ലോ​ക്കി​ലും സീൻ ഡാർക്കല്ല! മ​ന്ത്രി​മാ​രു​ടെ നി​ർ​ദേ​ശം അ​പ്പാ​ടെ പ്രാവ​ർ​ത്തി​ക​മാ​ക്കി അ​പ്പു​ക്കു​ട്ട​ൻ

കൊ​ര​ട്ടി: രാ​ജ്യം ലോ​ക്ക് ഡൗ​ണി​ലാ​യാ​പ്പോ​ൾ മ​ന്ത്രി​മാ​രു​ടെ നി​ർ​ദേ​ശം അ​പ്പാ​ടെ പ്ര​ാവ​ർ​ത്തി​ക​മാ​ക്കി അ​പ്പു​ക്കു​ട്ട​ൻ. മാ​മ്പ്ര യൂ​ണി​യ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ അ​വ്യ​യ് എ​ന്ന അ​പ്പു​ക്കു​ട്ട​നാ​ണ് ശോ​ക​കാ​ല​ത്തെ ലോ​ക്കാ​ക്കാ​തെ അ​ടി​ച്ചു​പൊ​ളി​ക്കു​ന്ന​ത്.

യൂ​ട്യൂ​ബി​ൽ നി​ന്ന് ക​ണ്ടു​പ​ഠി​ച്ച് അ​ച്ഛ​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഡം​ബ​ൽ നി​ർ​മി​ച്ച് വ്യാ​യാ​മം തു​ട​ങ്ങി, പി​ന്നെ പ​ച്ച​ക്ക​റി കൃ​ഷി, ചേ​ച്ചി​യോ​ടൊ​പ്പം ടി​ക് ടോ​ക് അ​ഭി​ന​യി​ക്ക​ൽ, ഡ​യ​റി​യെ​ഴു​ത​ൽ, നീ​ന്ത​ൽ, ബാ​ഡ്മി​ൻ്റ​ൺ അ​ങ്ങ​നെ ദി​വ​സം മു​ഴു​വ​ൻ പൊ​ളി​ച്ച​ട​ക്കു​ക​യാ​ണ് അ​പ്പു​കു​ട്ട​ൻ.

മാ​ന്പ്ര സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രാ​ണ് അ​വ്യ​യു​ടെ അ​ച്ഛ​നാ​യ ദേ​വ​ദാ​സും, അ​മ്മ രേ​ണു​ക​യും. അ​വ്യ​യു​ടെ ചേ​ച്ചി വ​ര​ദ ഇ​തേ സ്ക്കൂ​ളി​ൽ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.

Related posts

Leave a Comment