കും. 2020ല്‍ മൊത്തം അഞ്ച് ഐഫോണുകള്‍ അവതരിപ്പിക്കുമെന്നാണ് ഐഫോണുകളെക്കുറിച്ച് ഏറ്റവുമധികം വിശ്വസനീയമായ പ്രവചനം നടത്തുന്ന മിങ്-ചി കൂവോ പറഞ്ഞിരിക്കുന്നത്.

എന്നാല്‍ പുതിയ ആറു മോഡലുകള്‍ ഇറക്കുമെന്നും വിവരമുണ്ട്. വില കാരണം ആന്‍ഡ്രോയിഡ് ഫോണുകളിലേക്ക് പോകുന്ന ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് ആപ്പിള്‍ ഇത്തരത്തില്‍ വില കുറച്ച് ഫോണുകളിറക്കുന്നതെന്നും സൂചനയുണ്ട്.

Related posts

Leave a Comment