ക​ണ്ണേ ക​ൺ​മ​ണി​യേ… ഇ​ത് മെ​ഡി​ക്ക​ൽ മി​റാ​ക്കി​ൾ; ഒ​റ്റ പ്ര​സ​വ​ത്തി​ൽ ആ​റ് കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജ​ൻ​മം ന​ൽ​കി 27കാ​രി

ഒ​റ്റ പ്ര​സ​വ​ത്തി​ൽ ആ​റ് ക​ൺ​മ​ണി​ക​ൾ​ക്ക് ജ​ന്മം ന​ൽ​കി​യ 27 കാ​രി​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. പാ​കി​സ്താ​നി​ലാ​ണ് ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ആ​റ് കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ഇവർ ജ​ന്മം ന​ൽ​കി​യ​ത്.

നാ​ല് ആ​ൺ​കു​ഞ്ഞു​ങ്ങ​ളും ര​ണ്ട് പെ​ൺ​കു​ഞ്ഞു​ങ്ങ​ളു​മാ​ണ് മി​നി​റ്റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ പി​റ​ന്നു വീ​ണ​ത്. റാ​വി​ൽ​പി​ണ്ഡി സ്വ​ദേ​ശി​ക​ളാ​യ സീ​ന​ത്ത്- വ​ഹീ​ദ് എ​ന്നീ ദ​മ്പ​തി​ക​ൾ​ക്കാ​ണ് ആ​റ് കു​ഞ്ഞു​ങ്ങ​ള്‍ പി​റ​ന്ന​ത്.

നി​ല​വി​ൽ കു​ഞ്ഞു​ങ്ങ​ളെ ഇ​ൻ​ക്യു​ബേ​റ്റ​റി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പ്ര​സ​വ സ​മ​യ​ത്ത് സീ​ന​ത്തി​ന് ചി​ല ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ടെ​ങ്കി​ലും അ​തെ​ല്ലാം ത​ര​ണം ചെ​യ്താ​ണ് സീ​ന​ത്ത് മ​ക്ക​ൾ​ക്ക് ജ​ന്മം കൊ​ടു​ത്ത​ത്. അ​മ്മ​യും കു‍​ഞ്ഞു​ങ്ങ​ളും സു​ഖ​മാ​യി​രി​ക്കു​ന്നു​വ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സീ​ന​ത്തി​ന്‍റെ ആ​ദ്യ പ്ര​സ​വ​മാ​യി​രു​ന്നു ഇ​ത്. 4.5 ദ​ശ​ല​ക്ഷം ഗ​ർ​ഭ​ധാ​ര​ണ​ങ്ങ​ളി​ൽ ഒ​രാ​ൾ​ക്ക് മാ​ത്ര​മാ​ണ് ഇ​ത്ത​ര​മൊ​രു കാ​ര്യം സം​ഭ​വി​ക്കു​ന്ന​തെ​ന്ന് ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment